- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
പന്ത് കാൽവശം വെച്ച് കളിക്കാനും പെട്ടെന്നുള്ള കൗണ്ടർ അറ്റാക്കുകളിലൂടെയും അതിവേഗ ഓട്ടക്കാരിലൂടെയും എതിർ ഗോൾ മുഖം അക്രമിക്കാനും ഞങ്ങൾക്കാവുമെന്ന് പറഞ്ഞ ഗോൾകീപ്പർ ക്യാപ്ടൻ; മെസിക്ക് പിറകെ പോയവരെ ഞെട്ടിച്ച് എംബാപ്പെയുടെ ഹാട്രിക്; പെനാൽട്ടി ദുരന്തം ലോറിസിന് നിഷേധിക്കുന്നത് ചരിത്ര നേട്ടം; പൊരുതി വീണ ഫ്രഞ്ച് പട; അർജന്റീനയ്ക്ക് വേണ്ടി പി എസ് ജി താരം മെസി കപ്പുയർത്തുമ്പോൾ
ദോഹ: ലോകകപ്പ് ഫൈനൽ എന്നാൽ അർജന്റീന നായകൻ ലിയോണൽ മെസി മാത്രം മത്സരിക്കുന്ന പോരാട്ടമല്ലെന്ന് ഫ്രാൻസ് ഫുട്ബോൾ ടീം ക്യാപ്റ്റൻ ഹ്യഗോ ലോറിസ് പറഞ്ഞിരുന്നു. ലോകകപ്പ് ഫൈനലിനെ മെസിയിലേക്ക് മാത്രമായി ചുരുക്കരുതെന്നും ലോറിസ് ആവശ്യപ്പെട്ടു. അങ്ങനെ ചുരുക്കിയവർക്കുള്ള മറുപടിയാണ് മെസ്സിപ്പടയെ വിറപ്പിച്ച ഫ്രാൻസിന്റെ പോരാട്ട വീര്യം. അർജന്റീനയ്‌ക്കെതിരേ രണ്ട് മിനിറ്റിനുള്ളിൽ രണ്ട് ഗോളടിച്ച് സമനില പിടിച്ച് ഫ്രാൻസ് കളിയെ അക്ഷരാർത്ഥത്തിൽ നാടകീയമാക്കി. ആദ്യ 90 മിനിറ്റിൽ സൂപ്പർതാരം കിലിയൻ എംബാപ്പെയാണ് ടീമിനായി ഇരട്ട ഗോളുകൾ നേടി സമനില നേടിക്കൊടുത്തത്. എംബാപ്പെയുടെ കരുത്തിലായിരുന്നു എക്‌സ്ട്രാ ടൈമിലും ഫ്രഞ്ച് പട സമനില നേടിയത്. പെനാൽട്ടിയിലും എംബാപ്പയ്ക്ക് പിഴച്ചില്ല. പക്ഷേ മറ്റുള്ളവർക്ക് പിഴവു പറ്റി. അങ്ങനെ അർജന്റീന വിശ്വവിജയിയായി.
ലോകകപ്പ് ഫൈനൽ എന്നത് ഫുട്ബോളിൽ മഹത്തായ പാരമ്പര്യമുള്ള രണ്ട് ടീമുകൾ തമ്മിലുള്ള പോരാട്ടമാണ്. അത് മെസിയിലേക്ക് മാത്രമായി ചുരുക്കരുത്. മെസിയെപ്പോലൊരു കളിക്കാരൻ ഫൈനൽ കളിക്കുമ്പോൾ സ്വാഭാവികമായും ശ്രദ്ധ മുഴുവൻ അദ്ദേഹത്തെ പോലൊരു കളിക്കാരനിലാവും. പക്ഷെ മെസി മാത്രമല്ല ഫൈനലിലുള്ളത്. ഫൈനലിൽ അർജന്റീനക്കെതിരെ വ്യക്തമാ ഗെയിം പ്ലാനോടെയാവും ഫ്രാൻസ് ഇറങ്ങുക-ഇതായിരുന്നു ഫ്രഞ്ച് ക്യാപ്ടന്റെ പ്രഖ്യാപനം. അർജന്റീനയുടെ ഇതുവരെയുള്ള കളിശൈലി ഞങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. എത്രയൊക്കെ തയ്യാറെടുത്താലും ചില കാര്യങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോവാം. എങ്കിലും ഏത് സാഹചര്യവുമായും പെട്ടെന്ന് ഇണങ്ങാൻ ഞങ്ങൾക്കാവും. പന്ത് കാൽവശം വെച്ച് കളിക്കാനും പെട്ടെന്നുള്ള കൗണ്ടർ അറ്റാക്കുകളിലൂടെയും അതിവേഗ ഓട്ടക്കാരിലൂടെയും എതിർ ഗോൾ മുഖം അക്രമിക്കാനും ഞങ്ങൾക്കാവും-ഇതായിരുന്നു ക്യാപ്ടൻ പറഞ്ഞത്. ഈ കൗണ്ടർ അറ്റാക്ക് മികവ് തന്നെയാണ് ഫൈനലിനെ ആവേശത്തിലാക്കിയത്.
