- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ജർമ്മനിയെ വിറപ്പിച്ച പോരാട്ട വീര്യം തുടർന്നിട്ടും നിർഭാഗ്യം കൈവിട്ടില്ല ; കളത്തിൽ നിറഞ്ഞിട്ടും പ്രീക്വാർട്ടർ പ്രവേശനമെന്ന ജപ്പാന്റെ മോഹത്തിന് ഇനിയും കാത്തിരിക്കണം; ജപ്പാന്റെ സ്പീഡ് ഗെയ്മിനെ തടുത്തിട്ടത് പാളിച്ചകൾ പരിഹരിച്ച കോസ്റ്റാറിക്ക പ്രതിരോധം; ജപ്പാനെ ഒരു ഗോളിന് മുട്ടുകുത്തിച്ച് കോസ്റ്റാറിക്ക; വിജയഗോൾ നേടി കെയ്ഷർ ഫാളർ
ദോഹ: അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ മാത്രമല്ല അത് കൃത്യമായി ലക്ഷ്യത്തിലെത്തിക്കുക കൂടി ചെയ്യുമ്പോഴാണ് ഫുട്‌ബോൾ അതിന്റെ പൂർണ്ണതയിലെത്തുന്നത്.നിർഭാഗ്യം കൂടി ചേരുമ്പോൾ ചിലപ്പോൾ അതിന് ചില ദിവസങ്ങളിൽ നമുക്ക് സാധിക്കാതെ വരും. അത്തരത്തിൽ ജപ്പാൻ ഫുട്‌ബോൾ ടീം മറക്കാൻ അഗ്രഹിക്കുന്ന ദിനവും മത്സരവുമായിരിക്കും ഇന്നത്തെ കോസ്റ്റാറിക്കക്കെതിരെയുള്ള മത്സരം.ജർമ്മനിക്കെതിരെയുള്ള അതേ പോരാട്ട വീര്യത്തോടെ കളം നിറഞ്ഞിട്ടും ഗോൾ മാത്രം മാറി നിന്നു.ഒടുവിൽ ഒരു ഗോളിന് കോസ്റ്റാറിക്കയോട് മുട്ട് മടക്കേണ്ടിയും വന്നു.
അദ്യ പകുതി വിരസമായിരുന്നെങ്കിലും ജർമ്മൻ പ്രതിരോധത്തെ വിറപ്പിച്ച അതേ കരുത്തോടെ രണ്ടാം പകുതിയിൽ ജപ്പാൻ ഉണർന്നുകളിച്ചപ്പോൾ കോസ്റ്റാറിക്ക ഗോൾമുഖത്ത് പിറന്നത് നിരവധി ഗോൾ അവസരങ്ങൾ.പക്ഷെ ഗോൾ മാത്രം അകന്നു നിന്നു.എന്നാൽ ലഭിച്ച ചുരുക്കം അവസരത്തിലൊന്ന് കോസ്റ്റാറിക്ക കൃത്യമായി ലക്ഷ്യത്തിലെത്തിച്ചതോടെ ഒരു ഗോൾ ജയവുമായി അവർ ടൂർണ്ണമെന്റിൽ നിലനിൽപ്പ് തുടർന്നു.കളിയുടെ ഒഴുക്കിനെ തകിടം മറിച്ച് 81ാം മിനിറ്റിൽ കെയ്ഷർ ഫാളർ നേടിയ ഒറ്റ ഗോളിന്റെ പിൻബലത്തിൽ കോസ്റ്റാറീക്ക ജയിച്ചു കയറുകയായിരുന്നു.
