- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഖത്തറിന്റെ സംസ്‌കാരത്തിന് ചേരുന്ന വസ്ത്രധാരണമല്ലെന്ന്; ക്രോയേഷ്യൻ ആരാധികയും മോഡലുമായ ഇവാന നോളിനെതിരെ വിമർശനം രൂക്ഷം; പുതിയ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെച്ച് മറുപടി നൽകി മോഡൽ; വിമർശനം മോഡലിന്റെ മനസ്സുമാറ്റിയോ എന്നറിയാൻ അടുത്ത മത്സരത്തിനായി കാത്തിരിക്കുന്നുവെന്ന് ആരാധകർ
ദോഹ: മത്സരം കാണാനെത്തുന്ന ആരാധകരുടെ വസ്ത്രധാരണത്തെച്ചൊല്ലി ടൂർണ്ണമെന്റ് തുടങ്ങുംമുൻപെ തന്നെ ഖത്തറിൽ ചർച്ചകൾ സജീവമായിരുന്നു.സംഘാടകരുടെ നിയന്ത്രണങ്ങൾ വൻ വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.ചാമ്പ്യൻഷിപ്പ് തുടങ്ങിയതോടെ ഇത്തരം ചർച്ചകൾ ഒരു പരിധി വരെ അവസാനിച്ചിരുന്നു.എന്നാലിപ്പോഴിത വസ്ത്രധാരണത്തെച്ചൊല്ലിയുള്ള ചർച്ചകൾ വീണ്ടും ലോകകപ്പ് വേദിയിൽ സജീവമായിരിക്കുകയാണ്. ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയ ക്രൊയേഷ്യക്കാരിയാണ് ഇപ്പോൾ പുലിവാല് പിടിച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള മോഡലും നർത്തകിയുമാണ് ഇവാന. ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയ ക്രൊയേഷ്യൻ ആരാധികയും മോഡലുമായ ഇവാന നോളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിലെ ചർച്ചാ വിഷയം. ക്രൊയേഷ്യയുടെ ആദ്യമത്സരത്തിൽ ഗ്യാലറിയിലുണ്ടായിരുന്ന ഇവാനയുടെ വസ്ത്രധാരണമാണ് വിമർശനങ്ങൾക്ക് ഇടയാക്കിയത്.
ഖത്തറിന്റെ സംസ്‌കാരത്തിന് ചേരുന്നതല്ല ഇവാനയുടെ വസ്ത്രധാരണമെന്നാണ് വിമർശകർ പറയുന്നത്.എന്നാൽ കൂടുതൽ ചിത്രങ്ങളും ദൃശ്യങ്ങളും പോസ്റ്റ് ചെയ്താണ് ഇവാന മറുപടി നൽകിയത്.2018 ലോകകപ്പിൽ രാജ്യത്തിന് പിന്തുണയുമായി മുൻ മിസ് ക്രൊയേഷ്യ റഷ്യയിലും സജീവമായിരുന്നു.റഷ്യൻ ലോകകപ്പിലെ ഫൈനലിസ്റ്റുകളായിരുന്നു ക്രൊയേഷ്യ.
ഇതിനിടെ ഖത്തറിന്റെ ലോകകപ്പ് സംഘാടനത്തെ വിമർശിച്ചും ഇവാന രംഗത്തെത്തി. തന്റെ സുഹൃത്തുക്കൾക്ക് ഹയാ കാർഡ് നിഷേധിച്ചതാണ് ഇവാനയെ ചൊടിപ്പിച്ചത്.വിമർശനങ്ങൾ ഇവാനയുടെ മനസ് മാറ്റിയോ എന്നറിയാനാണ് ആരാധകരുടെ കാത്തിരിപ്പ്.ഞായറാഴ്ചാണ് ക്രൊയേഷ്യയുടെ അടുത്ത മത്സരം. കാനഡയാണ് എതിരാളി.
മറുനാടന് മലയാളി ബ്യൂറോ