- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ട്വന്റി 20 ലോകകപ്പ് കിരീടത്തിലേക്ക് ഇനി രണ്ട് ജയത്തിന്റെ ദൂരം; ഫൈനൽ ബർത്ത് ഉറപ്പിക്കാൻ ഇന്ത്യക്ക് ഇംഗ്ലീഷ് പരീക്ഷ; വ്യാഴാഴ്ച സെമിയിൽ ഇംഗ്ലണ്ടിനെ നേരിടും; ഒന്നാം സെമി ന്യൂസിലൻഡും പാക്കിസ്ഥാനും തമ്മിൽ; അവസാന മത്സരത്തിൽ സിംബാബ്വെയെ കീഴടക്കി ഇന്ത്യ ഗ്രൂപ്പിൽ ഒന്നാമത്

മെൽബൺ: ട്വന്റി 20 ലോകകപ്പ് കിരീടത്തിലേക്ക് ഇനി രണ്ട് ജയത്തിന്റെ ദൂരം മാത്രം. വ്യാഴാഴ്ച അഡ്‌ലെയ്ഡിൽ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ഇന്ത്യ - ഇംഗ്ലണ്ടിനെ നേരിടും. ബുധനാഴ്ച സിഡ്‌നിയിൽ നടക്കുന്ന ഒന്നാം സെമിയിൽ ന്യൂസിലൻഡും പാക്കിസ്ഥാനും ഏറ്റുമുട്ടും. ഞായറാഴ്ച മെൽബണിലാണ് ഫൈനൽ മത്സരം അരങ്ങേറുക.
അവസാന ഗ്രൂപ്പ് മത്സരത്തിൽ സിംബാബ്വെയെ 71 റൺസിന് കീഴടക്കിയാണ് സെമി പ്രവേശനം ഇന്ത്യ ആഘോഷമാക്കിയത്. അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് ജയവുമായി എട്ടു പോയന്റോടെയാണ് ഇന്ത്യയുടെ സെമി പ്രവേശനം. നവംബർ 10-ന് നടക്കുന്ന സെമിയിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ.
ഇന്ത്യ ഉയർത്തിയ 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്വെ 17.2 ഓവറിൽ 115 റൺസിന് ഓൾഔട്ടായി. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ മുഹമ്മദ് ഷമിയും ഹാർദിക് പാണ്ഡ്യയുമാണ് സിംബാബ്വെയെ തകർത്തത്. 22 പന്തിൽ നിന്ന് 35 റൺസെടുത്ത റയാൻ ബേളിനും 24 പന്തിൽ നിന്ന് 34 റൺസെടുത്ത സിക്കന്തർ റാസയ്ക്കും മാത്രമാണ് അൽപമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. വെസ്ലി മധെവെരെ (0), ക്യാപ്റ്റൻ ക്രെയ്ഗ് ഇർവിൻ (13), റെഗിസ് ചക്കാബവ (0), സീൻ വില്യംസ് (11) എന്നിവർക്കാർക്കും തന്നെ ഇന്ത്യൻ ബൗളിങ്ങിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല.
മറുപടി ബാറ്റിങ്ങിൽ, തകർച്ചയോടെയായിരുന്നു സിംബാബ്‌വെയുടെ തുടക്കം. ഇന്നിങ്‌സിന്റെ ആദ്യ പന്തിൽ തന്നെ ഓപ്പണർ വെസ്ലി മധേവേരെയെ (പൂജ്യം) സിംബാബ്‌വെയ്ക്കു നഷ്ടമായി. ഭുവനേശ്വർ കുമാറിന്റെ പന്ത് വീശയടിക്കാൻ ശ്രമിച്ച മധേവേരെയെ, കോലി കൈകളിൽ ഒതുക്കുകയായിരുന്നു. പിന്നീട് കൃത്യമായ ഇടവേളകളിൽ അവരുടെ വിക്കറ്റ് വീണുകൊണ്ടിരുന്നു. പവർപ്ലേ അവസാനിക്കുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 28 റൺസ് എന്ന നിലയിലായിരുന്നു സിംബാബ്‌വെ.
ആറാം വിക്കറ്റിൽ സിക്കന്ദർ റാസയും (24 പന്തിൽ 34) റയാൻ ബേളും (22 പന്തിൽ 35) ചേർന്നു നേടിയ 60 റൺസാണ് സിംബാബ്‌വെയെ വലിയ നാണക്കേടിൽനിന്നു രക്ഷിച്ചത്. 14ാം ഓവറിൽ ബേളിലെ പുറത്താക്കി അശ്വിനാണ് കൂട്ടുകെട്ട് പൊളിച്ചത്. ഇന്ത്യയ്ക്കായി രവിചന്ദ്രൻ അശ്വിൻ മൂന്നു വിക്കറ്റും മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ടു വിക്കറ്റ് വീതവും ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, അക്‌സർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തിരുന്നു. അർധ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവ്, കെ.എൽ രാഹുൽ എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. പതിവ് വെടിക്കെട്ട് പ്രകടനം തുടർന്ന സൂര്യ വെറും 25 പന്തിൽ നിന്ന് നാല് സിക്‌സും ആറ് ഫോറുമടക്കം 61 റൺസോടെ പുറത്താകാതെ നിന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും 50 കടന്ന രാഹുൽ 35 പന്തുകൾ നേരിട്ട് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 51 റൺസെടുത്തു.
ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ഈ മത്സരത്തിലും ക്യാപ്റ്റൻ രോഹിത്തിന് തിളങ്ങാനായില്ല. 13 പന്തിൽ നിന്ന് 15 റൺസ് മാത്രമായിരുന്നു ക്യാപ്റ്റന്റെ സംഭാവന. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച രാഹുൽ - വിരാട് കോലി സഖ്യം 60 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യൻ ഇന്നിങ്‌സ് ട്രാക്കിലാക്കി. ഇതിനിടെ 25 പന്തിൽ നിന്ന് 26 റൺസെടുത്ത കോലി സീൻ വില്യംസിനെ സിക്‌സറിന് പറത്താനുള്ള ശ്രമത്തിനിടെ 12-ാം ഓവറിൽ പുറത്തായി. തൊട്ടടുത്ത ഓവറിൽ രാഹുലും മടങ്ങി.
റൺമല ഉയർത്തി രാഹുലും സൂര്യയും
ഐസിസി ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയത് ആഘോഷമാക്കിയ സൂര്യകുമാർ യാദിന്റെയും (25 പന്തിൽ 61*) ഓപ്പണർ കെ.എൽ.രാഹുലിന്റെയും (35 പന്തിൽ 51) അർധസെഞ്ചറിയുടെ മികവിലാണ് സിംബാബ്‌വെയ്ക്കെതിരെ ഇന്ത്യ മികച്ച സ്‌കോർ കണ്ടെത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുത്തു. രണ്ടാം പകുതിയിൽ തകർപ്പനടിയുമായി കളംനിറഞ്ഞ സൂര്യകുമാർ യാദവിന്റെ ബാറ്റിങ്ങാണ് ഇന്ത്യൻ ഇന്നിങ്‌സിന്റെ ഹൈലൈറ്റ്. അവസാന അഞ്ച് ഓവറുകിൽ 79 റൺസാണ് ഇന്ത്യ നേടിയത്.
വെറും 25 പന്തിൽ നാല് സിക്‌റുകളുടെയും ആറു ഫോറുകളുടെയും അകമ്പടിയോടെയാണ് സൂര്യ 61 റൺസെടുത്തത്. ഒന്നാം വിക്കറ്റിൽ കെ.എൽ.രാഹുലും ക്യാപ്റ്റൻ രോഹിത് ശർമയും 27 റൺസാണ് കൂട്ടിച്ചേർത്തത്. ഇന്നു നിരാശപ്പെടുത്തിയ ഇന്ത്യൻ നായകൻ 13 പന്തിൽ 15 റൺസെടുത്ത് നാലാം ഓവറിൽ പുറത്തായി. പിന്നാലെയെത്തിയ വിരാട് കോലി (25 പന്തിൽ 26) ശ്രദ്ധയോട ബാറ്റു വീശിയെങ്കിലും അധികം റൺസ് കണ്ടെത്താനായില്ല. രണ്ടു ബൗണ്ടറികൾ മാത്രമാണ് കോലിയുടെ ബാറ്റിൽനിന്നു പിറന്നത്. 12ാം ഓവറിൽ കോലി പുറത്താകുമ്പോൾ 87ന് 2 എന്ന നിലയിലായിരുന്നു ഇന്ത്യ. അർധസെഞ്ചറി പൂർത്തിയാക്കിയതിനു പിന്നാലെ തൊട്ടടുത്ത ഓവറിൽ രാഹുലിനെയും ഇന്ത്യയ്ക്കു നഷ്ടമായി. ലോകകപ്പിൽ ആദ്യ അവസരം ലഭിച്ച ഋഷഭ് പന്തും (5 പന്തിൽ 3) നിരാശപ്പെടുത്തി. അഞ്ചാം വിക്കറ്റിൽ സൂര്യകുമാറും ഹാർദിക് പാണ്ഡ്യയും (18 പന്തിൽ 18) ചേർന്ന് 65 റൺസ് കൂട്ടിച്ചേർത്തു.
ദിനേഷ് കാർത്തിക്കിന് പകരം ഇത്തവണ ആദ്യമായി അവസരം കിട്ടിയ ഋഷഭ് പന്ത് പൂർണ പരാജയമായി. അഞ്ച് പന്തിൽ നിന്നും മൂന്ന് റൺസ് മാത്രം നേടിയ താരം റയാൻ ബേളിന് ക്യാച്ച് നൽകി പുറത്തായി. എന്നാൽ ഒരറ്റത്ത് നിലയുറപ്പിച്ച സൂര്യകുമാർ യാദവ് പതിവുപോലെ തകർത്തടിച്ചുതുടങ്ങി. അഞ്ചാം വിക്കറ്റിൽ ഹാർദിക് പാണ്ഡ്യയെ കൂട്ടുപിടിച്ച് 65 റൺസാണ് സൂര്യ ഇന്ത്യൻ സ്‌കോറിലേക്ക് ചേർത്തത്. അവസാന ഓവറുകളിൽ സൂര്യ തകർത്താടിയപ്പോൾ ഇന്ത്യൻ സ്‌കോർ 186-ൽ എത്തി.


