- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോകകപ്പ് കിരീടം സമ്മാനിക്കുന്നതിന് മുമ്പ് മെസിയെ പരമ്പരാഗത അറബി വസ്ത്രം അണിയിച്ച് ഖത്തർ അമീറും ഫിഫ പ്രസിഡന്റും; നീളമുള്ള കറുത്ത കുപ്പായമായ ബിഷ്റ്റ് അണിഞ്ഞ് സൂപ്പർ താരം; അപൂർവ നിമിഷത്തിന് സാക്ഷിയായി ലുസൈൽ സ്‌റ്റേഡിയം

ദോഹ: ഖത്തർ ലോകകപ്പിന്റെ കലാശപ്പോരിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ 4-2 ന് തകർത്താണ് അർജന്റീന കിരീടത്തിൽ മുത്തമിട്ടത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
36 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് അർജന്റീന ലോകകിരീടം നേടുന്നത്. അർജന്റീനയയ്ക്ക് വേണ്ടി മെസ്സി ഇരട്ട ഗോൾ നേടിയപ്പോൾ എയ്ഞ്ജൽ ഡി മരിയയും വലകുലുക്കി. ഫ്രാൻസിനായി എംബാപ്പെ ഹാട്രിക്ക് നേടിയിരുന്നു.
ഞായറാഴ്ച അർജന്റീനയുടെ ലോകകപ്പ് വിജയത്തിന് ശേഷം ലുസൈൽ സ്‌റ്റേഡിയം അപൂർവമായ നിമിഷത്തിനാണ് സാക്ഷിയായത്. ലോകകപ്പ് കിരീടം സമ്മാനിക്കുന്നതിന് മുന്നോടിയായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ഖത്തർ അമീറും ചേർന്ന് ലയണൽ മെസിയെ പരമ്പരാഗത അറബി വസ്ത്രം ധരിപ്പിച്ചു.
വിവാഹങ്ങൾ അല്ലെങ്കിൽ മതപരമായ ഉത്സവങ്ങൾ പോലുള്ള പ്രത്യേക അല്ലെങ്കിൽ ആചാരപരമായ സന്ദർഭങ്ങളിൽ പരമ്പരാഗതമായി ധരിക്കുന്ന ബിഷ്റ്റ് ആണ് ഖത്തർ അമീർ മെസ്സിയെ ധരിപ്പിച്ചത്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും അദ്ദേഹത്തോടൊപ്പം ഹൃദയംഗമമായി നിമിഷത്തിൽ പങ്കുചേർന്നു.
അർജന്റീനയുടെ ക്യാപ്റ്റൻ ലോകകപ്പ് ഉയർത്തിയപ്പോൾ, തന്റെ ടീമംഗങ്ങൾ അവരുടെ നീലവരയുള്ള ജഴ്‌സിയിൽ തന്നെ തുടർന്നു. നീളമുള്ള കറുത്ത കുപ്പായം കൊണ്ട് ഭാഗികമായി മറച്ച ഷർട്ടുമായി ലോകകപ്പ് കിരീടം മെസി ഉയർത്തിയത്. പിന്നീട് അദ്ദേഹം ആ വസ്ത്രം അഴിച്ചുമാറ്റി, അർജന്റീനയുടെ കുപ്പായത്തിൽ മൂന്ന് നക്ഷത്രങ്ങൾ ധരിച്ച് വിജയം ആഘോഷിക്കുന്നതും കാണാമായിരുന്നു.


