- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദം സാംപയും കൂട്ടുകാരും ഇംഗ്ലീഷ് പടയെ പിടിച്ചുകെട്ടി; ഓസ്ട്രേലിയയോട് 33 റൺസ് തോൽവി സമ്മതിച്ചതോടെ ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാർ സെമി കാണാതെ പുറത്ത്; പോയന്റ് പട്ടികയിൽ ഓസീസ് മൂന്നാമത്
അഹമ്മദാബാദ്: ഓസ്‌ട്രേലിയയ്‌ക്കെതിരെ 33 റൺസ് പരാജയത്തോടെ, ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാരായ ഇംഗണ്ട് പുറത്തായി. ഡേവിഡ് മൽവനും ബെൻ സ്‌റ്റോക്‌സും അർദ്ധസെഞ്ചുറികൾ നേടിയെങ്കിലും, ആദം സാംപയുടെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയൻ ബൗളിങ് നിര ജയിക്കാൻ വേണ്ട 33 റൺസിൽ നിന്നും ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ, ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ 286 റൺസിൽ ഒതുക്കി. സ്‌കോർ: ഓസ്‌ട്രേലിയ 49.3 ഓവറിൽ 286ന് ഓൾഔട്ട്. ഇംഗ്ലണ്ട് 48.1 ഓവറിൽ 253.
ഇംഗ്ലണ്ടിന് ആദ്യ പന്തിൽ തന്നെ ജോണി ബെയർസ്റ്റോയെ നഷ്ടമായി. പിന്നാലെ ജോസ് റൂട്ടും (13) പവലിയൻ കയറി. പിന്നീട് ബെൻ സ്റ്റോക്‌സും (64), ഡേവിഡ് മലാനും (50) ചേർന്നാണ് ഇംഗ്ലണ്ട് സ്‌കോർ നൂറ് കടത്തിത്. ജോസ് ബട്‌ലറും (1) ലിയാം ലിവിങ്സ്റ്റണും (2) നിരാശപ്പെടുത്തി.
മോയിൻ അലിയും (42) ക്രിസ് വോക്‌സും (32) പോരുതിയെങ്കിലും വിജയത്തിൽ എത്തിക്കാനായില്ല. മധ്യനിരയിലെ മൂന്നു വിക്കറ്റുകൾ പിഴുത ആദം സാംപയാണ് ഓസീസിന് ജയം സമ്മാനിച്ചത്. മിച്ചൽ സ്റ്റാർക്ക്, ഹെയ്‌സൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ മാർനസ് ലബുഷെയ്‌നിന്റെ അർധ സെഞ്ചുറി കരുത്തിലാണ് ഭേദപ്പെട്ട നിലയിലെത്തിയത്. ലബുഷെയ്ൻ 83 പന്തിൽ ഏഴ് ഫോറുകളുടെ അകമ്പടിയോടെ 71 റൺസെടുത്തു. സ്റ്റീവ് സ്മിത്ത് (44), കാമറൂൺ ഗ്രീൻ 47), മാർക്കസ് സ്റ്റോയ്‌നിസ് (35) എന്നിവരും ഓസീസിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ആദം സാംപ 29 റൺസും നേടി. ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് നാല് വിക്കറ്റുമായി തിളങ്ങി. മാർക്ക് വുഡും ആദിൽ റഷീദും രണ്ട് വിക്കറ്റ് വീതവും നേടി.