- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
പ്രീക്വാർട്ടർ പ്രവേശനത്തിന് പിന്നാലെ ഫ്രാൻസിന് ഇരട്ടിമധുരം; സൂപ്പർ താരം കരീം ബെൻസേമ സ്ക്വാഡിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോർട്ട്; പരിക്ക് ഭേദമാകുന്നതായും ഉടൻ ഖത്തറിലേക്ക് തിരിക്കുമെന്നും ടീം മാനേജ്മെന്റ്; അർജന്റീനിയൻ താരം ഡാനിയേൽ പസറല്ലെയുടെ റെക്കോർഡ് പങ്കിടുമോ ബെൻസേമ?
ദോഹ: ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരവും ജയിച്ച് പ്രീക്വാർട്ടർ പ്രവേശനം ആഘോഷമാക്കാൻ നിൽക്കുന്ന ഫ്രാൻസിന് സന്തോഷവാർത്ത.മുന്നേറ്റനിര താരം ബെൻസെമ ഫിറ്റ്നസ് വീണ്ടെടുത്താൽ ടീമിലേക്ക് തിരിച്ചെത്താനാവും. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ ആദ്യ മത്സരത്തിന് മുൻപായാണ് ബെൻസെമെയ്ക്ക് പരിക്കേറ്റത്.കിരീടം നിലനിർത്തുക എന്ന മോഹവുമായെത്തിയ ഫ്രാൻസിനേറ്റ വലിയ തിരിച്ചടിയായിരുന്നു മികച്ച ഫോമിലുള്ള ബെൻസേമയുടെ പരിക്ക്.
എന്നാൽ പരിക്കേറ്റെങ്കിലും ബെൻസെമെയെ പരിശീലകൻ ദിദിയെ ദഷാം സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയില്ല. ഫിറ്റ്നസ് വീണ്ടെടുക്കാനായി ബെൻസെമെ സ്പെയ്നിലേക്ക് മടങ്ങിയിരുന്നു. ഇപ്പോൾ ബെൻസെമയുടെ പരിക്ക് ഭേദമാകുന്നതായും ടീമിലേക്ക് മടങ്ങി എത്തുമെന്നുമാണ് റിപ്പോർട്ടുകൾ. ഇനി ടീമിന് വേണ്ടി കളിക്കാനായില്ലെങ്കിലും ഫ്രാൻസ് ചാമ്പ്യന്മാരായാൽ ജേതാക്കൾക്കുള്ള മെഡൽ ബെൻസെമയ്ക്കും സ്വീകരിക്കാനാവും.
ഇങ്ങനെ സംഭവിച്ചാൽ ഈ ഒരു നേട്ടത്തിന് കൂടി ബെൻസേമ അർഹനാകും.മുൻ അർജന്റീനൻ നായകൻ ഡാനിയേൽ പസറല്ലയാണ് ഇക്കാര്യത്തിൽ ബെൻസെമയുടെ മുൻഗാമി. 1986ലെ മെക്സിക്കോ ലോകകപ്പിൽ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം പസറല്ല ഒരൊറ്റ മത്സരത്തിൽ പോലും കളിച്ചിരുന്നില്ല. എന്നിട്ടും വിജയികൾക്കുള്ള മെഡൽ ഫിഫ പസറല്ലയ്ക്ക് നൽകി. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും കളത്തിന് പുറത്തെ കാരണങ്ങളാൽ ടീമിലേക്ക് പരിഗണിക്കാതിരുന്ന ബൻസേമയ്ക്ക് കാത്തിരുന്ന് കിട്ടിയ അവസരമാണ് ഇത്തവണത്തേത്.
ലോകകപ്പിൽ കളിക്കാനാവില്ലെന്ന വാർത്ത ബെൻസേമ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ''ജീവതത്തിൽ ഞാനൊരിക്കലും തളർന്നിട്ടില്ല. എന്നാൽ ഇന്നെനിക്ക് ടീമിനെ കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ഞാൻ എന്റെ ടീമിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. ടീമിന് ലോക കിരീടം നേടാൻ സഹായിക്കുന്ന മറ്റൊരു താരത്തിന് ഞാൻ എന്റെ സ്ഥാനം മാറികൊടുക്കും. നിങ്ങളുടെ സ്‌നേഹാന്വഷണങ്ങളോട് കടപ്പെട്ടിരിക്കുന്നു.'' ബെൻസേമ കുറിച്ചിട്ടു.
സ്പോർട്സ് ഡെസ്ക്