രണ്ട് ഗോൾ നേടി അനായാസ വിജയം ഉറപ്പിച്ച അർജന്റീനയെ എംബാപ്പെയുടെ വേഗതയും കൗണ്ടർ അറ്റാക്കും ഞെട്ടിച്ചു. ഫൈനലിൽ ഹാട്രിക് നേടിയിട്ടും ടീം ജയിക്കുന്നില്ല. മെസിയുടെ മാജിക്കും അർജന്റീനയുടെ ഭാഗ്യവും ഗോളി മാർട്ടിനസിന്റെ മകവും ഫ്രാൻസിന് വിനയായി. ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ച് 1962ൽ ബ്രസീലിന് ശേഷം കിരീടം നിലനിർത്തുന്ന ആദ്യ ടീമാവാൻ ഫ്രാൻസിന് കഴിഞ്ഞില്ല. ലോകകപ്പിൽ ഏറ്റവും അധികം മത്സരങ്ങൾ കളിച്ച ഗോൾകീപ്പറാണ് ഫ്രഞ്ച് നായകൻ ഹ്യൂഗോ ലോറിസ്. സെമിഫൈനലിൽ മൊറോക്കയ്ക്കെതിരെ ലോറിസ് കളിച്ചത് രാജ്യത്തിന് വേണ്ടിയുള്ള ലോകകപ്പിലെ 19ാം മത്സരമാണ്. ഫൈനൽ ഇരുപതാമത്തേതും. ഇതോടെ ജർമൻ നായകൻ മാനുവൽ നൂയറെ മറികടന്നു. അതിന് അപ്പുറം തുടർച്ചയായ രണ്ട് ലോക കിരീടം നേടുന്ന ക്യാപ്ടനായി ഫ്രഞ്ച് പടയുടെ ഗോളിക്ക് മാറാനായില്ല. പെനാൽട്ടിയിലേക്ക് പോയ കളിയിൽ ഫോമിലേക്ക് ക്യാപ്ടൻ മാറിയില്ലെന്നതാണ് വസ്തുത.
2010ലെ ദക്ഷിണാഫ്രിക്കൻ ലോകകപ്പിലാണ് ലോറിസ് രാജ്യത്തിന് വേണ്ടി ആദ്യമായി ലോകകപ്പിൽ കളിക്കുന്നത്. മൂന്ന് മത്സരങ്ങളിലാണ് അന്ന് കളിച്ചത്. 2014 ബ്രസീൽ ലോകകപ്പിൽ അഞ്ച് മത്സരങ്ങൾ കളിച്ചു. 2018ൽ ഫ്രാൻസ് കിരീടമണിഞ്ഞ റഷ്യൻ ലോകകപ്പിൽ ആറ് മത്സരങ്ങളിലും താരം കളിച്ചു. ഖത്തർ ലോകകപ്പിൽ ടുണീഷ്യക്കെതിരായ ഗ്രൂപ്പ് മത്സരത്തിൽ താരം കളിച്ചിരുന്നില്ല. കഴിഞ്ഞ ലോകകപ്പിൽ കിരീടമുയർത്തിയ ടീമിനെ നയിച്ചതും ലോറിസ് ആയിരുന്നു. രണ്ടാം തവണയും നായകനായി കപ്പുയർത്താനായിരുന്നു മോഹം. സെനഗലിനെ തടഞ്ഞു നിർത്താൻ ഉഗ്രൻ സേവുകളാണ് സെമിയിൽ ലോറിസ് നടത്തിയത്. അതാണ് ഫൈനലിലേക്ക് വഴിയോരുക്കിയത്. പക്ഷേ മെസ്സിപ്പടയുടെ മൂന്ന് ഗോളുകൾ ലോറിസിനെ വേദനിപ്പിച്ചു. അതിന് ശേഷം പെനാൽട്ടിയിലെ വീഴ്ചകളും. അങ്ങനെ ഫ്രാൻസ് തലകുനിച്ചു. അർജന്റീന ചിരിച്ചു.
ലോകകപ്പിൽ കഴിഞ്ഞ 26 മത്സരങ്ങളിലും ആദ്യം ഗോൾ നേടിയ മത്സരങ്ങളിൽ തോറ്റിട്ടില്ലെന്ന ചരിത്രം ആവർത്തിച്ചാണ് ഫ്രാൻസ് സെനഗലിനെതിരെ ജയിച്ചുകയറിയത്. ആദ്യം ഗോൾ നേടിയിട്ടും അവർ ഏറ്റവും ഒടുവിൽ തോറ്റത് 1982 ജൂലൈ പത്തിന് പോളണ്ടിനെതിരെയാണ്. ഫൈനലിൽ ആദ്യം ഗോളടിച്ചത് അർജന്റീനയാണ്. തിരിച്ചടിച്ചിട്ടും ജയം അകലെയായി. അങ്ങനെ പുതു ചരിത്രം രചിക്കാതെ ഫ്രഞ്ച് പട മടങ്ങുന്നു. കപ്പുയർത്തുന്നത് ഫ്രഞ്ച് ലീഗിലെ താരം ലെയണൽ മെസിയും. പി എസ് ജിയിലെ എംബാപ്പെയുടെ സഹ കളിക്കാരനാണ് മെസി. അങ്ങനെ മെസി കപ്പുയർത്തുമ്പോൾ ഫ്രഞ്ച് ബന്ധവും ചർച്ചയാകുന്നു.
സ്പോർട്സ് ഡെസ്ക്