- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
മെസിയും ഡീ മരിയയും ആക്രമിച്ചപ്പോൾ അമ്പരന്ന ഫ്രഞ്ച് പ്രതിരോധം; രണ്ടു ഗോൾ ലീഡിൽ ജയമുറപ്പിച്ച് ഡീ മരിയയെ പിൻവലിച്ച സ്‌കലോണിയുടെ തീരുമാനം എംബാപ്പെയുടെ ഹാട്രിക്കായി; അധിക സമയത്തും മിശിഹാ മാജിക്ക്; മാർട്ടീനസിന്റെ മിന്നും സേവുകൾ വിജയമൊരുക്കി; അവസാനിച്ചത് 36 വർഷത്തെ കാത്തിരിപ്പ്; പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഒന്നാമത്; അർജന്റീനയുടെ വിജയം ഓടിക്കളിച്ചു തന്നെ
ദോഹ: ഇതാ... അർജന്റീന.... ഇതാ....മെസ്സി...ഇതാ ലോകകിരീടം... വാമോസ് അർജന്റീന. മൂന്നാം ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് അർജന്റീന. പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെ 4-2 ന് തകർത്താണ് അർജന്റീന കിരീടത്തിൽ മുത്തമിട്ടത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. 36 വർഷത്തെ കാത്തിരിപ്പിനുശേഷമാണ് അർജന്റീന ലോകകിരീടം നേടുന്നത്. 2014 ഫൈനലിൽ നഷ്ടപ്പെട്ട കിരീടം മെസ്സി സ്വന്തമാക്കി. അർജന്റീനയയ്ക്ക് വേണ്ടി മെസ്സി ഇരട്ട ഗോൾ നേടിയപ്പോൾ എയ്ഞ്ജൽ ഡി മരിയയും വലകുലുക്കി. ഫ്രാൻസിനായി എംബാപ്പെ ഹാട്രിക്ക് നേടി. ഈ ഹാട്രിക്കാണ് അർജന്റീനിയൻ വിജയത്തെ പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് എത്തിയത്.
കളിക്കണക്കുകളിലും മുൻതൂക്കം അർജന്റീനയ്ക്കാണ്. പന്തടക്കം 42 ശതമാനം. ഫ്രാൻസിന് 38 ശതമാനവും. 20 ശതമാനത്തോളം നേരം പന്തിന് വേണ്ടി ഓടുകയായിരുന്നു രണ്ടു ടീമും. 20 അവസരങ്ങളാണ് മെസ്സി പട ഫൈനലിൽ സൃഷ്ടിച്ചത്. ഇതിൽ പത്തും ഗോൾ പോസ്റ്റിലേക്കായിരുന്നു. അഞ്ചെണ്ണം ഗോൾ പോസ്റ്റിന് സമീപത്തു കൂടി പാഞ്ഞു. 12 തവണയാണ് മെസിയും ടീമും ആർത്തിരമ്പി ഫ്രഞ്ച് പ്രതിരോധത്തിലേക്ക് എത്തിയത്. കൗണ്ടർ അറ്റാക്കിലായിരുന്നു ഫ്രഞ്ചു പടയുടെ ശ്രദ്ധ. പത്തു ഗോളവസരം അവരുണ്ടാക്കി. അതിൽ അഞ്ചെണ്ണം ഗോൾ പോസ്റ്റിലേക്കും. രണ്ടെണ്ണം ലക്ഷ്യം തെറ്റിയവയുമായി. അർജന്റീനയ്ക്ക് ആറും ഫ്രാൻസിന് അഞ്ചും കോർണറുകൾ കിട്ടി. അങ്ങനെ കണക്കിലും മുമ്പിലെത്തിയത് അർജന്റീനയാണ്. ടോട്ടൽ ഫുട്‌ബോളാണ് പെനാൽട്ടി ഷൂട്ടൗട്ടിലെ അർജന്റീനിയൻ മികവിന് കാരണം.
