- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
കോടികളുടെ ബംഗ്ലാവുകളും ലക്ഷ്വറി ഹോട്ടലുകളും; തീം പാർക്ക്; സ്വർണം കൊണ്ടുള്ള ഐ ഫോൺ; ലോകകപ്പ് ജേതാവ് മെസിയുടെ ആസ്തി 4966 കോടി; താരമൂല്യം കുത്തനെ ഉയർത്തി പിന്നാലെയുണ്ട് എംബാപ്പെ; ഫ്രഞ്ച് സൂപ്പർ താരത്തിന്റെ നിലവിലെ ആസ്തി 1,324 കോടി രൂപ; കളിക്കളത്തിന് പുറത്ത് സമ്പത്ത് വർധിപ്പിക്കുന്നതിലും എംബാപ്പെ- മെസ്സി പോരാട്ടം
പാരിസ്: ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽ ഒരു മിച്ച് പന്തു തട്ടുന്നവരാണ് ലയണൽ മെസിയും കിലിയൻ എംബാപ്പെയും, എതിർ ടീമിനെതിരെ ഒരുമിച്ച് കുതിക്കുന്നവർ. എന്നാൽ ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ഇരുവരും തമ്മിൽ ടോപ് സ്‌കോറർ ലക്ഷ്യമിട്ട് ഗോൾ നേടാൻ നടത്തിയ പോരാട്ടം ആരാധകരെ ത്രസിപ്പിക്കുന്ന ഒന്നായിരുന്നു. അർജന്റീനയ്ക്കായി ലയണൽ മെസി മിന്നുന്ന രണ്ട് ഗോളുമായി ഫൈനലിൽ കിരീടം ഉറപ്പിച്ചപ്പോൾ ഹാട്രിക്ക് മികവുമായി ഫ്രഞ്ച് പോരാട്ടം നയിച്ചത് എംബാപ്പെയായിരുന്നു.
കളിക്കളത്തിലെ ഈ വീറും വാശിയും സമ്പത്ത് വർദ്ധിപ്പിക്കുന്നതിലും ഇരുവരും തമ്മിലുണ്ടോ?. താരമൂല്യത്തിലും അനുഭവ പരിചയത്തിലും ഒരുപടി മുന്നിലാണ് മെസിയെങ്കിലും എംബാപ്പെ വരുംകാലത്തിൽ റെക്കോർഡുകൾ മറികടന്ന് മുന്നേറുമെന്നാണ് ആരാധകർ പറയുന്നത്. കണക്കുകളിലും ഇത് സംബന്ധിച്ച സൂചനകളാണ് പുറത്തുവരുന്നത്. ഇരുവരുയേടും ആസ്തിയുടെ കണക്കെടുത്താൽ മനസിലാകും പോരാട്ടത്തിന്റെ വീറും വാശിയും. 4966 കോടിയുടെ ആസ്തിയാണ് മുപ്പത്തിയഞ്ചാം വയസ്സിലേക്ക് കടക്കുന്ന മെസിക്കുള്ളത്. 23 വയസ്സുള്ള എംബാപ്പെയുടേത് 13,24 കോടിയും.
4,966 കോടി രൂപയോളം ആസ്തിയുള്ള മെസി ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലത്തുകയുള്ള സ്പോർട്സ് താരങ്ങളിലൊരാളാണ്. ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്‌ബോളർമാരിൽ ഒരാളായ മെസ്സിക്ക് വിവിധ ബ്രാൻഡ് എൻഡോഴ്‌സ്മന്റുകളിൽ നിന്ന് വലിയ വരുമാനമുണ്ട്. ഖത്തർ ലോകകപ്പോടെ മാച്ച്ഫീ സ് ഇനത്തിൽഏകദേശം 611 കോടി രൂപ അദ്ദേഹത്തിന് ലഭിച്ചു. 2022 ലെ ഏറ്റവും കൂടുതൽ വരുമാനമുള്ള അത്ലറ്റ് എന്ന റെക്കോർഡും മെസിക്ക് സ്വന്തം. ഓൺ-ഫീൽഡ് പ്രതിഫലത്തുകയായി 448 കോടി രൂപയോളം ലഭിച്ചു.
