അഹമ്മദാബാദ്: ഓസീസ് നായകൻ പാറ്റ് കമ്മിൻസിന്റെ പന്ത് ബാറ്റിൽ തട്ടി വിക്കറ്റിലേക്ക് വീണപ്പോൾ വിരാട് കോഹ്ലിക്ക് വിശ്വസിക്കാനായില്ല. അപ്പോഴത്തെ ഷോക്ക് മുഖത്ത് തെളിഞ്ഞുകാണാമായിരുന്നു. കോലി മാത്രമല്ല, കാണികളും സ്തബ്ധരായി. ഓസ്‌ട്രേലിയൻ കളിക്കാർ ആഘോഷിക്കുന്നതിനിടെ, ക്യാമറ കോലിയുടെ ഭാര്യ അനൂഷ്‌ക ശർമയുടെ മുഖത്തേക്ക് തിരിഞ്ഞു. അനൂഷ്‌ക ആകെ ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു. വീഡയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അർദ്ധസെഞ്ചുറി നേടിയതിന് പിന്നാലെയാണ് കോലി പുറത്തായത്. 63 പന്തിൽ 54 റൺസ്. ഓസീസ് നായകൻ പാറ്റ് കമ്മിൻസിന്റെ പന്ത് ബാറ്റിൽ തട്ടി വിക്കറ്റിലേക്ക് വീഴുകയായിരുന്നു. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് സ്വന്തം പേരിലാക്കിയാണ് കോലി മടങ്ങിയത്.

 
 
 
View this post on Instagram

A post shared by ICC (@icc)