- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
അർജന്റീനയെ തകർത്ത അട്ടിമറി പോരാട്ടത്തിൽ സൗദി താരത്തിന് പറ്റിയത് ഗുരുതര പരിക്ക്; മെസ്സിപ്പടക്കെതിരെ പ്രതിരോധക്കോട്ട തീർത്ത യാസർ അൽ ഷഹ്റാനിക്ക് ചികിത്സ ജർമ്മനിയിൽ ഒരുക്കും; ചാർട്ടേഡ് വിമാനം അനുവദിച്ച് സൽമാൻ രാജകുമാരൻ
ദോഹ:അർജന്റീനക്കെതിരായ ഐതിഹാസിക വിജയത്തിന് പിന്നാലെ സൗദി ടീമിന്റെ ക്യാമ്പിൽ ആശങ്കയുയർത്തി പ്രധാന താരത്തിന് പറ്റിയ പരിക്ക്.അർജന്റീന-സൗദി മത്സരത്തിനിടെ പരുക്ക് പറ്റിയ സൗദി താരം യാസർ അൽ ഷഹ്റാനിയുടെ സ്ഥിതി ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.മത്സരത്തിനിടെ അർജന്റീനൻ താരങ്ങളുടെ മുന്നേറ്റം തടയുന്നതിൽ പ്രധാന പങ്കി് വഹിച്ച താരത്തിന് സൗദി ഗോൾകീപ്പർ അൽ ഉവൈസുമായുള്ള കൂട്ടിയിടിയിലാണ് പരുക്ക് പറ്റിയത്.പെനാൽറ്റി ബോക്സിലേക്ക് ഉയർന്നു വന്ന പന്ത് പിടിക്കാനായി ചാടുന്നതിനിടെ ഗോൾകീപ്പറുടെ കാൽമുട്ട് ഷഹ്റാനിയുടെ മുഖത്ത് ഇടിക്കുകയായിരുന്നു.അർജന്റീനൻ താരങ്ങളെ ബോക്‌സിനുള്ളിലേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കാതെ പന്ത് ഹെഡ് ചെയ്ത് അകറ്റുവാനുള്ള ശ്രമത്തിനിടെയാണ് ഷഹ്റാനിക്ക് ഗോൾകീപ്പറുമായി കൂട്ടിയിടിച്ച് ഗുരുതരമായി പരുക്കേൽക്കുന്നത്.
കൂട്ടിയിടിയെ തുടർന്ന് വായിൽ നിന്നും ചോരവാർന്ന് മൈതാനത്ത് വീണ ഷഹ്റാനിയെ സ്ട്രക്ചറിൽ കിടത്തിയാണ് സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോയത്.തുടർന്ന് നടന്ന വിദഗ്ദ പരിശോധനയിൽ താടിയെല്ലിനും മുഖത്തെ എല്ലിനും ഒടിവുണ്ടെന്ന് തെളിഞ്ഞിരുന്നു.ആന്തരിക രക്തസ്രാവമുണ്ടെന്നും വൈദ്യപരിശോധനയിൽ തെളിഞ്ഞു.സ്ഥിതി ഗുരുതരമായതിനാൽ താരത്തിനെ എത്രയും പെട്ടെന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കാൻ നിർദേശിച്ചു.ഇതേ തുടർന്നാണ് വിദഗ്ധ ചികിത്സ നൽകുന്നതിനായി ജർമനിയിലേക്ക് കൊണ്ടുപോകുന്നതിന് ചാർട്ടേഡ് വിമാനം അനുവദിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അറിയിച്ചിരിക്കുന്നത്.
36 മത്സരങ്ങളിൽ അജയ്യരായി കുതിപ്പ് തുടർന്ന് അർജന്റീനയെ ലോകകപ്പ് വേദിയിൽ തോൽപ്പിച്ചായിരുന്നു സൗദി അറേബ്യ ഖത്തറിൽ അരങ്ങേറിയത്.ചരിത്രത്തിലെ തന്നെ അട്ടിമറി ജയങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സൗദിയുടെ വിജത്തിൽ ഏറ്റവും നിർണായകമായത് ഗോൾകീപ്പർ അൽ ഉവൈസിന്റെ പ്രകടനവും സൗദി പ്രതിരോധ നിരയുടെ മികവുറ്റ നീക്കങ്ങളുമായിരുന്നു.മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീനക്കെതിരായ സൗദിയുടെ ഐതിഹാസിക വിജയം.
മറുനാടന് മലയാളി ബ്യൂറോ