- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
അൽവാരസിന്റെ മുന്നേറ്റം ഭയന്ന് വീഴ്ത്തി ഗോൾക്കീപ്പർ; പെനാൽട്ടിയിൽ പിഴയ്ക്കാതെ മെസി; അഞ്ചു മിനിറ്റിനുള്ളിൽ മെസിയിൽ നിന്ന് കിട്ടിയ പാസുമായി കുതിച്ചു പാഞ്ഞ് സെൻസേഷണൽ സോളോ; ഏഴു വർഷം മുമ്പ് മെസ്സിക്കൊപ്പം ചിത്രം പകർത്താനെത്തിയ കുഞ്ഞു ആരാധകൻ 'മിശിഹ'യുടെ യഥാർത്ഥ പിൻഗാമിയായി; സ്വന്തം ഹാഫിൽ നിന്ന് പന്തുമായി കുതിച്ച് ഗോൾ നേടി അൽവാരസ്; വലപൊട്ടിച്ച് വീണ്ടും സ്പെഡർ
ദോഹ: സെൻസേഷണൽ സോളോ...... പോളണ്ടിനെതിരായ ഗ്രൂപ്പ് മത്സരത്തിൽ 10 കളിക്കാർ പങ്കാളികളായിക്കൊണ്ട് 27 പാസുകൾക്കൊടുവിൽ അർജന്റീനക്കായി ഗോൾ നേടിയ പയ്യൻ സെമിയിൽ നേടിയത് ഒറ്റയാൻ പോരാട്ടത്തിലൂടെ നേടിയ ഗോളാണ്. ലെയണൽ മെസിയുടെ പെനാൽട്ടി ഗോളിന് തൊട്ടു പിന്നാലെ അൽവാരസിന്റെ സൂപ്പർ ഗോൾ. പൊരുതി കളിക്കുന്ന ക്രൊയേഷ്യയ്‌ക്കെതിരെ അർജന്റീനയ്ക്ക് മുൻതൂക്കം നൽകിയ ഗോൾ. മൂന്നാം ഗോളും അൽവാരസ് വക. അങ്ങനെ അർജന്റീനയുടെ ഗോളടിയന്ത്രമായി അൽവാരസ് മാറി.
39ാം മിനിറ്റിലാണ് അൽവാരസിന്റെ സോളോ ഗോൾ പിറന്നത്. ഗ്രൗണ്ടിന്റെ മധ്യഭാഗത്തുനിന്ന് പന്തുമായി ഒറ്റയ്ക്ക് മുന്നേറിയ അൽവാരസ് പ്രതിരോധതാരങ്ങളെയെല്ലാം കബിളിപ്പിച്ച് ഒടുവിൽ ഗോൾകീപ്പർ ലിവാകോവിച്ചിനെയും മറികടന്ന് വലകുലുക്കിയപ്പോൾ ലുസെയ്ൽ സ്റ്റേഡിയം ആർത്തിരമ്പി. മെസ്സിയാണ് അൽവാരസിന് പന്തുനൽകിയത്. അങ്ങനെ സൂപ്പർ താരത്തിന്റെ അസിസ്റ്റിൽ നിന്നും അത്യുഗ്രൻ ഗോളുമായി അൽവാരസ് താരമായി. മെസിയുടെ ആദ്യ പെനാൽട്ടി ഗോളിന് പിന്നിലും അൽവാരസായിരുന്നു. ജൂലിയൻ അൽവാരസിന്റെ മുന്നേറ്റം തടയുന്നതിനായി താരത്തെ ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവക്കോവിച്ച് വീഴ്‌ത്തിയതിനായിരുന്നു പെനൽറ്റി. കിക്കെടുത്ത മെസ്സി അനായാസം ലക്ഷ്യം കണ്ടു. അഞ്ചു മിനിറ്റിനിടെയായിരുന്നു രണ്ടു ഗോളും. ഇതാണ് അർജന്റീനയെ കലാശപോരാട്ടത്തിലേക്ക് നയിച്ചത്. സെമിയിലെ മൂന്നാം ഗോളും അൽവാരസ് വക. അതാകട്ടെ മെസി മാജിക്കും. ഡിഫന്റർമാരെ വെട്ടിച്ച് മെസി പാസ് നൽകി. അൽവാരസിന് പന്ത് വലയിലേക്ക് തിരിച്ചു വിടേണ്ടി മാത്രമേ വന്നുള്ളൂ.
