ദോഹ:ഫുട്‌ബോളിലെ ലോകരാജാക്കന്മാരുടെ പട്ടാഭിഷേകത്തിന് മണിക്കൂറുകൾ മാത്രമാണ് ഇനി ബാക്കിയാവുന്നത്.അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ഫൈനൽ പോരാട്ടത്തിന് ലൂസൈലിൽ കളമൊരുങ്ങുമ്പോൾ ഇരു പക്ഷത്തേ ആരാധകരും ആത്യധികം ആവേശത്തിലാണ്.നിരവധി വാഗ്വാദങ്ങളും ഓഫറുകളുമായാണ് ഫൈനൽ പോരിനെ അവർ ശ്രദ്ധേയമാക്കുന്നത്.എന്നാൽ അതിൽ ഏറ്റവും വ്യത്യസ്തമായ ഒരു ഓഫറാണ് ഇപ്പോൾ പ്രാൻസിൽ നിന്നും പുറത്തുവന്നിരിക്കുന്നത്.ഫ്രാൻസിലെ ലൈംഗികത്തൊഴിലാളികൾ നടത്തിയ വാഗ്ദാനമാണ് വൈറലായിരിക്കുന്നത്.ലോകകപ്പ് ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ചാൽ സൗജന്യ സെക്സ് വാഗ്ദാനം ചെയ്തിരിക്കുകയാണ് ഫ്രാൻസിലെ ലൈംഗികത്തൊഴിലാളികൾ.

ഫ്രാൻസ് ലോകകപ്പ് കിരീടം നിലനിർത്തിയാൽ പാരീസിലെയും മറ്റ് വൻ നഗരങ്ങളിലെയും ഉപഭോക്താക്കൾക്ക് ലൈംഗികത്തൊഴിലാളികൾ സൗജന്യ ലൈംഗിക സേവനമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.ലോകകപ്പ് സെമിയിൽ ഡിസംബർ 14 ന് ഫ്രാൻസ് മൊറോക്കോയെ 2-0 നും ഡിസംബർ 13 ന് അർജന്റീന ക്രൊയേഷ്യയെ 3-0 നും പരാജയപ്പെടുത്തിയാണ് ഫൈനൽ പോരാട്ടത്തിന് യോഗ്യത നേടിയത്.

ഫ്രാൻസ് ടീമിനെ പിന്തുണയ്ക്കാൻ ഖത്തറിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും കിരീടം നേടിയാൽ കളിക്കാർക്ക് മികച്ച പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ട്.നേരത്തെ തങ്ങളുടെ ടീം ലോകകപ്പ് ട്രോഫി നേടിയാൽ താൻ നഗ്‌നയാകുമെന്ന മുൻ മിസ് ക്രൊയേഷ്യ ഇവാന നോളിന്റെ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.എന്നാൽ സെമിയിൽ അർജന്റീന ക്രൊയേഷ്യയെ തോൽപ്പിച്ചതോടെ ഇവാന നോളിന്റെ പ്രഖ്യാപനം വെറുതെയായി മാറുകയായിരുന്നു.