- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
മാൻ ഓഫ് ദ് മാച്ച് പുരസകാര ജേതാക്കൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തില്ല; ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയ്ക്കെതിരെ നടപടിയെടുക്കാൻ ഫിഫ; ഫിഫയുടെ നീക്കം ലോകകപ്പിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടി; എംബാപ്പെ വാർത്താസമ്മേളനത്തിൽ നിന്ന് വിട്ടുനിന്നത് ക്ലബ് കാരാർ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാനെന്ന് സൂചന
പാരീസ്: ഫിഫ ചട്ടം ലംഘിച്ചതിന് ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെയ്ക്കെതിരെ നടപടിക്ക് സാധ്യത. മാൻ ഓഫ് ദ് മാച്ച് പുരസകാര ജേതാക്കൾ വാർത്താസമ്മേളനത്തിൽ പങ്കെടുക്കണമെന്ന ചട്ടം ലംഘിച്ചതാണ് എംബാപ്പെയെ കുരുക്കിയത്. ഓസ്ട്രേലിയക്കും ഡെന്മാർക്കിനും എതിരായ മത്സരങ്ങളിൽ എംബാപ്പെക്ക് പുരസ്‌കാരം ലഭിച്ചെങ്കിലും മാധ്യമങ്ങളെ കാണാൻ തയ്യാറായിരുന്നില്ല.
ആദ്യ മത്സരത്തിനുശേഷം എംബാപ്പെക്കും ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനും ഫിഫ താക്കീത് നൽകിയിരുന്നു. താരത്തിനും ഫെഡറേഷനും പിഴ ചുമത്താനാണ് സാധ്യത. പിഎസ്ജിയുമായുള്ള കരാർ സംബന്ധിച്ച ചോദ്യങ്ങൾ ഒഴിവാക്കാനാണ് എംബാപ്പെ വാർത്താസമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് സൂചന.
ഗ്രൂപ്പ് ഡിയിൽ നിന്ന് ഫ്രാൻസ് നേരത്തെ ക്വാർട്ടറിലെത്തിയിരുന്നു. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ, പിന്നാലെ ഡെന്മാർക്ക് എന്നിവരെയാണ് ഫ്രാൻസ് തോൽപ്പിച്ചത്. ഡെന്മാർക്കിനെതിരെ രണ്ട് ഗോളുകളും നേടിയത് എംബാപ്പെയായിരുന്നു. ഓസ്ട്രേലിയക്കെതിരെ ഒരു ഗോളും എംബാപ്പെ നേടി. താരത്തിന്റെ രണ്ടാം ലോകകപ്പാണിത്. രണ്ട് ലോകകപ്പിൽ നിന്ന് ഏഴ് ഗോളുകൾ എംബാപ്പെ നേടി.
അതേസമയം, ഫ്രാൻസിനെ സംബന്ധിച്ചിടത്തോളം ഒരു ശുഭവാർത്തയും പുറത്തുവരുന്നുണ്ട്. കരിം ബെൻസേമയെ കുറിച്ചാണത്. ബെൻസേമ ലോകകപ്പ് ടീമിനൊപ്പം തിരികെ ചേർന്നേക്കുമെന്നുള്ളതാണ് വാർത്ത. പരിക്ക് ഭേദമാകുന്നതായും ഖത്തറിലേക്ക് ഉടൻ എത്തിയേക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
ലോകകപ്പ് നിലനിർത്താൻ ഖത്തറിലേക്ക് വിമാനം കയറിയ ഫ്രാൻസിനേറ്റ ആദ്യ തിരിച്ചടിയായിരുന്നു കരീം ബെൻസിമയുടെ പരിക്ക്. പരിക്ക് ഭേദമാകുമെന്ന പ്രതീക്ഷയിൽ ടീമിനൊപ്പം ഖത്തറിലെത്തിയ ബെൻസേമയ്ക്ക് പക്ഷേ തിരികെ പോകേണ്ടി വന്നു. എന്നാൽ സൂപ്പർ സ്ട്രൈക്കർ ബെൻസേമയെ കോച്ച് ദിദിയെ ദഷാം ടീം ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിരുന്നില്ല.
പ്രതീക്ഷിച്ച വേഗത്തിൽ പരിക്കിൽ നിന്ന് മുക്തനാകാത്തതിനാൽ ബെൻസേമ ചികിത്സക്കായി തിരികെ സ്പെയിനിലേക്ക് മടങ്ങിയിരുന്നു. ഇപ്പോൾ പരിക്ക് ഭേദമാകുന്നുവെന്നും ഖത്തറിലേക്ക് താരം തിരികെയെത്തുമെന്നുമാണ് റിപ്പോർട്ടുകൾ. ഇനി തിരികെ ടീമിനൊപ്പം ചേരാനാകില്ലെങ്കിലും ഫ്രാൻസ് കപ്പ് നേടിയാൽ വിജയികൾക്കുള്ള മെഡലിന് ഫിഫയുടെ ചട്ടം അനുസരിച്ച് ബെൻസേമയും അർഹനാകും.
സ്പോർട്സ് ഡെസ്ക്