- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ആദ്യ പകുതിയിൽ നഷ്ടപ്പെടുത്തിയ സുവർണ്ണാവസരത്തിന് പ്രായശ്ചിത്തവുമായി റാഷ്‌ഫോർഡ് ; ഒരു മിനുട്ടിനുള്ളിൽ വീണ്ടും വെയ്ൽസിനെ ഞെട്ടിച്ച് ഫോഡെൻ; രണ്ടാം പകുതിയിൽ ഇംഗ്ലണ്ട് രണ്ട് ഗോളിന് മുന്നിൽ; പ്രത്യാക്രമണവുമായി വെയ്ൽസും; മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്
ദോഹ: നാലു ടീമുകൾക്കും പ്രീക്വാർട്ടർ സാധ്യത ശേഷിക്കുന്ന ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിന്റെ രണ്ടാം പകുതിയിൽ ഒരു മിനുട്ടിന്റെ വ്യത്യാസത്തിൽ വെയ്ൽസിനെ രണ്ട് തവണ ഞെട്ടിച്ച് ഇംഗ്ലണ്ട്. ആദ്യ പകുതിയിൽ നഷ്ടപ്പെടുത്തിയ സുവർണ്ണാവസരത്തിന് പ്രായശ്ചിത്തമെന്നോണം 50 ാം മിനുട്ടിൽ റാഷ്‌ഫോർഡും 51 ാം മിനുട്ടിൽ ഫോഡെനുമാണ് വെയ്ൽസിന്റെ വല കുലുക്കിയത്.
പന്തടക്കത്തിലും ആക്രമണത്തിലും ബഹുദൂരം മുന്നിൽ നിൽക്കുന്ന ഇംഗ്ലണ്ടിനെതിരെ, കടുത്ത പ്രതിരോധം തീർത്തായിരുന്നു വെയ്ൽസിന്റെ ആദ്യ പകുതിയിലെ പോരാട്ടം.മത്സരത്തിൽ ലഭിച്ച സുവർണാവസരം മാർക്കസ് റാഷ്‌ഫോർഡ് പാഴാക്കിയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ക്യാപ്റ്റൻ ഹാരി കെയ്‌നിന്റെ പാസ് പിടിച്ചെടുത്ത് മുന്നേറിയ റാഷ്‌ഫോർഡിന്, വെയ്ൽസിന്റെ രണ്ടാം നമ്പർ ഗോൾകീപ്പർ ഡാനി വാർഡിനെ മറികടക്കാനായില്ല.
മത്സരത്തിന്റെ 10ാം മിനിറ്റിലാണ് ഇംഗ്ലിഷ് ആരാധകർ ഗോളെന്നുറപ്പിച്ച അവസരം റാഷ്‌ഫോർഡ് പാഴാക്കിയത്. ഹാരി കെയ്ൻ നീട്ടിനൽകിയ പന്തുമായി വെയ്ൽസ് പ്രതിരോധത്തെ മറികടന്ന് റാഷ്‌ഫോർഡ് ബോക്‌സിനുള്ളിൽ കടന്നതാണ്. എന്നാൽ, അപകടം മണത്ത് മുന്നോട്ടു കയറിവന്ന ഗോൾകീപ്പർ ഡാനി വാർഡ് പന്ത് തടുത്ത് അപകടം ഒഴിവാക്കി. 38ാം മിനിറ്റിൽ നല്ലൊരു മുന്നേറ്റത്തിനൊടുവിൽ ബോക്‌സിന്റെ നടുവിൽ ലഭിച്ച പന്ത് ഫിൽ ഫോഡനും പുറത്തേക്കടിച്ചുകളഞ്ഞു.
അതേസമയം, ഇൻജറി ടൈമിൽ വെയ്ൽസിനു ലഭിച്ച അവസരം ജോ അലനും പുറത്തേക്കടിച്ച് പാഴാക്കി. ഇറാനെതിരായ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ട് പുറത്തായ വെയ്ൻ ഹെന്നെസ്സി സസ്‌പെൻഷനിലായതിനാലാണ് നിർണായക മത്സരത്തിൽ രണ്ടാം നമ്പർ ഗോൾകീപ്പർ ഡാനി വാർഡാണ് വെയ്ൽസിനായി ഗോൾവല കാക്കുന്നത്. ആദ്യപകുതിയിൽ പരുക്കേറ്റ നിക്കോ വില്യംസിനു പകരം കോണർ റോബർട്ട്‌സനാണ് വെയ്ൽസ് നിരയിൽ കളിക്കുന്നത്.