അർജന്റീനയുടെ മുന്നേറ്റത്തിൽ മെസിക്കൊപ്പം ഡീ മരിയയും നിറഞ്ഞു. ഇതാണ് തുടക്കത്തിൽ തന്നെ അർജന്റീന മുന്നേറാനുള്ള കാരണം. എന്നാൽ ഗോൾ വഴങ്ങിയാൽ അമ്പരന്ന് പോന്ന അർജന്റീനിയൻ പ്രതിരോധം പിഴക്കുന്നത് കലാശപോരാട്ടത്തിലും കണ്ടു. ഇത് മുതലെടുത്താണ് ഫ്രാൻസ് മത്സരത്തിലേക്ക് തിരിച്ചു വരവ് നടത്തിയത്. അ്ല്ലാത്ത പക്ഷം സമ്മർദ്ദമില്ലാതെ തന്നെ അർജന്റീനയ്ക്ക് ജയിക്കാൻ കഴിയുമായിരുന്നു. മെസിയും ഡീ മരിയയും ഗോൾ കീപ്പർ മാർട്ടീനസും. ഇവരാണ് വിജയത്തിൽ നിർണ്ണായകമായത്. ഡീ മരിയയെ പിൻവലിച്ച സ്‌കലോണിയുടെ തീരുമാനം തിരിച്ചടിയാകുമോ എന്ന് ഭയന്ന അർജന്റീനിയൻ ആരാധകർ. ഒടുവിൽ കാലം മെസ്സിക്കൊപ്പം നിന്നു. അങ്ങനെ ലാറ്റിൻ അമേരിക്കൻ വസന്തം കിരീടം നേടി. മറഡോണയുടെ പിൻഗാമിയായി മെസി മാറി. ഓടിക്കളിച്ച് നേടിയ വിജയം. ഗ്രൗണ്ടിൽ എവിടേയും മെസ്സിയെ കാണാമെന്നതും കളിയുടെ പ്രത്യേകതയായിരുന്നു.
മത്സരത്തിന്റെ തുടക്കത്തിൽ തന്നെ അർജന്റീന മികച്ച മുന്നേറ്റവുമായി കളം നിറഞ്ഞു. 21-ാം മിനിറ്റിൽ ബോക്സിനകത്തേക്ക് കുതിച്ച എയ്ഞ്ജൽ ഡി മരിയയെ ഔസ്മാനെ ഡെംബലെ വീഴ്‌ത്തിയതിനെത്തുടർന്ന് അർജന്റീനയ്ക്ക് റഫറി പെനാൽറ്റി അനുവദിച്ചു. 23-ാം മിനിറ്റിൽ കിക്കെടുത്ത അർജന്റീന നായകന് തെറ്റിയില്ല. ഗോൾകീപ്പർ ഹ്യൂഗോ ലോറിസിനെ കബിളിപ്പിച്ചുകൊണ്ട് മെസ്സി പോസ്റ്റിന്റെ വലതുവശത്തേക്ക് പന്ത് അടിച്ചുകയറ്റി. അടുത്തത് ഗോളടിക്കാനുള്ള ഡീ മരിയയുടെ ചാൻസായിരുന്നു. ഫൈനലിൽ ആദ്യ ഇലവനിൽ ടീമിലിടം നേടിയ ഡി മരിയ എന്തുകൊണ്ട് താൻ ഫൈനലുകളിൽ താരമാകുന്നുവെന്ന് വീണ്ടും തെളിയിച്ചു. മെസ്സി തുടങ്ങിവെച്ച മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. 64-ാം മിനിറ്റിൽ ഡി മരിയയെ പിൻവലിച്ച് അർജന്റീന അക്യൂനയെ കൊണ്ടുവന്നു. ഇതോടെ ഫ്രഞ്ചു പട സാധ്യത തിരിച്ചറിഞ്ഞു.