ഇതൊന്നുമല്ല മെസിയുടെ വരുമാനം. സ്വന്തം ഹോട്ടലുൽ ശൃംഖല കൂടാതെ റിയൽ എസ്റ്റേറ്റിലും വൻതോതിൽ നിക്ഷേപമുണ്ട്, ഇൻസ്റ്റാഗ്രാമിലെ ഓരോ സ്‌പോൺസർ ചെയ്ത പോസ്റ്റിനും ഭീമമായ തുകയാണ് അദ്ദേഹം ഈടാക്കുന്നത്. ഇങ്ങനെ വിവിധ പോർട്ട്ഫോളിയോകളിലൂടെയാണ് മെസിയുടെ സമ്പത്ത് വർധിച്ചത്. , വിവിധ വിദേശ രാജ്യങ്ങളിൽ ആഡംബര വീടുകളും ഒരു പ്രൈവറ്റ് ജെറ്റുമൊക്കെ മെസ്സിക്കുണ്ട്.
2.8 കോടി ഡോളറാണ് ഇപ്പോൾ എംബാപ്പെക്ക് പ്രതിമാസ വരുമാനമായി ലഭിക്കുന്നത്. വിവിധ എൻഡോഴ്‌സ്മന്റ് ഡീലുകളിൽ നിന്നായി 1.7 കോടി ഡോളറാണ് ലഭിക്കുന്നത്. ഖത്തർ ലോകകപ്പിലെ മിന്നും താരമായതോടെ എംബാപ്പെയുടെ താരമൂല്യം ഇനി കുതിച്ചുയരും. ഡിയോർ, ഓക്ക്‌ലി, നൈക്ക്, ഇലക്ട്രോണിക് ആർട്‌സ്, സോറാരെ തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള വരുമാനം കൂടാതെ നിരവധി വൻകിട ബ്രാൻഡുകളും പരസ്യത്തിനായി എംബാപ്പെയെ സമീപിക്കും.
പെലെയ്ക്ക് ശേഷം ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് എംബാപ്പെ. ഫൂട്‌ബോൾ മാച്ചുകളിൽ നിന്ന് മാത്രമല്ല നൈക്ക്, ഹബ്ലോട്ട് തുടങ്ങിയ വൻകിട ബ്രാൻഡുകളുമായുള്ള പങ്കാളിത്തത്തിൽ നിന്നും നല്ലൊരു തുക എംബാപ്പെ സ്വന്തമാക്കുന്നുണ്ട്. 2020-ൽ പ്രമുഖ വീഡിയോ ഗെയിം ഡെവലപ്പർ കമ്പനിയായ ഇഎ സ്പോർട്സ് അദ്ദേഹത്തെ 'ഫിഫ 21' ന്റെ കവറിനായി തിരഞ്ഞെടുത്തിരുന്നു. ആ ബ്രാൻഡിന്റെ മുഖചിത്രമാകുന്ന എക്കാലത്തെയും പ്രായം കുറഞ്ഞ കളിക്കാരിൽ ഒരാളായിരുന്നു എംബാപ്പെ.കുട്ടികളെ ലക്ഷ്യമിട്ടുള്ള ഒരു ഗ്രാഫിക് നോവൽ 2021-ൽ അദ്ദേഹം പുറത്തിറക്കിയിരുന്നു. 'ജെ മാപ്പല്ലെ കലിയൻ' എന്ന ഈ പുസ്തകത്തിലൂടെയും കിട്ടി നല്ലൊരു തുക.