കഴിഞ്ഞ മത്സരത്തിൽ ഇറാനോടു തോറ്റ ടീമിൽ മൂന്നു മാറ്റങ്ങളാണ് വെയ്ൽസ് പരിശീലകൻ വരുത്തിയത്. ഇംഗ്ലണ്ട് പരിശീലകൻ ഗാരത് സൗത്ത്‌ഗേറ്റ് നാലു മാറ്റങ്ങളും വരുത്തി. കൈൽ വാൽക്കർ, ഫിൽ ഫോഡൻ, മാർക്കസ് റാഷ്‌ഫോർഡ്, ഹെൻഡേഴ്‌സൻ എന്നിവർ ആദ്യ ഇലവനിൽ ഇടംപിടിച്ചപ്പോൾ മേസൺ മൗണ്ട്, റഹിം സ്റ്റെർലിങ്, ബുകായോ സാക, കീറൻ ട്രിപ്പിയർ എന്നിവർ ബെഞ്ചിലേക്ക് മാറി.
ന്മ നാലു ടീമുകൾക്കും സാധ്യത
ഗ്രൂപ്പ് ബിയിൽ ഇന്ന് അവസാന മത്സരങ്ങൾ നടക്കുമ്പോൾ, നാലു ടീമുകൾക്കും സാധ്യത ശേഷിക്കുന്നുവെന്നതാണ് പോരാട്ടങ്ങളെ ശ്രദ്ധേയമാക്കുന്നത്. നാലു പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് മുതൽ, ഒറ്റ പോയിന്റുമായി നാലാമതുള്ള വെയ്ൽസിനു വരെ പ്രീക്വാർട്ടർ സാധ്യതയുണ്ട്. ഫിഫ റാങ്കിങ്ങിൽ അഞ്ചാമതുള്ള ഇംഗ്ലണ്ട് 19ാം സ്ഥാനക്കാരായ വെയ്ൽസിനെ നേരിടുമ്പോൾ, പോയിന്റ് പട്ടികയിൽ രണ്ട് അഗ്രങ്ങളിലാണ് ഇരു ടീമുകളുടെയും സ്ഥാനം.
ആദ്യ മത്സരത്തിൽ ഇറാനെ രണ്ടിനെതിരെ ആറു ഗോളുകൾക്കു തോൽപ്പിച്ച് മികച്ച തുടക്കമിട്ട ഇംഗ്ലണ്ട്, രണ്ടാം മത്സരത്തിൽ യുഎസ്എയോട് സമനിലയിൽ കുരുങ്ങി. രണ്ടു മത്സരങ്ങളിൽനിന്ന് നാലു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് അവർ. വെയ്ൽസ് ആകട്ടെ, ആദ്യ മത്സരത്തിൽ യുഎസിനോട് സമനില വഴങ്ങി. രണ്ടാം മത്സരത്തിൽ ഇറാനോട് ഞെട്ടിക്കുന്ന തോൽവിയും! സമ്പാദ്യം ഒറ്റ പോയിന്റ് മാത്രം.
14 തവണ ലോകകപ്പ് കളിച്ച ഇംഗ്ലണ്ട് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം തോറ്റത് രണ്ടു തവണ മാത്രമാണ്. 1950ൽ സ്‌പെയിനിനോടും 2018ൽ ബെൽജിയത്തോടുമായിരുന്നു തോൽവി. ഏഴു തവണ ജയിച്ചുകയറിയ അവർ, അഞ്ച് തവണ സമനിലയിൽ കുരുങ്ങി. വെയ്ൽസുമായി ഏറ്റുമുട്ടിയ അവസാന ആറു മത്സരങ്ങളും ഇംഗ്ലണ്ട് ജയിച്ചു.
അവർ 11 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ, വെയ്ൽസിനു നേടാനായത് ഒറ്റ ഗോൾ മാത്രം. ഏറ്റവും ഒടുവിൽ വെയ്ൽസ് ഇംഗ്ലണ്ടിനെ തോൽപ്പിച്ചത് 1984ലാണ്. നീണ്ട 64 വർഷങ്ങൾ കാത്തിരുന്നാണ് വെയ്ൽസ് ലോകകപ്പിനു യോഗ്യത നേടിയത്.
മറുനാടന്‍ മലയാളി ബ്യൂറോ