പ്രീ ക്വാർട്ടറിൽ ഉയരത്തിൽ വമ്പന്മാരായ ആസ്‌ത്രേലിയക്കെതിരെ അവരുടെ ഗോൾകീപ്പറിൽ നിന്നും പന്ത് റാഞ്ചിയെടുത്ത് കണ്ണഞ്ചിപ്പിക്കുന്ന ഫിനിഷിംഗിലൂടെ ക്വാർട്ടറിലേക്കുള്ള വിജയഗോളൊരുക്കിയ താരവും 22കാരനായിരുന്ന ജൂലിയൻ അൽവാരസ് എന്ന ചെറുപ്രായക്കാരനായിരുന്നു. ഈ പയ്യൻ തന്നെയാണ് ക്രോയേഷ്യയ്‌ക്കെതിരേയും അത്ഭുത ഗോൾ നേടിയത്. ലെയണൽ മെസിക്ക് അപ്പുറം അർജന്റീനയിൽ താരങ്ങളുണ്ടെന്ന് തെളിയിച്ച താരം. ഈ ടൂർണ്ണമെന്റിലെ കണ്ടെത്തൽ. ആൽബിസെലസ്റ്റകളുടെ മുന്നേറ്റനിരയിൽ ആദ്യ ഇലവനിലെ സ്ഥിരം സാന്നിദ്ധ്യമായി ഇനി അൽവാരസ് മാറും. എന്തുകൊണ്ട് ഡി മരിയയെ പുറത്തിരുത്തി ആദ്യ ഇലവിനിൽ അൽവാരസ് ഇടം നൽകിയെന്നതിനുള്ള ഉത്തരമാണ് ക്രൊയേഷ്യയ്‌ക്കെതിരായ മിന്നും ഗോൾ.
പോളണ്ടിനെതിരെ അർജന്റീനയുടെ വിജയമുറപ്പിച്ച ഗോൾ പിറന്നതും ജൂലിയൻ അൽവാരസിന്റെ ബൂട്ടിൽ നിന്നായിരുന്നു. അൽവാരസിന്റെ ബാല്യകാല സ്വപ്നത്തിന്റെ പൂർത്തീകരണം കൂടിയായിരുന്നു ഈ ഗോൾ. പതിനൊന്ന് കൊല്ലം മുമ്പുള്ളൊരു ദൃശ്യവും, സ്വപ്‌നവും. അർജന്റൈൻ ക്ലബ് അത്ലറ്റികോ കൽക്കീനായി മൈതാനത്ത് വിസ്മയം തീർക്കുന്ന അത്ഭുത ബാലനെക്കുറിച്ച് കേട്ടറിഞ്ഞെത്തിയ മാധ്യമപ്രവർത്തകൻ ചോദിച്ചു. നിന്റെ ഏറ്റവും വലിയ ആഗ്രഹമെന്താ ലോകകപ്പിൽ കളിക്കണം. ഇഷ്ടതാരമായ മെസിക്കൊപ്പം പന്തുതട്ടണം. പതിമൊന്നുവർഷത്തിനിപ്പുറം ആ സ്വപ്നം സഫലമായി. കാൽപന്തിന്റെ വിശ്വവേദിയിൽ വിഖ്യാത അർജന്റൈൻ കുപ്പായ മണിഞ്ഞു. ആരാധനാപാത്രത്തിനൊപ്പം പന്തുതട്ടി. ടീമിന്റെ രക്ഷകനായി. ഇപ്പോൾ സെമിയിലെ ഗോളോടെ മെസിയുടെ പിൻഗാമിയുമാകുന്നു.
