- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അവസാന ഓവർ വരെ നീണ്ട പിരിമുറുക്കം; ഫോറടിച്ച് വിജയറൺ കുറിച്ച് ഹാർദിക് പാണ്ഡ്യ; സ്റ്റെയർകേസിലിരുന്ന് കോലിയുടെയും രോഹിത്തിന്റെയും വിജയാഘോഷം; ആരാധകരുടെ മനം കവർന്ന് ഇരുവരുടെയും ആലിംഗനം; വീഡിയോ വൈറൽ

ഹൈദരാബാദ്: ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ട്വന്റി20 മത്സരത്തിലെ അവിസ്മരണീയ ജയവും അതിന് പിന്നാലെ നായകൻ രോഹിത് ശർമ്മയും മുൻ നായകൻ വിരാട് കോലിയും നടത്തിയ വിജയാഘോഷവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. അവസാന ഓവർ വരെ നീണ്ട ആവേശപ്പോരാട്ടത്തിൽ, ഹാർദിക് പാണ്ഡ്യ നേടിയ ബൗണ്ടറിയിലൂടെ ഇന്ത്യ വിജയം തൊട്ടതിനു പിന്നാലെയാണ് ഇരുവരും വിജയാഘോഷം നടത്തിയത്. ഇന്ത്യൻ ക്രിക്കറ്റിൽ വിരാട് കോലി-രോഹിത് ശർമ്മ ശീതയുദ്ധം എന്ന വാർത്ത പ്രചരിപ്പിക്കുന്നവർക്ക് ഉചിതമായ മറുപടി കൂടിയാണ് സ്റ്റെയർകേസിൽ ഇരുന്ന് ഇരുവരും നടത്തിയ വിജയാഘോഷവും അതിനുശേഷമുള്ള ആലിംഗനവും. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.
അവസാന ഓവർ വരെ നീണ്ട പിരിമുറുക്കത്തിനൊടുവിൽ, മൂന്നാം ട്വന്റി20യിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 6 വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. അവസാന ഓവറിൽ ജയിക്കാൻ 11 റൺസ് വേണ്ടിയിരുന്ന ഇന്ത്യ വിജയ ലക്ഷ്യമായ 187 റൺസ് നേടുമ്പോൾ ബാക്കിയുണ്ടായിരുന്നത് ഒരു പന്ത്. 5 ഫോറും 5 സിക്‌സുമടക്കം 36 പന്തിൽ 69 റൺസ് നേടിയ സൂര്യകുമാർ യാദവും 48 പന്തിൽ 3 ഫോറും 4 സിക്‌സുമടക്കം 63 റൺസ് നേടിയ വിരാട് കോലിയുമാണ് ഇന്ത്യയുടെ വിജയ ശിൽപികൾ. സൂര്യ ഒരറ്റത്ത് അടിച്ചു തകർത്തപ്പോൾ മികച്ച സ്‌ട്രോക്കുകളുമായി മുൻ നായകൻ പിന്തുണ നൽകി. ഹാർദിക് പാണ്ഡ്യയും (16 പന്തിൽ 25) ദിനേഷ് കാർത്തിക്കും
ഓപ്പണറായെത്തിയ രോഹിത് ശർമ 14 പന്തുകൾ നേരിട്ട് രണ്ടു ഫോറുകളും ഒരു സിക്‌സും സഹിതം 17 റൺസാണ് മത്സരത്തിൽ േനടിയത്. ഫോമിലേക്കു തിരിച്ചെത്തിക്കൊണ്ടിരിക്കുന്ന വിരാട് കോലിയാകട്ടെ, 48 പന്തിൽ മൂന്നു ഫോറും നാലു സിക്‌സും സഹിതം നേടിയത് 63 റൺസും. ഇന്ത്യൻ പ്രതീക്ഷകളെ തോളേറ്റിയ സൂര്യകുമാർ യാദവും വിരാട് കോലിയും പുറത്തായതോടെ ഓസീസ് പിടിമുറുക്കിയ ഘട്ടത്തിലാണ് ഹാർദിക് പാണ്ഡ്യയുടെ ഫോറിലൂടെ ഇന്ത്യ വിജയം കുറിച്ചത്.
