- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഖത്തർ ലോകകപ്പിൽ മലയാളം പത്രങ്ങളും കടുത്ത മത്സരത്തിൽ; അറേബ്യൻ വീരഗാഥയും അറബിക്കഥയും ചേർത്ത് സർഗ്ഗാത്മക തലക്കെട്ടുകളുമായി സ്‌പോട്‌സ് പേജുകൾ
തിരുവനന്തപുരം: ഖത്തർ ലോകകപ്പിൽ മലയാള പത്രങ്ങൾ മത്സരിക്കുന്നത് സർഗാത്മകമായ തലക്കെട്ടുകളിലൂടെയാണ്. അർജന്റീനയുടെയും ജർമ്മനിയുടെയും പരാജയ ദിവസങ്ങളിൽ മലയാള പത്രങ്ങളിൽ തലക്കെട്ടുകളുടെ മത്താപ്പ് പൊട്ടി. അതേസമയം മിക്ക പരമ്പരാഗത ചാനലുകളിലും വാക്കുകളുടെ ദാരിദ്ര്യം ആണെന്ന് പ്രേക്ഷകർ പറയുന്നു.
ലോകകപ്പ് ഖത്തറിൽ ആണ് .ആവേശമിങ്ങ് കേരളത്തിലും. ഈ ആവേശം ഒട്ടും ചോരാതെ കാക്കുകയാണ് മലയാള പത്രങ്ങളിലെ സർഗാത്മക തലക്കെട്ടുകൾ . അർജന്റീനയുടെ പരാജയം ഉണ്ടാക്കിയ നിരാശ പത്രങ്ങൾ അതുപടി വായനക്കാരെ അനുഭവിപ്പിച്ചു. മെസ്സിക്കു മേൽ അറേബ്യൻ വീരഗാഥ മനോരമ, ടീം മെസ്സിക്ക് അറേബ്യൻ ഷോക്ക് എന്ന് കേരളകൗമുദി, അത്ഭുതവിളക്കായി സൗദി എന്ന് ദേശാഭിമാനി ,അട്ടിമറിച്ച് സൗദി ഞെട്ടി വിറച്ച് അർജന്റീന, മരുഭൂമിയിൽ മരണ കാറ്റ് തുടങ്ങി തലക്കെട്ടുകളുടെ ആഘോഷമായിരുന്നു പത്രങ്ങളിൽ..
ഇതിനെയും വെല്ലുന്ന തരത്തിൽ ആയിരുന്നു ജർമ്മനിക്ക് മേൽ ജപ്പാന്റെ വിജയം കൈകാര്യം ചെയ്ത രീതി. ജയ് ജപ്പാൻ മനോരമ ,ജർമനിയിൽ ജപ്പാൻ ഉദിച്ചു എന്ന് ദേശാഭിമാനി ,ജർമ്മനി മിണ്ടരുത് ആള് ജപ്പാൻ എന്ന് കേരളകൗമുദി ,ജാപ്പനീസ് സുനാമി, ജർമ്മനിക്ക് മേൽ ജപ്പാന്റെ ബോംബിങ് എന്ന് മാതൃഭൂമി അങ്ങനെ പോകുന്നു ഏഷ്യൻ വിജയമാഘോഷിച്ച തലക്കെട്ടുകൾ.
മനോഹരങ്ങളായ കളിയെഴുത്തുകൾക്കും അതീവ കൗതുക തലക്കെട്ടുകൾക്കോ ഇനിയും കാത്തിരിക്കാം. അതേസമയം പരമ്പരാഗത ചാനലുകൾക്ക് തലക്കെട്ടിന്റെയും കളിയെഴുത്തിന്റേയും കാര്യത്തിൽ വലിയ ആശയദാരിദ്ര്യം കാണുന്നതായും പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