എംബാപ്പെയെപ്പോലുള്ള എലൈറ്റ് സ്പോർട്സ് താരങ്ങളെ സംബന്ധിച്ചിടത്തോളം ഓരോ സ്പോൺസർഷിപ്പ് ഡീലുകളും സമ്പത്തുയർത്തുന്നതിൽ നിർണായകമാണ്. ഉയർന്ന താരമൂല്യവും വേതനവുമുള്ള മെസി, റൊണാൾഡോ, മെസി തുടങ്ങിയ താരങ്ങളുടെ നിരയിലേക്ക് ഉയരാൻ ഇനി എംബാപ്പെക്ക് അധികം കാത്തിരിക്കേണ്ട. പിഎസ്ജിയുമായുള്ള അദ്ദേഹത്തിന്റെ പുതിയ കരാർ ലോക ഫുട്ബോളിലെ ഏറ്റവും വലിയ പ്രതിഫലത്തുകയാണ് അദ്ദേഹത്തിന് നേടിക്കൊടുക്കുക എന്ന് റിപ്പോർട്ടുകളുണ്ട്..
മെസി എന്ന ഇതിഹാസത്തെ ലോകം വാഴ്‌ത്തുന്ന നിമിഷങ്ങളിലൂടെയാണ് ഫുട്‌ബോൾ ആസ്വാദകർ കടന്നുപോകുന്നത്. ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീന കപ്പടിച്ചപ്പോൾ ടീമിന്റെ വിജയം ആഘോഷമാക്കിയതിനൊപ്പം മെസി എന്ന വ്യക്തിയും ആഘോഷിക്കപ്പെട്ടു. ഫൈനൽ മത്സരത്തിനു ശേഷം താൻ വേൾഡ് കപ്പിൽ നിന്ന് വിരമിക്കുകയാണെന്ന് മെസി പ്രഖ്യാപിച്ചിരുന്നു. എന്നാൽ തീരുമാനം പിന്നീട് മാറ്റി. വലിയ ആരാധകവൃന്ദമുള്ള ഈ താരത്തെ നേരിട്ടു കാണാൻ ആഗ്രഹിക്കുന്നവരാണ് ഫുട്‌ബോൾ പ്രേമികൾ.
സോഷ്യൽ മീഡിയയിൽ നിറയെ മെസിയുടെ ഇതിഹാസങ്ങൾ നിറയുമ്പോൾ താരത്തിന്റെ ജീവിതശൈലിയെയും ആഡംബരത്തെയും കുറിച്ചുള്ള വീഡിയോയും വൈറലാവുകയാണ്. 500 കോടി രൂപയുടെ വീടുകൾ, 850 കോടി വരുന്ന ലക്ഷ്വറി ഹോട്ടലുകൾ, 22 കോടിയുടെ വാച്ച്, സ്വർണം കൊണ്ട് നിർമ്മിച്ച ഐ ഫോൺ അങ്ങനെ നീളുന്നു ഫുട്‌ബോൾ രാജാവ് എന്നു വിശേഷിപ്പിക്കുന്ന മെസിയുടെ ആഡംബരജീവിതം. വാച്ചുകളോട് പ്രത്യേക താത്പര്യമുള്ള മെസിയുടെ കൈയിൽ കോടികൾ വിലമതിക്കുന്ന വാച്ചുകളുടെ ശേഖരം തന്നെയുണ്ട്. ലോകത്തെ ലക്ഷ്വറി ബ്രാൻഡുകളുടെ ഉൾപ്പെടെ മെസിക്ക് വേണ്ടി പ്രത്യേകമായി നിർമ്മിച്ചവയും അതിലടങ്ങുന്നു.
നൂറ് ശതമാനം സ്വർണം കൊണ്ടു നിർമ്മിച്ച് ഗോൾഡൻ ഫൂട്ടിനു പുറമെ പേരും ജേഴ്‌സി നമ്പറും ആലേഖനം ചെയ്ത സ്വർണ ഐ ഫോണുമുണ്ട്. ഇത്തരത്തിലുള്ള അനവധി ശേഖരങ്ങളാണ് മെസിക്കുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. നൂറ് കോടി വിലമതിക്കുന്ന ആഡംബര ബോട്ട്, ലക്ഷ്വറി കാറുകൾ, വിവിധ നഗരങ്ങളിലായി 500 കോടി ചെലിൽ നിർമ്മിച്ച വീടുകൾ തുടങ്ങി 4966 കോടി ആസ്തി മെസിക്കുണ്ട്.
സ്പോർട്സ് ഡെസ്ക്