- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഫ്രാൻസിന് ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും കിട്ടിയ അവസരങ്ങൾ എണ്ണിയെണ്ണി തുലച്ചു; മേൽക്കൈ ഒന്നും ഗോളിലേയ്ക്ക് വഴിതിരിച്ചുവിടാൻ ആഫ്രിക്കൻ വീര്യത്തിനായില്ല; പരിക്കേറ്റ് ക്യാപ്റ്റൻ റൊമെയ്ൻ സയ്സിന് മടങ്ങിയത് മധ്യനിരയെ പ്രതിസന്ധിയിലായി; ടോട്ടൽ ഫുട്‌ബോളിന്റെ സൗന്ദര്യത്തിൽ ഗ്രീൻസ്മാൻ മികവ് വീണ്ടും വിജയമായി; മെസിയെ വെല്ലുവിളിക്കാൻ എംബാപ്പെയും ഹെർണാണ്ടസും; കലാശപോരിന് നിലവിലെ ചാമ്പ്യന്മാർ എത്തുമ്പോൾ
ദോഹ: മൊറോക്കോയുടെ പ്രതിരോധത്തിൽ തുളവീഴ്‌ത്താനുള്ള കരുത്ത് നിലവിലെ ചാമ്പ്യന്മാർക്കുണ്ടായിരുന്നു. ഒപ്പം ആഫ്രിക്കൻ കരുത്ത് ആക്രമിച്ച് ഗോൾ നേടുന്നില്ലെന്ന് ഉറപ്പിക്കാനുള്ള പ്രതിരോധം. കളിയുടെ തുടക്കത്തിൽ ഗോൾ നേടി മുൻതൂക്കം ഉറപ്പിച്ചു ലോക ചാമ്പ്യന്മാർ. അതിന് ശേഷം പ്രതിരോധവും ഉറപ്പിച്ചു. അവസാന നിമിഷത്തിൽ ആക്രമിച്ച് കളിച്ച് സമനില നേടി മത്സര ആയുസ് നീട്ടിയെടുക്കുന്ന മൊറോക്കൻ തന്ത്രം അവർക്ക് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ മത്സരം 80-ാം മിറ്റിലേക്ക് കടന്നപ്പോൾ വീണ്ടും ഗോൾ. അങ്ങനെ സമ്മർദ്ദമില്ലാതെ അവർ ജയിച്ചു. അർജന്റീനയെ പോലെ നിശ്ചിത സമയത്ത് നേടി ഗോളിൽ ഫ്രാൻസും ഫൈനലിലേക്ക് എത്തുകയാണ്. ഇനി യൂറോപ്പും ലാറ്റിൻ അമേരിക്കയും തമ്മിലെ ക്ലാസിക് ഫൈനൽ.
കോപ്പാ അമേരിക്ക ജേതാക്കളാണ് അ്ർജന്റീന. യൂറോപ്പും ലാറ്റിൻ അമേരിക്കയും തമ്മിലുള്ള അഭിമാന കിരീടം ഫൈനലീസീമ നേടി മെസിയുടെ പട. അവരുടെ പിടിച്ചു കെട്ടാൻ യൂറോപ്യലെ വമ്പന്മാരായ ഫ്രാൻസും. ലോകകപ്പിലെ ഫൈനൽ തീപാറും. ദോഹയിൽ ഏവരും പ്രതീക്ഷിച്ച ടീമുകളിൽ രണ്ടു പേർ അവസാന രണ്ടിലെത്തുന്നു. മുന്നേറ്റ നിരയുടെ കരുത്ത തന്നെയാണ് മൊറോക്കോയുടെ പോരാട്ട വീര്യത്തെ അപ്രസക്തമാക്കിയത്. ആഫ്രിക്കൻ രാജ്യമെങ്കിലും അറബ് സംസാരിക്കുന്ന ഇടം കൂടിയാണ് മൊറോക്കോ. കളിക്കാരെല്ലാം യൂറോപ്യൽ ക്ലബ് ഫുട്‌ബോൾ കളിക്കുന്നവർ. ഫ്രാൻസിന്റെ കളിയും അവർക്കറിയാം. അത്തരമൊരു രാജ്യത്തെയാണ് ടോട്ടൽ ഫുട്‌ബോളിന്റെ കരുത്തിൽ ഫ്രാൻസ് തകർക്കുന്നത്. ഇനി മുമ്പിലുള്ള മെസ്സിയുടെ അർജന്റീനയും.
