- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഖത്തർ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ ഓപ്പൺ ട്രെയിനിംഗിന് സഹതാരങ്ങൾ ഇറങ്ങിയപ്പോൽ മെസി ജിമ്മിൽ; രണ്ടാം സെഷനായി ടീം പരിശീലനത്തിന് ഇറങ്ങിയപ്പോൾ സൂപ്പർ താരമെത്തി എത്തി; പരിശീലിച്ചത് ഒറ്റയ്ക്ക്; അർജന്റീന ആരാധകർ കടുത്ത ആശങ്കയിൽ
ദോഹ: നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിരുന്നെത്തിയ ലോകകപ്പ് ഫുട്ബോളിനെ വരവേൽക്കാൻ ആരാധകർ ഒരുങ്ങിക്കഴിഞ്ഞു. ഖത്തറിൽ ആര് കപ്പടിക്കുമെന്ന ചോദ്യത്തിന് ഉത്തരമേകാൻ ഇന്ന് മുതൽ പോരാട്ടം തുടങ്ങുകയാണ്. എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകളാണ് വിശ്വകിരീടത്തിനായി പോരാടുന്നത്. എല്ലാ ടീമുകളും അവസാനഘട്ട തയ്യാറെടുപ്പിലാണുള്ളത്.
എന്നാൽ വമ്പന്മാരെല്ലാം പരിക്കിന്റെ പേടിയിലാണുള്ളത്. ലോകകപ്പ് ടീമിലിടം നേടിയ സെനഗലിന്റെ സൂപ്പർ താരം സാദിയോ മാനെയും ഫ്രഞ്ച് സൂപ്പർ സ്ട്രൈക്കറും ബാലൻദ്യോർ ജേതാവുമായ കരീം ബെൻസേമയും വിങ്ങർ എൻകുൻകുവും ടീമിൽ നിന്ന് പരിക്കേറ്റ് പുറത്തായി കഴിഞ്ഞു. ടീമുകൾക്ക് കനത്ത തിരിച്ചടിയാണ് താരങ്ങളുടെ പരിക്ക്.
ഇപ്പോൾ അർജന്റീനിയൻ ക്യാമ്പിൽ നിന്നും ആശങ്ക പടർത്തുന്ന വാർത്തയാണ് പുറത്തുവരുന്നത്. സൂപ്പർ താരം ലയണൽ മെസ്സി സഹതാരങ്ങൾക്കൊപ്പം പരിശീലനത്തിനിറങ്ങാതെ ഒറ്റയ്ക്ക് പരിശീലനം നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ. അവസാന ലോകകപ്പിനിറങ്ങുന്ന അർജന്റീനിയൻ നായകൻ മുൻകരുതലിന്റെ ഭാഗമായാണ് ഇത്തരത്തിൽ തനിച്ച് പരിശീലനം നടത്തുന്നുവെന്നാണ് അർജന്റീനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച ഖത്തർ യൂണിവേഴ്സിറ്റി സ്‌റ്റേഡിയത്തിൽ അർജന്റീനിയൻ ടീമിനൊപ്പം മെസ്സി പരിശീലനം നടത്തിയിരുന്നില്ല.
ലോ സെൽസോ മധ്യനിരയിൽ ഇല്ല എന്നുള്ളതാണ് ആരാധകരെ ആകെ വിഷമിപ്പിച്ചത്. ഇപ്പോൾ മറ്റൊരു ആശങ്കയുടെ വാർത്തകളാണ് അർജന്റീന ക്യാമ്പിൽ നിന്ന് പുറത്ത് വരുന്നത്. സൗദി അറേബ്യക്കെതിരെയുള്ള ആദ്യ മത്സരത്തിന് ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് നായകൻ മെസി ടീം അംഗങ്ങൾക്കൊപ്പം ഇറങ്ങാതെ ഒറ്റയ്ക്കാണ് പരിശീലനത്തിന് നടത്തിയതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഫ്രഞ്ച് ലീഗിൽ പി.എസ്.ജിക്കായി കളിക്കുന്നതിനിടയിലാണ് മെസ്സിക്ക് പരിക്കേൽക്കുന്നത്. തുടർന്ന് ലോറിയന്റിനെതിരായ ലീഗ് മത്സരത്തിൽ മെസ്സി കളിച്ചിരുന്നില്ല. എന്നാൽ സൗദി അറേബ്യക്കെതിരായ ലോകകപ്പിലെ ആദ്യ മത്സരത്തിൽ മെസ്സി കളിച്ചേക്കുമെന്നാണ് സൂചന. ഗ്രൂപ്പ് സി യിൽ മെക്സിക്കോയും പോളണ്ടുമാണ് മറ്റു ടീമുകൾ.
അർജന്റീനയുടെ യുഎഇയുമായുള്ള സന്നാഹ മത്സരത്തിൽ 90 മിനിറ്റും താരം കളിച്ചതോടെ പരിക്കിന്റെ ആശങ്കകൾ എല്ലാം അകന്നുവെന്നാണ് ആരാധകർ വിശ്വസിച്ചിരുന്നത്. എന്നാൽ, താരം ഒറ്റയ്ക്ക് പരിശീലനം നടത്തിയതാണ് ഇപ്പോൾ ചർച്ചയായിട്ടുള്ളത്. എന്തെങ്കിലും പരിക്ക് താരത്തിനുണ്ടോയെന്ന സംശയങ്ങളാണ് ആരാധകർ ഉയർത്തുന്നത്.
എന്നാൽ, അടച്ചിരുന്ന സ്റ്റേഡിയത്തിൽ രണ്ടാം സെഷനായി ടീം പരിശീലനത്തിന് ഇറങ്ങിയപ്പോൾ മെസിയും എത്തിയെന്നാണ് റിപ്പോർട്ടുകൾ. പക്ഷേ, ഒറ്റയ്ക്കായിരുന്നു മെസി പരിശീലിച്ചത്. പേശിയിലുള്ള പ്രശ്‌നം കാരണം മുൻകരുതൽ എന്ന നിലയിലാണ് താരം ഒറ്റയ്ക്ക് പരിശീലനം നടത്തിയതെന്നാണ് അർജന്റീനിയൻ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. സൗദി അറേബ്യക്കെതിരെയുള്ള ആദ്യ മത്സരത്തിൽ മെസി കളത്തിലുണ്ടാകും എന്ന് തന്നെയാണ് ഏറ്റവും ഒടുവിൽ ടീം ക്യാമ്പിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ.
2014ൽ അവസാന നിമിഷം കൈവിട്ട കിരീടം ബ്യൂണസ് ഐറിസിന് സമ്മാനിക്കാൻ പോരാടുമെന്നുള്ള വാശിയിലാണ് അർജന്റീന താരങ്ങൾ. ആവേശത്തിന് കരുത്ത് പകരാൻ കോപ്പ അമേരിക്ക നേട്ടവുമുണ്ട്. 2018നെക്കാൾ പത്തിരട്ടി പ്രതീക്ഷയാണ് ലിയോണൽ സ്‌കലോണിയുടെ നീലപ്പട്ടാളത്തിന്റെ മിന്നും പ്രകടനം ആരാധകർക്ക് പകർന്നിട്ടുള്ളത്.
സ്പോർട്സ് ഡെസ്ക്