- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ലഭിച്ചത് അഞ്ചിലേറെ അവസരങ്ങൾ.. ലക്ഷ്യത്തിലെത്തിയത് ഒന്നും; പ്രിക്വാർട്ടർ ഉറപ്പിക്കാനുള്ള മത്സരത്തിൽ ഒന്നാം പകുതിയിൽ നെതർലാന്റസ് ഒരു ഗോളിന് മുന്നിൽ; ഖത്തറിന്റെ പ്രതിരോധത്തെ തകർത്ത് വീണ്ടും രക്ഷകനായി കോഡി ഗാക്പോ; ഒരു സമനിലയോടെയെങ്കിലും ലോകപ്പിനോട് വിടപറയാൻ ആതിഥേയർ
ദോഹ: സമനില മതിയെങ്കിലും വിജയത്തിലൂടെ രാജകീയമായിത്തന്നെ പ്രിക്വാർട്ടർ പ്രവേശനം ഉറപ്പിക്കാൻ ഇറങ്ങിയ നെതർലാന്റസ് ആദ്യപകുതിയിൽ ഒരു ഗോളിന് മുന്നിൽ.വിജയത്തോടെ ലോകകപ്പിനോട് വിടപറയാൻ ഒരുങ്ങി ഇറങ്ങിയ ഖത്തർ പ്രതിരോധത്തിലുന്നിയ കളിയാണ് ആദ്യപകുതിയിൽ പുറത്തെടുത്തത്.അതിനാൽ തന്നെ പ്രതിരോധത്തിന്റെ സമർദ്ദത്തിൽ കുരുങ്ങി നിരവധി അവസരങ്ങളാണ് നെതർലാന്റസ് ആദ്യ പകുതിയിൽ പാഴാക്കിയത്.
ഒടുവിൽ കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ കോഡി ഗാക്പോ തന്നെ വീണ്ടും രക്ഷകനായി. തുടർച്ചയായ അവസര നഷ്ടങ്ങൾക്കൊടുവിൽ 26-ാം മിനിറ്റിലാണ് കോഡി ഗാക്പോയിലൂടെയാണ് നെതർലൻഡ്സ് മുന്നിലെത്തിയത്. ഡേവി ക്ലാസൻ നൽകിയ പാസ് ഖത്തർ പ്രതിരോധ താരങ്ങളുടെ സമ്മർദം മറികടന്ന് ഗാക്പോ പോസ്റ്റിന്റെ വലതുമൂലയിലെത്തിച്ചു. ഈ ലോകകപ്പിൽ ഗാക്പോയുടെ മൂന്നാം ഗോളായിരുന്നു ഇത്.
ജയിച്ചാൽ നോക്കൗട്ടിലെത്താമെന്നതിനാൽ മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഖത്തർ ബോക്സിലേക്ക് ഡച്ച് ടീം ആക്രമണം അഴിച്ചുവിട്ടു. നാലാം മിനിറ്റിൽ തന്നെ അവർ ഗോളിനടുത്തെത്തി. ക്ലാസൻ ബോക്സിലേക്ക് നൽകിയ പന്തിൽ മെംഫിസ് ഡീപേയുടെ ഷോട്ട് ഖത്തർ ഗോൾകീപ്പർ മെഷാൽ ബർഷാം തട്ടിയകറ്റി. പിന്നാലെ റീബൗണ്ട് ചെയ്ത് വന്ന പന്തിൽ നിന്നുള്ള ഡാലെ ബ്ലിന്റിന്റെ ഷോട്ട് പുറത്തേക്ക് പോയി.
പിന്നാലെ 14, 15, 19 മിനിറ്റുകളിൽ ക്ലാസനും ഡംഫ്രിസിനും അവസരങ്ങൾ ലഭിച്ചെങ്കിലും അവർക്കാർക്കും ലക്ഷ്യം കാണാനായില്ല.ആതിഥേയരായ ഖത്തർ ഒഴികെയുള്ള ഗ്രൂപ്പ് എയിലെ മൂന്ന് ടീമുകൾക്കും പ്രീക്വാർട്ടർ സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. തോൽവിയറിയാത്ത നെതർലൻഡ്‌സ്, ഇക്വഡോർ ടീമുകൾക്ക് നാല് പോയിന്റും ഒരു ജയമുള്ള സെനഗലിന് മൂന്ന് പോയിന്റുമാണുള്ളത്.
ഖത്തറിനോട് സമനില നേടിയാലും നെതർലൻഡ്‌സിന് ഗ്രൂപ്പ് കടക്കാം. നിരവധി വമ്പന്മാർ കടപുഴകിയ ലോകകപ്പായതിനാൽ ആതിഥേയർക്കെതിരെ കരുതിത്തന്നെയാകും നെതർലൻഡ്‌സ് ഇറങ്ങുക. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളിലും തോൽക്കുന്ന ആദ്യ ആതിഥേയരെന്ന മോശം റെക്കോർഡ് മാറ്റാൻ അഭിമാനപ്പോരാട്ടമാണ് ഖത്തറിന്. ഏഷ്യൻ ചാംപ്യന്മാരെങ്കിലും സമീപകാലത്ത് പ്രകടനത്തിൽ വലിയ തിരിച്ചടിയാണ് ഖത്തർ നേരിട്ടത്.സ്വന്തം കാണികൾക്ക് മുന്നിൽ ഒരു ആശ്വാസജയമാണ് ടീമിന്റെ ലക്ഷ്യം.
മറുനാടന് മലയാളി ബ്യൂറോ