മൊറോക്കോയ്‌ക്കെതിരെ തോൽക്കാനായിരുന്നു ഫ്രാൻസിന് കാരണം കണ്ടെത്തേണ്ടി ഇരുന്നത്്. അഞ്ച് ഗോളടിച്ച കിലിയൻ എംബാപ്പെയും നാല് ഗോളടിച്ച ഒളിവർ ജിറൂഡും ടോപ് സ്‌കോറർ പട്ടികയിൽ ആദ്യസ്ഥാനങ്ങളിൽ നിൽക്കുന്നു ടീമായിരുന്നു ഫ്രാൻസ് സെമി പോരാട്ടത്തിന് ഇറങ്ങുമ്പോൾ. മൂന്ന് അസിസ്റ്റുമായി അന്റോയിൻ ഗ്രീസ്മാൻ ടോപ് അസിസ്റ്റ് പട്ടികയിൽ മുന്നിലും. ഗോളടിക്കാനും അടിപ്പിക്കാനും ഒരുപോലെ സാമർഥ്യമുള്ളവരുടെ കൂടാരമായ ഫ്രാൻസിന് കടലാസിൽ മൊറോക്കോ എതിരാളിയേ അയിരുന്നില്ല. കളത്തിലും അതു തന്നെയാണ് കണ്ടത്. ലോകകപ്പിന്റെ സെമിയിൽ ഫ്രാൻസ് ഒരിക്കലും പ്രതീക്ഷിച്ച മുഖാമുഖമായിരുന്നില്ല ഈ പോരാട്ടം. പക്ഷേ, മൊറോക്കോയുടെ തുടർച്ചയായ അട്ടിമറികൾ ഫ്രാൻസിനേയും ഭയപ്പെടുത്തിയിരുന്നു. എന്നാൽ ഗ്രീൻസ്മാന്റെ മികവും ആക്രമത്തിലെ കരുത്തും ഗോൾ കീപ്പിംഗിലെ മികവും ചേർന്ന് ഫ്രാൻസിനെ മുമ്പോട്ട് നയിക്കുന്നു. അപ്പോഴും പൊരുതിയാണ് മൊറോക്കോ വീഴുന്നത്.
മൊറോക്കോയ്ക്കെതിരായ സെമി പോരാട്ടം ആദ്യ പകുതി പിന്നിടുമ്പോൾ ഫ്രാൻസ് എതിരില്ലാത്ത ഒരു ഗോളിന് മുന്നിൽ ആയിരുന്നു. അഞ്ചാം മിനിറ്റിൽ തന്നെ അവർ മാറോക്കോയ്ക്കെതിരേ ലീഡെടുത്തു. തിയോ ഹെർണാണ്ടസാണ് ഫ്രാൻസിനായി വലകുലുക്കിയത്. റാഫേൽ വരാൻ നൽകിയ ത്രൂ ബോൾ സ്വീകരിച്ച് അന്റോയ്ൻ ഗ്രീസ്മാൻ കിലിയൻ എംബാപ്പെയ്ക്ക് നൽകിയ പാസിൽ നിന്നായിരുന്നു ഗോൾ. എംബാപ്പെയുടെ ഷോട്ട് മൊറോക്കൻ താരത്തിന്റെ ദേഹത്ത് തട്ടി ലഭിച്ചത് ഹെർണാണ്ടസ് ഒരു കിടിലൻ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. നിലവിലെ ചാമ്പ്യന്മാരാണ് ഫ്രാൻസ്. ലക്ഷ്യം തുടർച്ചയായ രണ്ടാം കിരീടവും.
