- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്യാപ്റ്റനായി സഞ്ജു സാംസൺ; ന്യൂസിലൻഡ് എയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം; ഇന്ത്യക്ക് പ്രതീക്ഷയേകുന്നത് ബാറ്റിങ്ങിലെ കരുത്ത്; മൂന്നു മത്സരങ്ങൾക്കും വേദിയാവുക ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയം
ചെന്നൈ: ന്യൂസിലൻഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം. ടെസ്റ്റ് പരമ്പര നേടിയതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുക. മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യ എ ടീമിനെ നയിക്കുന്നത്. പൃഥ്വി ഷാ, റുതുരാജ് ഗെയ്ക്വാദ്, രാഹുൽ ത്രിപാഠി, രജത് പടിദാർ, തിലക് വർമ, ഷാർദ്ദുൽ ഠാക്കൂർ, റിഷി ധവാൻ തുടങ്ങിയ താരങ്ങളിലാണ് ഇന്ത്യൻ പ്രതീക്ഷ. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം.
25, 27 തീയതികളിൽ രണ്ടും മൂന്നും ഏകദിനങ്ങൾ നടക്കും. ചെപ്പോക്ക് സ്റ്റേഡിയം തന്നെയാണ് എല്ലാ മത്സരങ്ങളുടെയും വേദി.അപ്രതീക്ഷിതമായാണ് ബിസിസിഐ സഞ്ജു സാംസണെ ഇന്ത്യൻ എ ടീമിന്റെ നായകനാക്കിയത്. നേരത്തെ ടി20 ലോകകപ്പിനുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്താതിരുന്നതിൽ സാമൂഹിക മാധ്യമങ്ങളിൽ ശക്തമായ എതിർപ്പുയർന്നിരുന്നു. ഏഷ്യാ കപ്പിൽ മോശം ഫോം തുടർന്ന വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയെങ്കിലും സഞ്ജുവിനെ ഒഴിവാക്കുകയായിരുന്നു.
റിഷഭിന്റെ ടി20 ഫോം നാളുകളായി ചോദ്യചിഹ്നമാണ്. സിംബാബ്വെക്കെതിരെ മികച്ച രീതിയിൽ ബാറ്റ് ചെയ്ത സഞ്ജു ഫോമിലാണെന്ന് തെളിയിച്ചെങ്കിലും ഏഷ്യാ കപ്പ് ടീമിലും ഇടംപിടിച്ചില്ല. സഞ്ജുവിനെ തുടർച്ചയായി തഴയുന്നു എന്ന വിമർശനങ്ങൾക്കിടെയാണ് താരത്തെ എ ടീമിന്റെ ക്യാപ്റ്റനാക്കി ബിസിസിഐ അമ്പരപ്പിച്ചത്.
ഇന്ത്യ എ ടീം: പൃഥ്വി ഷാ, അഭിമന്യു ഈശ്വരൻ, റുതുരാജ് ഗെയ്ക്വാദ്, രാഹുൽ ത്രിപാഠി, രജത് പടിദാർ, സഞ്ജു സാംസൺ (ക്യാപ്റ്റൻ), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പർ), കുൽദീപ് യാദവ്, ഷഹബാസ് അഹമ്മദ്, രാഹുൽ ചാഹർ, തിലക് വർമ, കുൽദീപ് സെൻ, ഷാർദ്ദുൽ ഠാക്കൂർ, ഉംറാൻ മാലിക്ക്, നവ്ദീപ് സെയ്നി, രാജ് അങ്കത് ബാവ, റിഷി ധവാൻ.
സ്പോർട്സ് ഡെസ്ക്