വിജയത്തിൽ നിർണ്ണായകമായത് സ്്‌പെയിനിനോടുള്ള മത്സരത്തിൽ അമ്പേ പരാജയമായ കോസ്റ്റാറിക്കയുടെ പ്രതിരോധ നിരയുടെ തിരിച്ചുവവാണ്.കഴിഞ്ഞ മത്സരത്തിൽ കണ്ട ടീമിനെ അല്ല ഇന്നത്തെ മത്സരത്തിൽ കണ്ടത്. മത്സരത്തിന്റെ തുടക്കം മുതൽ ആവേശത്തോടെ നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും കോസ്റ്റാറീക്കൻ പ്രതിരോധം ഗോൾ നിഷേധിച്ചുകൊണ്ടിരുന്നു.തുടക്കം മുതൽ നിരവധി അവസരങ്ങളാണ് ജാപ്പനീസ് താരങ്ങൾ നടത്തിയത്.
കൈലർ നവാസും സംഘവും പ്രതിരോധം മന്ത്രമാക്കിയാണ് കളത്തിലിറങ്ങിയത്. അതിൽ അവർ 100 ശതമാനം വിജയിക്കുകയും ചെയ്തു. മത്സരത്തിൽ ഒരേ ഒരു ഷോട്ട് മാത്രമാണ് പോസ്റ്റിലേക്ക് കോസ്റ്ററീക്ക തൊടുത്തത്. അത് ഗോളായി മാറുകയും ചെയ്തു.ആദ്യ മത്സരത്തിൽ ഏഴ് ഗോളുകൾ വഴങ്ങിയതിൽ നിന്ന് പാഠം പഠിച്ചാണ് കോസ്റ്ററീക്ക എത്തിയത്. ജപ്പാൻ നടത്തിയ നീക്കങ്ങളെ സംഘം ചേർന്ന് പ്രതിരോധിച്ചാണ് മത്സരം അവർ പൂർത്തിയാക്കിയത്.
ജർമനിക്കെതിരെ ഗോൾ നേടാനാകാത്തതിന്റെ ക്ഷീണം ജപ്പാൻ സൂപ്പർതാരം ടകുമി മിനാമി തീർക്കുമെന്ന ജപ്പാന്റെ പ്രതീക്ഷ അസ്ഥാനത്തായതോടെ മത്സരത്തിൽ കോസ്റ്ററിക്ക പിടിമുറുക്കി. വിജയത്തോടെ കോസ്റ്ററിക്ക പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തി.ഫിഫ റാങ്കിങ്ങിൽ 24ാം സ്ഥാനത്താണ് ജപ്പാൻ.
2002, 2010, 2018 പ്രീക്വാർട്ടർ പ്രവേശനമാണ് മികച്ച പ്രകടനം.ലോകകപ്പ് ക്വാളിഫയറിൽ പത്തിൽ ഏഴിലും ജയിച്ച് രണ്ടാമതായാണ് ജപ്പാന്റെ വരവ്. 12 ഗോളുകൾ നേടിയപ്പോൾ വഴങ്ങിയത് നാലെണ്ണം മാത്രം. ഫിഫ റാങ്കിങ്ങിൽ 31ാം സ്ഥാനത്താണ് കോസ്റ്ററിക്ക. 2014 ൽ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചതാണ് മികച്ച പ്രകടനം.4-2-3-1 എന്ന ശൈലിയാണ് ജപ്പാൻ അവലംബിച്ചതെങ്കിൽ 3-4-2-1 ശൈലിയിലായിരുന്നു കോസ്റ്ററിക്കയുടെ കളി.
മത്സരഫലത്തോടെ ഗ്രൂപ്പിൽ നിന്ന് ആരൊക്കെ പ്രീക്വാർട്ടറിലേക്ക് കടക്കുമെന്ന് അറിയാൻ അവസാന മത്സരവും കഴിയണം എന്ന അവസ്ഥയാണ്.ഗ്രൂപ്പ് ഇയിൽ സ്പെയ്ൻ, കോസ്റ്ററീക്ക, ജപ്പാൻ എന്നിവർക്ക് ഓരോ ജയം വീതമുണ്ട്. പുലർച്ചെ 12.30ന് നടക്കുന്ന മത്സരത്തിൽ സ്പെയ്ൻ ജർമനിയെ നേരിടും.