അവസാന ഓവറിൽ വിജയത്തിലേക്ക് 11 റൺസ് വേണ്ടിയിരിക്കെ, ആദ്യ പന്തിൽ സിക്‌സർ നേടിയ കോലി തൊട്ടടുത്ത പന്തിൽ പുറത്താവുകയായിരുന്നു. ആരാധകരുടെ കയ്യടികൾക്കിടെ പവലിയനിലേക്കു തിരിച്ചെത്തിയ കോലിയെ രോഹിത് പുറത്തുതട്ടി അഭിനന്ദിക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. കോലി പുറത്തായതോടെ പിടിമുറുക്കിയ ഓസ്‌ട്രേലിയ, ഇന്ത്യയെ സമ്മർദ്ദത്തിലാക്കി. മൂന്നാം പന്തിൽ സിംഗിൾ നേടിയ ഇന്ത്യയ്ക്ക്, തൊട്ടടുത്ത പന്തിൽ റണ്ണെടുക്കാനായില്ല. ഈ സമയമൊക്കെയും കോലിയും രോഹിത്തും ആശങ്കയോടെ പടിയിൽ ഇരിക്കുകയായിരുന്നു. അഞ്ചാം പന്തിൽ ഫോർ കണ്ടെത്തി ഹാർദിക് പാണ്ഡ്യ ടീമിനെ വിജയത്തിലെത്തിച്ചതോടെ ഇരുവരുടെയും ടെൻഷൻ ആഘോഷത്തിനു വഴിമാറി. ആലിംഗനം ചെയ്താണ് കോലിയും രോഹിത്തും വിജയം ആഘോഷിച്ചത്.
.@imVkohli ???? @ImRo45
- BCCI (@BCCI) September 25, 2022
Scorecard ▶️ https://t.co/xVrzo737YV #TeamIndia | #INDvAUS pic.twitter.com/FLvsIGc9sg
ഔട്ടായി മടങ്ങിയപ്പോൾ ഡ്രസിങ് റൂമിലേക്ക് കയറുന്ന സ്റ്റെപ്പുകളിൽ ആകാംക്ഷയോടെ കോലി ഇരുന്നു. ക്യാപ്റ്റൻ രോഹിത്തും പേസർ ഹർഷൽ പട്ടേലുമുണ്ടായിരുന്നു അരികെ. അഞ്ചാം പന്തിൽ ഹാർദിക് ബൗണ്ടറി നേടി ഇന്ത്യയെ ജയിപ്പിക്കുമ്പോൾ പരസ്പരം ആലിംഗനം ചെയ്ത് ആഹ്ളാദം പങ്കിടുകയായിരുന്നു ഇരുവരും. തൊട്ടുമുമ്പ് പുറത്തായി എത്തിയ കോലിയെ ഗംഭീര ഇന്നിങ്സിന്റെ പേരിൽ രോഹിത് പ്രശംസിക്കുന്നതും കാണാമായിരുന്നു. കാണാം ഇരു ദൃശ്യങ്ങളും.
A moment to celebrate with the open hearts ❤️#RohitSharma???? #ViratKohli???? #INDvAUS #ViratKohli #RohitSharma pic.twitter.com/NI2K1yDNFJ
- ???????????????? ???????????????????????????????????? (@AadiSudeepian) September 25, 2022
ബാറ്റ് കൊണ്ട് വിരാട് കോലി നിർണായകമായപ്പോൾ രോഹിത് ശർമ്മയുടെ നായകത്വത്തിൽ ഓസീസിനെതിരായ മൂന്നാം ടി20 വിജയിച്ച് ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കി. മൊഹാലിയിൽ നടന്ന ആദ്യ ടി20യിൽ ഓസീസ് നാല് വിക്കറ്റിന് വിജയിച്ചതിന് ശേഷം നാഗ്പൂരിലും ഹൈദരാബാദിലും ആറ് വിക്കറ്റ് ജയവുമായി തിരിച്ചുവരികയായിരുന്നു ടീം ഇന്ത്യ.