സ്പൈഡർ എന്നാണ് അൽവാരസിന്റെ ഓമനപ്പേര്. പക്ഷെ വല നെയ്യുന്നതിനേക്കാൾ. പൊട്ടിക്കുന്നതിലായിരുന്നു അവന് തൽപര്യം. ഇരുപത്തിയൊന്നുകാരനായ അൽവാരസ് ഭാവിയുടെ താരമാണ്. മെസിയിലെ പ്രതിഭയെ ഊതിക്കാച്ചിയെടുത്ത പെപ് ഗാർഡിയോള പോലും വലിയ പ്രതീക്ഷ വയ്ക്കുന്ന താരമാണ് അൽവാരസ്. സ്‌പെയിനിലെ കൊർദോബക്കടുത്ത കാൽചിൻ ഗ്രാമത്തിലായിരുന്നു അൽവാരസിന്റെ കുട്ടിക്കാലം. കേവലം 2000 മാത്രമായിരുന്നു അവിടെത്തെ ജനസംഖ്യ. മുതിർന്ന കുട്ടികൾക്കൊപ്പം വളരെ ചെറുപ്രായത്തിൽ തന്നെ അൽവാരസ് ഫുട്‌ബോൾ കളിക്കാൻ ആരംഭിച്ചിരുന്നു. ഫുട്‌ബോൾ കളിക്കാൻ വേണ്ടി മാത്രം ഏറെ നേരം സമയം ചെലവഴിച്ചിരുന്നുവെന്ന് അൽവാരസ് ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്. കുഞ്ഞു എട്ടുകാലി എന്നർഥം വരുന്ന 'എൽ അരാനിറ്റ' എന്നായിരുന്നു ചെറുപ്പത്തിൽ അൽവാരസിന്റെ വിളിപ്പേര്. നാല് വയസ്സിന് മുമ്പ് തന്നെ പിച്ചിൽ പന്തിന് പിന്നാലെ പായുന്ന അൽവാരസിനെ കൂട്ടുകാരാണ് ആ പേര് വിളിച്ചത്.
അൽവാരസിന്റെ മികവ് ആ ഗ്രാമത്തിലെ പരസ്യമായ രഹസ്യമായിരുന്നു. ചെറുപ്രായത്തിൽ തന്നെ നിരവധി ഗോളുകളാണ് അൽവാരസ് നേടിയത്. ഇത് വമ്പൻ ക്ലബുകളുടെ ശ്രദ്ധ അവനിലേക്കടുപ്പിച്ചു. എന്നാലും 15 വയസ്സ് വരെ കാൽചിനിൽ തന്നെയായിരുന്നു അൽവാരസ് ജീവിച്ചത്. റയൽ മാഡ്രിഡ് നടത്തിയ ട്രയലിൽ അൽവാരസ് വിജയിച്ചെങ്കിലും നിയമങ്ങളിൽ വന്ന മാറ്റങ്ങൾ ആ ക്ലബ്ബിൽ എത്തുന്നതിൽ നിന്നും തടഞ്ഞു. ബാഴ്‌സലോണയായിരുന്നു എനിക്ക് പ്രിയമെന്നും മെസ്സിയായിരുന്നു റോൾമോഡലെന്നും അൽവാരസ് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.
കൗമാരക്കാരനായിരിക്കെ ലയണൽ മെസ്സിയായിരുന്നു അൽവാരസിന്റെ റോൾ മോഡൽ. ഒരിക്കൽ മെസ്സിയുടെ കൂടെ ഫോട്ടോയെടുക്കാനുള്ള ഭാഗ്യവും അൽവാരസിന് ലഭിച്ചിരുന്നു. എന്നാൽ അന്നൊന്നും മെസ്സിക്കൊപ്പം ദേശീയടീമിലിടം പിടിക്കുമെന്ന് നിശ്ചയമില്ലായിരുന്നു. അർജൈന്റൻ ലീഗിൽ റിവർപ്ലേറ്റിനായി ഗോളുകളടിച്ച് കൂട്ടിയ അൽവാരസിൽ ഇതിനകം പരിശീലകൻ സ്‌കലോണിയുടെ ശ്രദ്ധ പതിഞ്ഞിരുന്നു. അതിന് മുമ്പ് കോപ്പ അമേരിക്ക നേടിയ അർജൈന്റൻ സ്‌ക്വാഡിലും അൽവാരസ് അംഗമായിരുന്നു.
2021ൽ സീനിയർ ടീമിനായി അരങ്ങേറിയ അൽവാരസ് 16 മത്സരങ്ങളിൽ നിന്നായി അഞ്ച് ഗോളുകൾ നേടുകയും ചെയ്തിട്ടുണ്ട്. 2018ൽ റിവർപ്ലേറ്റിൽ ആരംഭിച്ച സീനിയർ കരിയർ 2022 വരെ തുടർന്ന അൽവാരസ് 74 മത്സരങ്ങളിൽ നിന്നായി 34 തവണ ലക്ഷ്യം കണ്ടു. ഈ വർഷത്തെ ട്രാൻസ്ഫർ വിപണിയിൽ 14 ദശലക്ഷം യൂറോക്ക് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂടുമാറിയ താരം 12 മത്സരങ്ങളിൽ 3 ഗോളുകൾ നേടി.
മറുനാടന് ഡെസ്ക്