71-ാം മിനിറ്റിൽ പന്തുമായി മുന്നേറിയ എംബാപ്പെ പോസ്റ്റിലേക്ക് നിറയൊഴിച്ചെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 72-ാം മിനിറ്റിൽ മെസ്സിയുടെ പാസ് സ്വീകരിച്ച് എൻസോ ഫെർണാണ്ടസ് പോസ്റ്റിലേക്ക് പന്ത് ലക്ഷ്യം വെച്ചെങ്കിലും ദുർബലമായ താരത്തിന്റെ ഷോട്ട് ലോറിസ് കൈയിലൊതുക്കി. 79-ാം മിനിറ്റിൽ ഫ്രാൻസിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. ബോക്സിനുള്ളിൽ വെച്ച് കോലോ മുവാനിയെ ഒട്ടമെൻഡി വീഴ്‌ത്തിയതിനെത്തുടർന്നാണ് റഫറി പെനാൽറ്റി അനുവദിച്ചത്. കിക്കെടുത്ത സൂപ്പർതാരം കിലിയൻ എംബാപ്പെയ്ക്ക് തെറ്റിയില്ല. എമിലിയാനോ മാർട്ടിനസ്സിന്റെ വിരൽത്തുമ്പുകളെ തലോടിക്കൊണ്ട് പന്ത് വലയിലെത്തി. 80-ാം മിനിറ്റിലാണ് ഗോൾ പിറന്നത്.
ഈ ഗോളിന്റെ ഞെട്ടൽ മാറുംമുൻപേ ഫ്രാൻസ് അടുത്തവെടി പൊട്ടിച്ചു. ഇത്തവണയും എംബാപ്പെ തന്നെയാണ് ഗോളടിച്ചത്. തുറാം ബോക്സിലേക്ക് ഉയർത്തിനൽകിയ പന്ത് തകർപ്പൻ വോളിയിലൂടെ എംബാപ്പെ വലയിലാക്കി. 81-ാം മിനിറ്റിലാണ് താരം ഗോളടിച്ചത്. ഇതോടെ രണ്ട് മിനിറ്റിനുള്ളിൽ രണ്ട് ഗോളുകൾ വഴങ്ങി അർജന്റീന ലീഡ് കളഞ്ഞുകുളിച്ചു. ഡീ മരിയയെ പിൻവലിച്ചത് തിരിച്ചടിയായെന്ന വിലയിരുത്തലെത്തി. എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ കാര്യമായ മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ ഇരുടീമുകൾക്കും സാധിച്ചില്ല. അർജന്റീനയുടെ പോരാട്ടവീര്യത്തിന് മെസ്സി അടിവരയിട്ടു. തകർപ്പൻ ഗോളിലൂടെ. 108-ാം മിനിറ്റിൽ മെസ്സിയിലൂടെ അർജന്റീന വീണ്ടും ലീഡെടുത്തു. എന്നാൽ 116-ാം മിനിറ്റിൽ ഫ്രാൻസിന് വീണ്ടും സമനില നേടാനുള്ള അവസരം വന്നെത്തി. റഫറി പെനാൽറ്റി അനുവദിച്ചു. എംബാപ്പെയുടെ ഹാട്രിക് നേടി. 1966-ൽ ഇംഗ്ലണ്ടിന്റെ ജിയോഫ് ഹർസ്റ്റിനുശേഷം ഇതാദ്യമായാണ് ഒരു താരം ലോകകപ്പ് ഫൈനലിൽ ഗോളടിക്കുന്നത്.
മത്സരം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേ കോലോ മുവാനിയുടെ ഗോളെന്നുറച്ച ഷോട്ട് എമിലിയാനോ മാർട്ടിനെസ് അത്യുജ്ജലമായി തട്ടിയകറ്റി. ഇത് നിർണ്ണായകമായി. ഫ്രാൻസിനായി ആദ്യ കിക്കെടുത്ത എംബാപ്പെ അനായാസം ലക്ഷ്യം കണ്ടു. മാർട്ടിനെസ്സിന്റെ കൈയിൽ തട്ടിയാണ് പന്ത് വലയിൽ കയറിയത്. അർജന്റീനയ്ക്കായി ആദ്യ കിക്കെടുത്ത മെസ്സിയും പിഴച്ചില്ല താരവും ലക്ഷ്യം കണ്ടു. ഫ്രാൻസിന്റെ രണ്ടാം കിക്കെടുത്ത കിങ്സ്ലി കോമാന്റെ കിക്ക് മാർട്ടിനെസ് തട്ടിയകറ്റി. ഒടുവിൽ അർജന്റീന 4-2 ന് വിജയം നേടി ലോകകിരീടത്തിൽ മുത്തമിട്ടു.
സ്പോർട്സ് ഡെസ്ക്