- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തകർപ്പൻ ഫോമിൽ സൂര്യകുമാർ; മൂന്ന് വിക്കറ്റ് വീഴ്‌ത്തി അർഷ്ദീപ്; ലോകകപ്പിന്റെ സന്നാഹമത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം; വെസ്റ്റേൺ ഓസ്‌ട്രേലിയയെ കീഴടക്കിയത് 13 റൺസിന്

പെർത്ത്: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം. തിങ്കളാഴ്ച പെർത്തിൽ നടന്ന മത്സരത്തിൽ 13 റൺസിന് വെസ്റ്റേൺ ഓസ്‌ട്രേലിയയെ ഇന്ത്യൻ നിര കീഴടക്കി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 159 റൺസ് വിജയലക്ഷ്യമാണ് കുറിച്ചത്. മറുപടി ബാറ്റിങ്ങിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 145 റൺസെടുക്കാനേ വെസ്റ്റേൺ ഓസ്‌ട്രേലിയയ്ക്ക് സാധിച്ചുള്ളൂ.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നായകൻ രോഹിത് ശർമയ്ക്കൊപ്പം ഋഷഭ് പന്താണ് ഓപ്പൺ ചെയ്തത്. ഇരുവരും ബാറ്റിങ്ങിൽ പരാജയപ്പെട്ടു. രോഹിത് നാലുപന്തിൽ മൂന്ന് റൺസ് മാത്രമാണ് നേടിയത്. 16 പന്തുകളിൽ നിന്ന് ഒൻപത് റൺസാണ് ഋഷഭ് പന്തിന്റെ സമ്പാദ്യം. പിന്നീട് ക്രീസിലെത്തിയ ദീപക് ഹൂഡ-സൂര്യകുമാർ യാദവ് സഖ്യമാണ് ഇന്ത്യയെ തകർച്ചയിൽ നിന്ന് കരകയറ്റിയത്.
സൂര്യകുമാർ 35 പന്തുകളിൽ നിന്ന് മൂന്ന് വീതം ഫോറിന്റെയും സിക്സിന്റെയും അകമ്പടിയോടെ 52 റൺസെടുത്തപ്പോൾ ഹൂഡ 22 റൺസ് നേടി. പിന്നാലെ വന്ന ഹാർദിക് പാണ്ഡ്യ 20 പന്തുകളിൽ നിന്ന് 27 റൺസെടുത്തു.
19 റൺസ് എടുത്ത ദിനേശ് കാർത്തിക്ക്, പത്ത് റൺസ് നേടിയ അക്ഷർ പട്ടേൽ, നാല് റൺസ് നേടിയ ഹർഷൽ പട്ടേൽ എന്നിവരും ഇന്ത്യൻ നിരയിൽ ബാറ്റുചെയ്തു. വിരാട് കോലിയും കെ.എൽ.രാഹുലും മത്സരത്തിനിറങ്ങിയില്ല. 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 158 റൺസെടുത്തത്. വെസ്റ്റേൺ ഓസ്ട്രേലിയയ്ക്കായി ജേസൺ ബെഹ്റെൻഡോർഫും മാത്യു കെല്ലിയും രണ്ട് വിക്കറ്റെടുത്തു.
159 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച വെസ്റ്റേൺ ഓസ്ട്രേലിയയ്ക്കായി 53 പന്തുകളിൽ നിന്ന് 59 റൺസെടുത്ത സാം ഫാനിങ് ടോപ് സ്‌കോററായി. കാമറൂൺ ബാൻക്രോഫ്റ്റ് 22 റൺസെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി യുവതാരം അർഷ്ദീപ് സിങ് മികച്ച ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്നോവറിൽ ഒരു മെയ്ഡനടക്കം ആറുറൺസ് മാത്രം വിട്ടുനൽകിയ അർഷ്ദീപ് മൂന്ന് വിക്കറ്റ് വീഴ്‌ത്തി.
ഭുവനേശ്വർ കുമാറും യൂസ്വേന്ദ്ര ചാഹലും രണ്ട് വിക്കറ്റ് വീതം നേടി. ഹർഷൽ പട്ടേൽ ഒരു വിക്കറ്റ് സ്വന്തമാക്കി. പക്ഷേ താരം നാലോവറിൽ 49 റൺസാണ് വഴങ്ങിയത്.


