- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
'അർജന്റീന സെമി ഫൈനലിൽ ഉണ്ടാവും'; ഇത് റൂണിയുടെയും ഫിഗോയുടെയും ഉറപ്പ്; പോളണ്ടിനെ വീഴ്‌ത്തി അർജന്റീന നോക്കൗട്ട് കളിക്കുമെന്ന് നിരീക്ഷകർ
ദോഹ: ഖത്തർ ലോകകപ്പിന്റെ സെമിയിൽ ബ്രസീലും അർജന്റീനയും ഉണ്ടാവുമെന്ന് മുൻ സൂപ്പർതാരങ്ങളായ വെയ്ൻ റൂണിയും ലൂയിസ് ഫിഗോയും. സെർബിയയെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ബ്രസീൽ ആദ്യ മത്സരം തുടങ്ങിയതെങ്കിൽ ആദ്യ മത്സരത്തിൽ അർജന്റീന സൗദിയോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയിരുന്നു.
സ്വിറ്റ്സർലൻഡിനെ ഒരു ഗോളിന് പരാജയപ്പെടുത്തി പ്രീ ക്വാർട്ടറിലേക്ക് ബ്രസീൽ പ്രവേശിച്ചു. മെക്സികോയെ 2-0ത്തിന് തോൽപ്പിച്ച് അർജന്റീന ടൂർണ്ണമെന്റിലേക്ക് തിരിച്ചു വന്നു. അടുത്ത മത്സരത്തിൽ പോളണ്ടിനെ പരാജയപ്പെടുത്തി അർജന്റീന നോക്കൗട്ട് റൗണ്ടിലേക്ക് കടക്കുമെന്നാണ് ആരാധകരും കളി നിരീക്ഷകരും പ്രതീക്ഷിക്കുന്നത്.
ബ്രസീലും അർജന്റീനയും കൂടാതെ ബെൽജിയവും ഇംഗ്ലണ്ടും സെമി ഫൈനലിലേക്ക് കടക്കുമെന്നാണ് റൂണിയുടെ പ്രവചനം. എന്നാൽ സ്പെയിനും നെതർലൻഡ്സും ആയിരിക്കും കടക്കുക എന്നാണ് ഫിഗോ കരുതുന്നത്.'എന്റെ നാല് സെമി ഫൈനലിസ്റ്റുകൾ ബ്രസീൽ, അർജന്റീന, ബെൽജിയം, ഇംഗ്ലണ്ട് എന്നിവയാണ്', റൂണി സ്പോർട്സ് 18 ചർച്ചയിൽ പറഞ്ഞു. ബ്രസീൽ, സ്പെയിൻ, അർജന്റീന, നെതർലൻഡ്സ് എന്നിവയാണ് തന്റെ നാല് സെമി ഫൈനലിസ്റ്റുകളെന്ന് ഫിഗോയും വ്യക്തമാക്കി.
ഗ്രൂപ്പ് ബി അംഗമായ ഇംഗ്ലണ്ടിന് ഇനി ഒരു വിജയമോ ഒരു സമനിലയോ ഉണ്ടെങ്കിൽ പ്രീ ക്വാർട്ടറിൽ പ്രവേശിക്കാം. ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട്. സ്പെയിനും നെതർലൻഡ്സും അവരുടെ ഗ്രൂപ്പുകളിൽ ഒന്നാമതാണ്. ബെൽജിയം കാനഡക്കെതിരെ വിജയിച്ചാണ് തുടങ്ങിയതെങ്കിലും രണ്ടാം മത്സരത്തിൽ മൊറോക്കോയോട് പരാജയം ഏറ്റുവാങ്ങിയതോടെ നില അൽപം പരുങ്ങലിലാണ്.
മറുനാടന്‍ മലയാളി ബ്യൂറോ