- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാഷിങ്ടൺ സുന്ദറിന്റെ പന്ത് ബൗണ്ടറി പറത്താൻ ശ്രമിച്ച് ഷാക്കിബ്; ഡ്രൈവിന് ശ്രമിച്ചപ്പോൾ ബാറ്റിലുരസി ഉയർന്ന പന്ത് ഒറ്റകൈ കൊണ്ട് പറന്നെടുത്ത് വിരാട് കോലി; മത്സരത്തിന്റെ ഗതിമാറ്റിയ ക്യാച്ചിന്റെ വീഡിയോ വൈറലാകുന്നു

ധാക്ക: ബംഗ്ലാദേശിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനിടെ വിരാട് കോലി എടുത്ത മനോഹരമായ ക്യാച്ചിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുകയാണ്. തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം പൊരുതി നിന്ന ബംഗ്ലാ സ്റ്റാർ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനെ പുറത്താക്കാൻ കോലി പറന്നെടുത്ത ക്യാച്ചാണ് മത്സരത്തിന്റെ ഗതിതന്നെ മാറ്റിയത്. കോലിയുടെ ഫീൽഡിങ് മികവ് കണ്ട് കയ്യടിക്കുകയാണ് ആരാധകർ
തുടക്കത്തിലെ വിക്കറ്റ് നഷ്ടമായി പ്രതിരോധത്തിലായ ബംഗ്ലാദേശിനെ കരകയറ്റാനുള്ള ശ്രമങ്ങളിലായിരുന്നു ഷാക്കിബ് അൽ ഹസൻ. എന്നാൽ 38 പന്തിൽ മൂന്ന് ബൗണ്ടറികളോടെ 29 റൺസെടുത്ത് നിൽക്കേ ഷാക്കിബിന് പിഴച്ചു. സ്പിന്നർ വാഷിങ്ടൺ സുന്ദറിനെ ഷാക്കിബ് ഡ്രൈവിന് ശ്രമിച്ചപ്പോൾ ബാറ്റിലുരസി ഉയർന്ന പന്തിൽ ഒറ്റകൈ കൊണ്ട് പറക്കും ക്യാച്ചെടുക്കുകയായിരുന്നു കോലി. ഇതോടെ ക്യാപ്റ്റൻ ലിറ്റൺ ദാസിനൊപ്പമുള്ള ഷാക്കിബിന്റെ 48 റൺസ് കൂട്ടുകെട്ട് അവസാനിച്ചു. മൂന്ന് വിക്കറ്റിന് 95 റൺസ് എന്ന നിലയിൽ നിൽക്കെയാണ് ഷക്കീബിനെ പുറത്താക്കി ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവന്നത്.
VIRAT KOHLI STUNNING CATCH #viratKohli#Banvsind pic.twitter.com/XlD1Mm5LLP
- Aman shrivastava ???????????????? (@im___Aman) December 4, 2022
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യ 41.2 ഓവറിൽ വെറും 186 റൺസിൽ പുറത്തായി. 70 പന്തിൽ 73 റൺസെടുത്ത ഉപനായകൻ കെ എൽ രാഹുൽ മാത്രമേ അർധ സെഞ്ചുറി പിന്നിട്ടുള്ളൂ. ക്യാപ്റ്റൻ രോഹിത് ശർമ്മ 27ലും ശിഖർ ധവാൻ ഏഴിലും വിരാട് കോലി ഒൻപതിലും ശ്രേയസ് അയ്യർ 24ലും വാഷിങ്ടൺ സുന്ദർ 19ലും ഷഹ്ബാസ് അഹമ്മദ് പൂജ്യത്തിലും ഷർദ്ദുൽ ഠാക്കൂർ രണ്ടിലും ദീപക് ചാഹർ പൂജ്യത്തിലും മുഹമ്മദ് സിറാജ് 9ലും കുൽദീപ് സെൻ രണ്ടിലും പുറത്തായി. ബംഗ്ലാദേശിനായി ഷാക്കിബ് അൽ ഹസൻ അഞ്ചും എബാദത്ത് ഹൊസൈൻ നാലും മെഹിദി ഹസൻ ഒന്നും വിക്കറ്റ് വീഴ്‌ത്തി.


