ഗീലോങ്ങ് ( ഓസ്‌ട്രേലിയ): ടി 20 ലോകകപ്പ് പോരാട്ടങ്ങൾക്ക് അട്ടിമറിയോടെ തുടക്കം. ക്വാളിഫയർ റൗണ്ടിലെ ആദ്യമത്സരത്തിൽ ഏഷ്യയുടെ രാജാക്കന്മാരായ ശ്രീലങ്കയെയാണ് താരതമ്യേന ദുർബലരായ നമീബിയ അട്ടിമറിച്ചത്.നമീബിയ ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 19 ഓവറിൽ 108 റൺസിന് എല്ലാവരും പുറത്തായി. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങിയ നമീബിയൻ താരം യാൻ ഫ്രൈലിങ്ക് ആണ് കളിയിലെ താരം.28 പന്തിൽ 44 റൺസ് നേടിയ ഫ്രൈലിങ്ക് രണ്ട് ലങ്കൻ വിക്കറ്റുകളും നേടി.സ്‌കോർ: നമീബിയ- 20 ഓവറിൽ 163-7, ശ്രീലങ്ക- 19 ഓവറിൽ 108 ഓൾ ഔട്ട്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നമീബിയ നിശ്ചിത 20 ഓവറിൽ അടിച്ചെടുത്തത് ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 163 റൺസ് നേടിയത്.അവസാന ഓവറുകളിൽ ബാറ്റിങ് വെടിക്കെട്ട് തീർത്ത യാൻ ഫ്രൈലിങ്ക് (28 പന്തിൽ 44), സ്മിത്ത് (16 പന്തിൽ പുറത്താകാതെ 31) എന്നിവരാണ് നമീബിയയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്.

യാൻ ഫ്രൈലിങ്ക് സ്മിത്ത് സഖ്യം അവസാന 5 ഓവറിൽ അടിച്ചെടുത്ത 68 റൺസാണ് ശ്രീലങ്കയ്ക്കെതിരെ നമീബിയയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്. 15ാം ഓവറിലെ മൂന്നാം പന്തിൽ ഒരുമിച്ച ഫ്രൈലിങ്ക് സ്മിത്ത് സഖ്യം 34 പന്തിൽ അടിച്ചെടുത്തത് 70 റൺസാണ്. ഫ്രൈലിങ്ക് 28 പന്തിൽ നാലു ഫോറുകളോടെ 44 റൺസെടുത്ത് അവസാന പന്തിൽ പുറത്തായി. സ്മിത്ത് 16 പന്തിൽ രണ്ടു വീതം സിക്‌സും ഫോറും സഹിതം 31 റൺസുമായി പുറത്താകാതെ നിന്നു.ലോഫ്ടിഈട്ടൺ (12 പന്തിൽ 20), ബാർഡ് (24 പന്തിൽ 26), ക്യാപ്റ്റൻ ജെറാർദ് ഇറാസ്മസ് (24 പന്തിൽ 20) എന്നിവരും നമീബിയയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

ശ്രീലങ്കയ്ക്കായി പ്രമോദ് മധുഷൻ രണ്ടു വിക്കറ്റ് വീഴ്‌ത്തി. മഹീഷ് തീക്ഷണ, ദുഷ്മന്ത ചമീര, ചാമിക കരുണരത്നെ, വാനിന്ദു ഹസരംഗ എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയുടെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴ്‌ത്തി നമീബിയൻ ബൗളർമാർ സമ്മർദം തുടർന്നുകൊണ്ടിരുന്നു. ടീം സ്‌കോർ 21ൽ എത്തിയപ്പോഴേക്കും ഓപ്പണർമാർ രണ്ടും കൂടാരം കയറി. പാത്തും നിസംഗ 9(10), കുശാൽ മെൻഡിസ് 6(6) റൺസ് വീതം മാത്രമാണ് നേടിയത്. ധനഞ്ജയ ഡിസിൽവ 12(11), ധനുഷ്‌ക ഗുണതിലക 0(10 എന്നിവരും പെട്ടെന്ന് മടങ്ങിയപ്പോൾ ഏഷ്യൻ ചാമ്പ്യന്മാരുടെ സ്‌കോർ 40ന് നാല് എന്ന നിലയിലേക്ക് വീണു.

