- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കലാശപ്പോരുകൾ ഇംഗ്ലണ്ടിൽ തന്നെ; 2023, 2025 ഫൈനലുകളുടെ വേദി പ്രഖ്യാപിച്ചു; ഫൈനൽ തീയ്യതി പിന്നീട്

ദുബായ്: 2023, 2025 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുകളുടെ വേദി പ്രഖ്യാപിച്ച് ഐസിസി. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഓവലിലും 2025ലെ ഫൈനൽ ലോർഡ്സിലും നടക്കും.
കഴിഞ്ഞ വർഷവും ഇംഗ്ലണ്ട് തന്നെയാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് വേദിയൊരുക്കിയത്. സതാംപ്ടണിലായിരുന്നു ഇന്ത്യ-ന്യൂസിലൻഡ് ഫൈനൽ. 2023, 2025 വർഷത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വേദി സ്ഥിരീകരിച്ചെങ്കിലും ഫൈനൽ മത്സരങ്ങളുടെ തിയതി തീരുമാനിച്ചിട്ടില്ല.
രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഓഗസ്റ്റിലാണ് ആരംഭിച്ചത്. അടുത്ത വർഷം മാർച്ചിൽ അവസാനിക്കും. നിലവിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഓസ്ട്രേലിയയും സൗത്ത് ആഫ്രിക്കയുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിൽക്കുന്നത്.
മൂന്നാം സ്ഥാനത്ത് ശ്രീലങ്കയാണ്. നാലാമത് ഇന്ത്യയും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് എത്താൻ രണ്ട് ടെസ്റ്റ് പരമ്പരകളാണ് ഇനി ഇന്ത്യക്ക് മുൻപിലുള്ളത്. വെസ്റ്റ് ഇൻഡീസിന് എതിരെ രണ്ട് ടെസ്റ്റുകളും സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ മൂന്ന് ടെസ്റ്റും.


