രാജ്കോട്ട്: ഇംഗ്ലണ്ടിന്റെ സ്പിന്നർ രെഹാൻ അഹമദിനും വിസ പ്രശ്നം. മൂന്നാം ടെസ്റ്റിനായി രാജ്കോട്ടിൽ ഇറങ്ങിയ താരത്തെ അധികൃതർ തടഞ്ഞു. സിംഗിൾ എൻട്രി വിസയാണ് താരത്തിനുള്ളത്. യുഎഇയിൽ പോയി രാജ്കോട്ടിൽ തിരിച്ചെത്തിയപ്പോഴാണ് താരത്തെ തടഞ്ഞത്. രെഹാൻ അഹമദിനെ അധികൃതർ യുഎഇയിലേക്ക് തന്നെ മടക്കിയയച്ചു.

പിന്നീട് വിഷയത്തിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ഇടപെട്ട് താരത്തിന്റെ വിസ പ്രതിസന്ധി പരിഹരിച്ചു. ഏതാണ്ട് രണ്ട് മണിക്കൂറോളം താരത്തെ രാജകോട്ട് വിമാനത്താവളത്തിൽ തടഞ്ഞു വച്ചത്. താരത്തിനു അടുത്ത ദിവസം തന്നെ വിസ അനുവദിക്കും.

ഈ മാസം 15നാണ് മൂന്നാം ടെസ്റ്റ് രാജ്കോട്ടിൽ ആരംഭിക്കുന്നത്. ഇംഗ്ലണ്ട് സംഘം രാജ്കോട്ടിലെത്തി പരിശീലനം തുടങ്ങി. ക്യാമ്പിൽ ചേരാനായി എത്തിയപ്പോഴാണ് രെഹനെ തടഞ്ഞത്. രണ്ടാം ടെസ്റ്റിനു ശേഷം നീണ്ട ഇടവേളയയായതിനാൽ ഇംഗ്ലണ്ട് താരങ്ങൾ അബുദാബിയിലേക്ക് പറന്നിരുന്നു. കുടുംബാംഗങ്ങളുമൊത്തു സമയം പങ്കിടുകയായിരുന്നു ഇംഗ്ലീഷ് താരങ്ങൾ.

നേരത്തെ യുവ സ്പിന്നർ ഷൊയ്ബ് ബഷീറിനും സമാനമായി വിസ പ്രശ്നം നേരിടേണ്ടി വന്നിരുന്നു. പിന്നാലെയാണ് രെഹാൻ അഹമദും വെട്ടിലായത്. പരിചയ സമ്പന്നനായ സ്പിന്നർ ജാക്ക് ലീച് ശേഷിക്കുന്ന ടെസ്റ്റുകൾ കളിക്കാനുണ്ടാകില്ല. താരത്തിനു പരിക്കാണ് തിരിച്ചടിയായി. അതോടെ ഇംഗ്ലീഷ് സ്പിൻ ഡിപ്പാർട്മെന്റിന്റെ ചുമതല മുഴുവൻ പുതുമുഖങ്ങളായ രെഹാനും ഷൊയ്ബിനുമാണ്.