ബംഗളൂരു: ഏകദിന ലോകകപ്പിൽ നെതർലെൻസിനെതിരായ മത്സരത്തിൽ പന്തുകൊണ്ടും കിങ് കോലിയുടെ മായാജാലം. പന്തെടുത്ത കോലി ഏകദിന ലോകകപ്പിലെ ആദ്യ വിക്കറ്റ് സ്വന്തമാക്കി. നെതർലൻഡ്സിന്റെ സ്‌കോട്ട് എഡ്വേർഡ്സിനെ പുറത്താക്കിയാണ് കോലി വിക്കറ്റ് നേട്ടം ആഘോഷിച്ചത്. കോലിയുടെ വിക്കറ്റം നേട്ടം സൈബറിടത്തിലും വൻ ആഘോഷമായി മാറി.

എറിഞ്ഞ രണ്ടാം ഓവറിലാണ് കോലിക്ക് വിക്കറ്റ് ലഭിച്ചത്. കോലി തന്റെ ഓവർ എറിയാനെത്തുമ്പോൾ എഡ്വേർഡ്സ് 17 റൺസുമായി ക്രീസിലുണ്ടായിരുന്നു. ആദ്യ പന്ത് ഡച്ച് ക്യാപ്റ്റൻ പ്രതിരോധിച്ചു. രണ്ടാം പന്തിൽ വിക്കറ്റ് നഷ്ടമായി. ഇടതു സൈഡിലേക്ക് ഓഫ് സ്പിന്നായി എറിഞ്ഞ പന്തിൽ എഡ്വേർഡ്സ് ബാറ്റ് വെക്കുകയായിരുന്നു. പന്ത് കെ എൽ രാഹുൽ കൈയിൽ ഒതുക്കുകയും ചെയത്ു.

ഇതോട ഈ വിക്കറ്റ് വലിയ ആഘോഷമായി മാറുകയും ചെയ്തു. ലോകകപ്പിലെ കോലിയുടെ വിക്കറ്റ് മികച്ച രീതിയിൽ തന്നെ കാണികളും ആഘോഷിച്ചു. മത്സരം കാണാനെത്തിയ ഭാര്യ അനുഷ്‌ക ശർമയ്ക്കും ആവേശം അടക്കാനായില്ല. അനുഷ്‌ക്കയ്ക്് നേരെ കൈ ഉയർത്തിയാണ് കോലിയും വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ബാറ്റിംഗിനെത്തിയപ്പോൾ 51 റൺസും കോലി നേടിയിരുന്നു.

മൂന്ന് ഓവറുകൾ എറിഞ്ഞ കോലി 13 റൺസ് മാത്രമാണ് വിട്ടു കൊുത്താണ് വക്കറ്റെടുത്തത്. ഏകദിന ക്രിക്കറ്റിൽ കോലിയുടെ അഞ്ചാം വിക്കറ്റാണിത്. ക്വിന്റൺ ഡി കോക്ക്, അലിസ്റ്റർ കുക്ക്, ബ്രണ്ടൻ മക്കല്ലം എന്നിവരെല്ലാം കോലിയുടെ ഇരയാവരാണ്. കോലിയെ കൂടാതെ ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് എന്നിവരും ബൗൾ ചെയത്ു. മുഹമ്മദ് സിറാജ് ഫീൽഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ് പുറത്തു പോകേണ്ടി വന്നതോടെയാണ് രോഹിത് ഇവരെയൊക്കെ ബൗളിംഗിനായി പരിഗണിച്ചത്. ആറാം ബൗളറെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ക്യാപ്ടൻ രോഹിത് ശർമ്മ.