- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായെങ്കിലും ഒരുലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കുന്ന നായകനായി രോഹിത് ശർമ; മറികടന്നത് കെയ്ൻ വില്യംസണിന്റെ റെക്കോഡ്; ഏറ്റവും കൂടുതൽ സിക്‌സ് അടിച്ച റെക്കോഡും രോഹിതിന്
അഹമ്മദാബാദ്: ഓസീസിന് എതിരെ സ്‌ഫോടനാത്മക ബാറ്റിങ്ങിലൂടെ കത്തി കയറിയ രോഹിത് ശർമ അർദ്ധസെഞ്ചുറിക്ക് അരികെ പുറത്തായെങ്കിലും, ഒരു റെക്കോഡ് കൂടി സ്വന്തം പേരിൽ ചേർത്തു. ഒരുലോകകപ്പിൽ ഏറ്റവും കൂടുതൽ സ്‌കോർ ചെയ്യുന്ന നായകനായി രോഹിത്. 31 പന്തിൽ നാലുഫോറും, മൂന്നുസിക്‌സുമായി 47 റൺസാണ് നായകൻ നേടിയത്്. ഇതോടെ, 2019 ഏകദിന ലോകകപ്പിൽ, ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ ഇട്ട റെക്കോഡിനെയാണ് രോഹിത് മറികടന്നത്.
വില്യംസൺ 2019 ൽ 578 റൺസാണ് നായക പദവിയിലിരുന്ന് നേടിയത്. 11 മത്സരങ്ങളിൽ നിന്നായി രോഹിത് 597 റൺസാണ് അടിച്ചുകൂട്ടിയത്. ഒരുലോകകപ്പിൽ, ഏറ്റവും കൂടുതൽ സിക്‌സ് അടിച്ച റെക്കോഡും രോഹിതിനാണ്. 31 എണ്ണം.
31 പന്തിൽ 47 റൺസെടുത്ത രോഹിത് ശർമ ട്രാവിസ് ഹെഡിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. മാക്സ്വെല്ലിന്റെ പന്തിൽ തുടർച്ചയായി സിക്സും ഫോറുമടിച്ച രോഹിത് തൊട്ടടുത്ത പന്തിൽ അനാവശ്യ ഷോട്ടിനു ശ്രമിച്ച് പുറത്താവുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