പ്രതീക്ഷിച്ചപോലെ ആധിപത്യം പുലർത്താനാവാതെ പോയ ഫ്രാൻസിന് ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും കിട്ടിയ അവസരങ്ങൾ എണ്ണിയെണ്ണി തുലച്ചാണ് മൊറോക്കോ അടിയറവു പറഞ്ഞത്. മധ്യനിരയിലും ഫ്രഞ്ച് ഏരിയയിലും കിട്ടിയ മേൽക്കൈ ഒന്നും ഗോളിലേയ്ക്ക് വഴിതിരിച്ചുവിടാൻ അവർക്കായില്ല. ഇതിന് കാരണം കളിയുടെ 21-ാം മിനിറ്റിൽ പരിക്കേറ്റ് ക്യാപ്റ്റൻ റൊമെയ്ൻ സയ്സിന് മടങ്ങേണ്ടിവന്നത് മാത്രമായിരുന്നു. ഇതോടെ മിഡ് ഫീൽഡിൽ മൊറോക്കോ ദുർബ്ബലമായി. ഫിനിഷിംഗിലും ഇത് പ്രതിഫലിച്ചു. കൊടുത്ത ഒന്നാന്തരം ക്രോസുകൾ വേണ്ടവണ്ണം കണക്ട് ചെയ്യാൻ ആളില്ലാതെ പോവുകയും ചെയ്തു. മികവ് പുലർത്തിയ മൊറോക്കൻ പ്രതിരോധക്കോട്ടയിലും വിള്ളലുകൾ കണ്ടു. വഴങ്ങിയ രണ്ട് ഗോളുകളും പ്രതിരോധ വീഴ്ചയിലായിരുന്നു.
ഗോൾ വീണതിന് ശേഷം ഉടൻ തന്നെ മൊറോക്കോയുടെ ആക്രമണമെത്തി. 10-ാം മിനിറ്റിൽ അസ്സെദിൻ ഉനാഹിയുടെ ഷോട്ട് ഫ്രഞ്ച് ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് തട്ടിയകറ്റുകയായിരുന്നു. ഗോൾ വീണെങ്കിലും പതറാതെ കളിച്ച മൊറോക്കോ മികച്ച മുന്നേറ്റങ്ങളും അറ്റാക്കിങ് റണ്ണുകളും പുറത്തെടുത്തു. ഇതിനിടെ 17-ാം മിനിറ്റിൽ ഫ്രാൻസിന് ലീഡെടുക്കാൻ മികച്ചൊരു അവസരം ലഭിച്ചു. ഒരു ലോങ്ബോൾ പിടിച്ചെടുത്ത് മുന്നോട്ട് കയറിയ ഒളിവിയർ ജിറൂദ് ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കേ അടിച്ച പന്ത് പക്ഷേ പോസ്റ്റിൽ തട്ടിത്തെറിക്കുകയായിരുന്നു. എന്നാൽ 21-ാം മിനിറ്റിൽ പരിക്കേറ്റ് ക്യാപ്റ്റൻ റൊമെയ്ൻ സയ്സിന് മടങ്ങേണ്ടിവന്നത് മൊറോക്കോയ്ക്ക് തിരിച്ചടിയായി. മിഡ്ഫീൽഡർ സെലിം അമല്ലായാണ് പകരമിറങ്ങിയത്. ഇതോടെ മൊറോക്കയുടെ പോരാട്ട വീര്യം പാതി കൊഴിഞ്ഞു.
പന്ത് കൈവശം വെച്ച് മൊറോക്കോ ആക്രമണങ്ങൾ മെനയുന്നതിനിടെ 79-ാം മിനിറ്റിൽ റൻഡൽ കോലോ മുവാനിയിലൂടെ ഫ്രാൻസ് വിജയമുറപ്പിച്ചു. കളത്തിലിറങ്ങി തൊട്ടുപിന്നാലെ താരം ഫ്രാൻസിന്റെ ഫൈനലുറപ്പിച്ച ഗോൾ നേടി. ഒടുവിൽ 90 മിനിറ്റും ആറ് മിനിറ്റ് അധിക സമയവും പിന്നിട്ടതോടെ മൊറോക്കോയുടെ പോരാട്ടവീര്യം മറികടന്ന് ഫ്രാൻസ് തുടർച്ചയായ രണ്ടാം ഫൈനലിലേക്ക്.
മറുനാടന് മലയാളി ബ്യൂറോ