ഭനുക രജപക്സെ 20(21), ക്യാപ്റ്റൻ ദസൂൺ ഷാനക 29(23) എന്നിവർ പൊരുതിയെങ്കിലും ഇരുവരും പുറത്തായതോടെ ലങ്ക അപകടം മണത്തു. സ്‌കോർ 80-6 അവസാന ബാറ്ററായി എത്തി 11 റൺസ് നേടി മഹേഷ് തീക്ഷണയാണ് പിന്നീട് രണ്ടക്കം കടന്ന ഏക ബാറ്റർ.23 പന്തിൽ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 29 റൺസെടുത്ത ക്യാപ്റ്റൻ ദസൂൻ ഷനകയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറർ. ക്യാപ്റ്റനു പുറമെ ലങ്കൻ നിരയിൽ രണ്ടക്കത്തിലെത്തിയത് ഭാനുക രജപക്‌സെ (21 പന്തിൽ 20), മഹീഷ് തീക്ഷണ (11 പന്തിൽ പുറത്താകാതെ 11), ധനഞ്ജയ ഡിസിൽവ (11 പന്തിൽ 12) എന്നിവർ മാത്രം. പാത്തും നിസ്സങ്ക (10 പന്തിൽ 9), കുശാൽ മെൻഡിസ് (ആറു പന്തിൽ ആറ്), ധനുഷ്‌ക ഗുണതിലക (0), വാനിന്ദു ഹസരംഗ (എട്ടു പന്തിൽ നാല്), ചാമിക കരുണരത്നെ (എട്ട് പന്തിൽ അഞ്ച്), പ്രമോദ് മധുഷൻ (0), ദുഷ്മന്ത ചമീര (15 പന്തിൽ എട്ട്) എന്നിവർ നിരാശപ്പെടുത്തി.

നമീബിയയ്ക്കായി ഡേവിഡ് വീസ് നാല് ഓവറിൽ 16 റൺസ് വഴങ്ങിയും ബെർണാർഡ് സ്‌കോൾട്‌സ് നാല് ഓവറിൽ 18 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. ബെൻ ഷികോംഗോ മൂന്ന് ഓവറിൽ 22 റൺസ് വഴങ്ങിയും യാൻ ഫ്രൈലിങ്ക് നാല് ഓവറിൽ 26 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. ഒരു വിക്കറ്റ് സ്മിത്തിനും ലഭിച്ചു.

രണ്ട് തവണ ചാംപ്യന്മാരായ വെസ്റ്റിൻഡീസും ഒരു തവണ കിരീടമുയർത്തിയ ശ്രീലങ്കയും മത്സരിക്കുന്നുവെന്നതാണ് ഗ്രൂപ്പ് മത്സരങ്ങളുടെ ആവേശമുയർത്തുന്ന ഘടകം.ഗ്രൂപ്പ് റൗണ്ടിലെ 8 ടീമുകളിൽ നിന്ന് 4 ടീമുകൾ സൂപ്പർ 12 റൗണ്ടിലേക്കു മുന്നേറും.4 ടീമുകൾ വീതമുള്ള 2 ഗ്രൂപ്പുകളിലായി മത്സരം.ഐസിസി ട്വന്റി20 റാങ്കിങ്ങിൽ 9 മുതൽ 12 വരെയുള്ള 4 ടീമുകൾക്കൊപ്പം യോഗ്യതാ മത്സരം വിജയിച്ചെത്തിയ 4 ടീമുകളും.ഓരോ ഗ്രൂപ്പിലെയും മികച്ച 2 ടീമുകൾ സൂപ്പർ 12 റൗണ്ടിലേക്ക്.ട്വന്റി20 റാങ്കിങ്ങിലെ ആദ്യ 8 സ്ഥാനക്കാർക്കൊപ്പം ഗ്രൂപ്പ് റൗണ്ടിൽ നിന്നുള്ള 4 ടീമുകളും. 6 ടീമുകൾ വീതമുള്ള 2 ഗ്രൂപ്പുകളിലായി മത്സരം. ഓരോ ഗ്രൂപ്പിലെയും ആദ്യ 2 സ്ഥാനക്കാർ സെമിയിലേക്ക്.