- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്വന്റി 20 റാങ്കിങ്ങ്; പട്ടികയിൽ കുതിച്ചുയർന്ന് വീരാട്; പതിനാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 15 ാം സ്ഥാനത്ത്; കരുത്തായത് ഏഷ്യാകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ നേടിയ സെഞ്ച്വറി
ന്യൂഡൽഹി: ഐസിസി ട്വന്റി 20 റാങ്കിങ്ങിൽ നില മെച്ചപ്പെടുത്തി മുൻ ഇന്ത്യൻ നായകൻ വീരാട് കൊഹ് ലി. ഏഷ്യാകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ നേടിയ സെഞ്ച്വറിയാണ് പട്ടികയിൽ പതിനഞ്ചാം സ്ഥാനത്തേക്ക് മുന്നേറാൻ കൊഹ് ലിക്ക് സഹായകമായത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഫോമിലേക്ക് ഉയരാൻ കഴിയാൻ വന്നതോടെ പട്ടികയിൽ 29 സ്ഥാനത്തേക്ക് കൊഹ് ലി പിന്തള്ളപ്പെട്ടിരുന്നു.
ഏഷ്യാക്കപ്പിൽ ഏറ്റവും അധികം റൺസ് നേടിയ ഇന്ത്യൻ താരവും കൊഹ് ലിയാണ്. ടൂർണമെന്റിൽ ഏറ്റവും അധികം റൺസ് നേടിയത് പാക്കിസ്ഥാൻ താരമായ മുഹമ്മദ് റിസ് വാനാണ്. അഞ്ച് മത്സരങ്ങളിൽ നിന്നായി കൊഹ് ലി അടിച്ചുകൂട്ടിയത് 276 റൺസാണ്. ടൂർണമെന്റിൽ രണ്ട് അർധ സെഞ്ച്വറിയും അദ്ദേഹം നേടിയിരുന്നു.
ട്വന്റി 20 ബൗളർമാരുടെ പട്ടികയിൽ ശ്രീലങ്കൻ സ്പിന്നർ ഹസരംഗയും നില മെച്ചപ്പെടുത്തി. മൂന്ന് സ്ഥാനങ്ങൾ കയറി ഹസരംഗ ആറാമതെത്തി. ഓൾറൗണ്ടർമാരുടെ പട്ടികയിൽ ബംഗ്ലാദേസ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ ആണ് ഒന്നാമത്.
സ്പോർട്സ് ഡെസ്ക്