- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
മലയാളി ആരാധകർ തിങ്ങി നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി ഗോളടിച്ച് മെസ്സി; പെനാലിറ്റി ഗോളാക്കി അർജന്റീനയെ മുന്നിലെത്തിച്ചു സൂപ്പർതാരം; സൗദി അറേബ്യക്കെതിരെ അർജന്റീന ഒരു ഗോളിന് മുമ്പിൽ; ആഹ്ലാദതിമിർപ്പിൽ ആരാധകവൃന്ദം
ദോഹ: മെസ്സി കൺമുമ്പിൽ ഗോളടിച്ചതു കണ്ട ആഹ്ലാദ തിമിർപ്പിൽ മലായാളികൾ. ലോകകപ്പ് ഗ്രൂപ്പ് സിയിൽ സൗദി അറേബ്യക്കെതിരെയുള്ള മത്സരത്തിലാണ് സൂപ്പർതാരം മെസ്സി ഗോളടിച്ചത്. ലയണൽ മെസ്സി നേടിയ പെനാൽട്ടി ഗോളിലൂടെയാണ് ടീം മുമ്പിലെത്തിയത്. മത്സരത്തിന്റെ എട്ടാം മിനുട്ടിലാണ് പെനാൽട്ടി ലഭിച്ചത്. തുടർന്ന് നായകൻ മെസ്സിൽ നിലംചേർത്തടിച്ച ഷോട്ടിലൂടെ സൗദിയുടെ വല കുലുക്കുകയായിരുന്നു. പിന്നീട് ഒരു വട്ടം കൂടി മെസ്സി പന്ത് വലയിൽ കയറ്റിയെങ്കിലും ഓഫ്സൈഡ് റഫറി ഓഫ്സൈഡ് കൊടിയുയർത്തി.
ആയിരക്കണക്കിന് മലയാളികളാണ് മത്സരം കാണാൻ വേണ്ടി സ്റ്റേഡിയിൽത്തിൽ ഉള്ളത്. ഇവർക്ക് കണ്ണിന് വിരുന്നായി മെസ്സിയുടെ ഗോൾ. എമിലിയാനോ മാർട്ടിനെസ്, നാഹുവേൽ മൊളീന, ക്രിസ്റ്റിയൻ റൊമേരോ. നിക്കോളാസ് ഒട്ടമെൻഡി, ലിയാൻഡോ പരെദെസ്, നിക്കോളസ് ടാഗ്ലിയഫികോ, റോഡ്രിഗോ ഡീപോൾ, ജുലിയൻ അൽവാരസ്, ലയണൽ മെസ്സി, ഏയ്ഞ്ചൽ ഡി മരിയ, ലൗറ്റാരോ മാർട്ടിനെസ് എന്നിവരാണ് അർജന്റീന നിരയിലുള്ളത്. ആക്രമണത്തിന് ഒരുങ്ങിയിറങ്ങുന്നുവെന്നാണ് കോച്ച് ലയണൽ സ്‌കലോണി ലൈനപ്പ് പ്രഖ്യാപനത്തിലൂടെ വ്യക്തമാക്കുന്നത്.
സൗദിക്കായി മുഹമ്മദ് അൽഒവൈസ്, അലി അൽബുലൈഹി, സർമാൻ അൽഫറാജ് (ക്യാപ്റ്റൻ), അബ്ദുലേഹ് അൽമാലികി, ഫെറാസ് അൽബ്രികാൻ, സാലിം അൽദൗസരി, സലേഹ് അൽഷെഹ്രി, സൗദ് അബ്ദുൽഹമിദ്, യാസ്സർ അൽഷഹ്റാനി, ഹസ്സൻ അൽതംബക്തി, മുഹമ്മദ് കന്നോ എന്നിവരുമാണ് ആദ്യ ഇലവനിൽ ഇടംപിടിച്ചത്. 5-4-1 എന്ന ലൈനപ്പിലാണ് സൗദി കളിക്കുന്നത്.
ഡിഫൻസിന് പ്രാധാന്യം നൽകിയാണ് സൗദി ലൈനപ്പ്. അഞ്ചു പേരാണ് പ്രതിരോധ നിരയിൽ കളിക്കുന്നത്. കാരണം ഏയ്ഞ്ചൽ ഡി മരിയ, ലൗറ്റാരോ മാർട്ടിനെസ് എന്നിവരെ പ്രതിരോധിക്കുകയാണ് സൗദിയുടെ ലക്ഷ്യം. ഈ നീക്കം നേരത്തെ പ്രതീക്ഷിച്ചിരുന്നു.
Leo Messi opens the goal for Argentina and it's a penalty ????????????????#FIFAWorldCup #Messi pic.twitter.com/28AACcerft
- ᏦᎡᎪͲϴՏ༒ (@Kratos_XD_) November 22, 2022
സ്പോർട്സ് ഡെസ്ക്