- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഇത് ചരിത്രം! ലോകകപ്പിൽ ആദ്യമായി റഫറിമാരകാൻ മൂന്നു വനിതകൾ; പ്രധാന റഫറിയായി ഫ്രഞ്ചുകാരി സ്റ്റെഫാനി ഫ്രപ്പാർട്ട്; അസിസ്റ്റന്റുമാരായി ന്യൂസ ബക്കും കാരെൻ ഡയസും; നിയന്ത്രിക്കുന്നത് ജർമനി-കോസ്റ്ററിക്ക തീപാറും പോരാട്ടം
ദോഹ : ലോകകപ്പ്ചരിത്രത്തിലെ തന്നെ ആദ്യ വനിതാ റഫറിമാരായി ചരിത്രം കുറിക്കാനൊരുങ്ങി സ്റ്റെഫാനി ഫ്രാപ്പാർട്ടും ന്യൂസ ബാക്കും കാരെൻ ഡയസും.ഗ്രൂപ്പ് ഇ-യിലെ ജർമനി-കോസ്റ്ററിക്ക മൽസരമാകും ഇവർ നിയന്ത്രിക്കുക എന്ന് ഫിഫ ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞയാഴ്ച നടന്ന പോളണ്ട്-മെക്‌സിക്കോ ഗ്രൂപ്പ് സി പോരാട്ടത്തിലെ നാലാമത്തെ ഒഫീഷ്യൽ കൂടി ആയിരുന്ന സ്റ്റെഫാനി ആയിരിക്കും മെയിൻ റഫറി.
38-കാരിയായ സ്റ്റെഫാനി ഫ്രാപ്പാർട്ട് ഫ്രഞ്ച് സ്വദേശിയാണ്.സ്റ്റെഫാനി കഴിഞ്ഞാഴ്‌ച്ച നടന്ന പോളണ്ടും മെക്സിക്കോയും തമ്മിലുള്ള മത്സരത്തിൽ അസിസ്റ്റന്റ് റഫറിയായി കളത്തിലിറങ്ങിയിരുന്നു. മാർച്ചിൽ നടന്ന പുരുഷ ലോകകപ്പ് യോഗ്യതാ മത്സരങ്ങളും 2020-ലെ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളും യൂറോപ്പ ലീഗ് മത്സരങ്ങളും സ്റ്റെഫാനി നിയന്ത്രിച്ചിരുന്നു. 2019-ൽ ചെൽസിയും ലിവർപൂളും തമ്മിൽ നടന്ന യുവേഫ കപ്പ് സൂപ്പർ ഫൈനലിലും സ്റ്റെഫാനി റഫറിയായിട്ടുണ്ട്.
സഹായികളായ ന്യൂസ ബാക്ക് ബ്രസീലിയൻ സ്വദേശിയും കാരെൻ ഡയസ് മെക്സിക്കൻ സ്വദേശിയുമാണ്. റുവാണ്ട സ്വദേശി സലിമ മുകൻസംഗ, ജപ്പാൻകാരി യമഷിത യോഷിമി എന്നീ അസിസ്റ്റന്റ് റഫറിമാരും ഇവരോടൊപ്പം ഉണ്ടാകും.ഇതോടെ ലോകകപ്പിൽ ആദ്യമായി ഒരു വനിതാ റഫറി മത്സരം നിയന്ത്രിക്കുക എന്ന ചരിത്രനേട്ടവും ഈ മത്സരത്തിനൊപ്പം ചേരും.
നേരത്തെ ഫിഫ പുറത്തുവിട്ട 36 മെയ്ൻ റഫറിമാരുടെ പട്ടികയിൽ സ്റ്റെഫാനിയെ കൂടാതെ രണ്ട് വനിതകൾ കൂടിയുണ്ട്. ജപ്പാനിൽ നിന്നുള്ള യോഷിമി യമഷിതയും റുവാണ്ടയിൽ നിന്നുള്ള സലിമ മുകൻസംഗയും. 69 അസിസ്റ്റന്റ് റഫറിമാരുടെ പട്ടികയിലും മൂന്ന് വനിതകളുണ്ട്. ന്യൂസയും കാരെനും കൂടാതെ യുഎസിൽ നിന്നുള്ള കാതറിൻ നെസ്ബിറ്റയാണ് മൂന്നാമത്തെ വനിത. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വനിതകൾ ലോകകപ്പിന്റെ ഭാഗമാകുന്നത്.
എന്തുതന്നെ ആയാലും ലോകകപ്പിൽ വ്യാഴാഴ്‌ച്ച രാത്രി 12.30ന് നടക്കുന്ന ജർമനിയും കോസ്റ്ററിക്കയും തമ്മിലുള്ള മത്സരത്തിൽ തീപാറുമെന്നുറപ്പാണ്. ഇരുടീമുകൾക്കും പ്രീ ക്വാർട്ടറിലെത്താനുള്ള അവസാന അവസരമാണ് ഈ മത്സരം. നിലവിൽ ഒരു ജയം മാത്രമുള്ള കോസ്റ്ററിക്കയ്ക്ക് മൂന്ന് പോയിന്റുണ്ട്. എന്നാൽ മുൻചാമ്പ്യന്മാരായ ജർമനിയുടെ കൈയിൽ ഒരൊറ്റ പോയിന്റ് മാത്രമാണുള്ളത്. ഈ മത്സരത്തിൽ വിജയിച്ചാൽ മാത്രം പോര ജർമനിക്ക്, ഗ്രൂപ്പിൽ അതേ സമയത്ത് നടക്കുന്ന ജപ്പാൻ-സ്പെയിൻ മത്സരവും അവരുടെ പ്രീ ക്വാർട്ടർ പ്രവേശനത്തേ ബാധിക്കും.
മറ്റു പല കാരണങ്ങൾ കൊണ്ടും ഖത്തറിൽ നടക്കുന്ന ഫുട്‌ബോൾ ലോകകപ്പ് ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തിലാദ്യമായി ഉദ്ഘാടന മത്സരത്തിൽ തോൽവി ഏറ്റവാങ്ങിയ ആതിഥേയ രാജ്യമായി ഖത്തർ മാറിയതാണ് അതിലൊന്ന്. അൽബെയ്ത്ത് സ്റ്റേഡിയത്തിൽ നടന്ന 2022 ഫുട്‌ബോൾ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഖത്തർ ഇക്വഡോറിനോട് 2 ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു.
മുൻപ് നടന്ന ലോകകപ്പുകളുടെ ഉദ്ഘാടന മത്സരങ്ങളിൽ 22 ആതിഥേയ രാജ്യങ്ങളിൽ 16 ടീം വിജയിക്കുകയും 6 ടീമുകൾ സമനില വഴങ്ങുകയും ചെയ്തിരുന്നു.എന്നാൽ ഉദ്ഘാടന മത്സരത്തിൽ പരാജയപ്പെടുന്ന ആദ്യ ആതിഥേയ രാജ്യം എന്ന നാണക്കേട് ഖത്തറിന് ഏറ്റുവാങ്ങേണ്ടി വന്നു.
സ്പോർട്സ് ഡെസ്ക്