- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്നിക്കിരീടത്തിലേക്ക് ദക്ഷിണാഫ്രിക്കയ്ക്ക് 177 റൺസ് ലക്ഷ്യം
ബാർബഡോസ്: 7 റൺസുമായി കോഹ്ലി മുന്നിൽ നിന്ന് നയിച്ച കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോർ. കന്നിക്കിരീടത്തിലേക്ക് ദക്ഷിണാഫ്രിക്കയ്ക്ക് 177 റൺസ് ലക്ഷ്യം.നിശ്ചിത 20 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 176 റൺസെടുത്തത്.
തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം സ്ഥാനക്കയറ്റം കിട്ടി എത്തിയ അക്സർ പട്ടേലുമായി ചേർന്ന് കോഹ് ലി നടത്തിയ രക്ഷാപ്രവർത്തനമാണ് മത്സരത്തിലേക്ക് ഇന്ത്യയെ തിരിച്ച് കൊണ്ട് വന്നത്. മൂന്നാം വിക്കറ്റിൽ 72 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്. അർധ സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന അക്സ്റിനെ ഡി കോക്ക് റണ്ണൗട്ട് ആക്കുകയായിരുന്നു.
എട്ടാം ഓവറിൽ അമ്പത് കടത്തിയ ഇരുവരും പിന്നാലെ സ്‌കോറിങ്ങിന് വേഗത കൂട്ടി. അക്ഷർ പട്ടേൽ മാർക്രത്തേയും മഹാരാജിനേയും അതിർത്തികടത്തി. കോലി ആങ്കർ റോളിലേക്ക് തിരിഞ്ഞതോടെ മത്സരത്തിലേക്ക് ഇന്ത്യ സുന്ദരമായി തിരിച്ചുവന്നു.പത്തോവർ അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ടീം 75 റൺസിലെത്തി.നാലാം വിക്കറ്റിൽ കോലിയും അക്ഷറും ചേർന്ന് പ്രോട്ടീസ് സംഘം ഒരുക്കിവെച്ച തന്ത്രങ്ങളെ വിദഗ്ദമായി പൊളിച്ചെഴുതുന്നതാണ് പിന്നീട് കണ്ടത്. ദക്ഷിണാഫ്രിക്കൻ ബൗളർമാർ മാറി മാറി പന്തെറിഞ്ഞിട്ടും ഇരുവരും പിടികൊടുത്തില്ല. ക്രീസിൽ നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് അമ്പത് റൺസ് കടന്നു. വൈകാതെ പതിനാലാം ഓവറിൽ ഇന്ത്യൻ സ്‌കോർ നൂറും കടന്നു. റബാദ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് സിക്‌സറടിച്ചാണ് അക്ഷർ ടീമിനെ നൂറുകടത്തിയത്. എന്നാൽ ഓവറിലെ മൂന്നാം പന്തിൽ അക്ഷർ റണ്ണൗട്ടായി മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
അനാവശ്യ റണ്ണിന് ശ്രമിച്ച അക്ഷറിനെ കിടിലൻ ത്രോയിലൂടെ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്ക് കൂടാരം കയറ്റി. 31-പന്തിൽ നിന്ന് ഒരു ഫോറിന്റേയും നാല് സിക്‌സറുകളുടേയും അകമ്പടിയോടെ 47 റൺസെടുത്താണ് താരം മടങ്ങിയത്.
പിന്നാലെയിറങ്ങിയ ശിവം ദുബെയും വെടിക്കെട്ടോടെ സ്‌കോറുയർത്തി. കോലി അർധസെഞ്ചുറി തികയ്ക്കുകയും ചെയ്തു. 17 ഓവറിൽ 134-4 എന്ന നിലയിലെത്തി. 18-ാം ഓവറിൽ കോലിയുടെ സിക്‌സും ഫോറുമടക്കം ടീം 16 റൺസെടുത്തു. 18-ഓവറിൽ 150 റൺസ്. 19-ാം ഓവറിലും യാൻസനെ അടിച്ചുപറത്തിയ കോലി സ്‌കോറുയർത്തി. അഞ്ചാം പന്തിൽ കോലി പുറത്തായി. 59-പന്തിൽ നിന്ന് ആറ് ഫോറും രണ്ട് സിക്‌സുമടക്കം 76 റൺസാണ് കോലിയെടുത്തത്. ഒടുക്കം നിശ്ചിത 20 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു.
പവർപ്ലേയിൽ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 43 എന്ന നിലയിലായിരുന്നു. 2 വിക്കറ്റ് വീഴ്‌ത്തിയ കേശവ് മഹാരാജും ഒരു വിക്കറ്റ് വീഴ്‌ത്തിയ റബാദയുമാണ് ഇന്ത്യയെ ഞെട്ടിച്ചത്.അഞ്ച് പന്തിൽ 9 റൺസെടുത്ത് ക്യാപ്റ്റൻ രോഹിത് ശർമ്മയും റൺസെടുക്കും മുൻപ് ഋഷഭ് പന്തും 3 റൺസെടുത്ത സുര്യകുമാറുമാണ് പുറത്തായത്.മാർകോ ജാൻസന്റെ രണ്ടും മൂന്നും പന്തുകൾ ബൗണ്ടറി കടത്തിയാണ് കോലി തുടങ്ങിയത്. ആദ്യ ഓവറിൽ 19 റൺസാണ് ഇന്ത്യ നേടിയത് .
രണ്ടാം ഓവറിൽ ദക്ഷിണാഫ്രിക്ക സ്പിന്നർ കേശവ് മഹാരാജിനെ ഇറക്കിയപ്പോൾ ആദ്യ രണ്ടു പന്തുകൾ അതിർത്തി കടത്തിയാണ് രോഹിത് വരവേറ്റത്. എന്നാൽ നാലാം പന്തിൽ സ്‌ക്വയർ ലഗിലേക്ക് പോയ പന്ത് ക്ലാസൻ കൈപ്പിടിയിലൊതുക്കി. പിന്നാലെയെത്തിയ ഋഷഭ് പന്ത് ഒരു റൺ കൂട്ടിച്ചേർക്കും മുൻപേ പോയി. കീപ്പർക്ക് ക്യാച്ച് നൽകിയായിരുന്നു പന്തിന്റെ മടക്കം. പിന്നാലെ വന്ന സൂര്യകുമാറിനെ ക്ലാസന്റെ കൈകളിൽ തന്നെ എത്തിച്ച് റബാദ പ്രഹരം 3 ആക്കി.
ശിവം ദുബെ 16 പന്തിൽ നിന്ന് 27 റൺസെടുത്തു. രവീന്ദ്ര ജഡേജ രണ്ട് റൺസെടുത്ത് പുറത്തായി. ഹാർദിക് പാണ്ഡ്യ (5) പുറത്താവാതെ നിന്നു. കേശവ് മഹാരാജും ആന്റിച്ച് നോർക്യേയും രണ്ട് വീതം വിക്കറ്റ് വീഴ്‌ത്തി.ടോസ് വിജയിച്ച ക്യാപ്റ്റൻ രോഹിത് ശർമ ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ച അതേ ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കൻ ടീമിലും മാറ്റങ്ങളില്ല