- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
നീന്തൽക്കുളത്തിൽ ജോഗിംഗും വ്യായാമങ്ങളും ചെയ്ത് നെയ്മർ; ആരാധകർക്കാശ്വാസമായി പുതിയ ഫോട്ടോകളും വീഡിയോകളും ; നിർണ്ണായക മത്സരങ്ങൾക്ക് മുൻപ് നെയ്മർ തിരികെയെത്തുമെന്ന പ്രതീക്ഷയിൽ ആരാധകർ; വൈറൽ വീഡിയോ കാണാം
ദോഹ: ലോകകപ്പ് മത്സരങ്ങളിലേക്ക് തിരികെയെത്താനുള്ള കഠിന പരിശ്രമത്തിലാണ് സൂപ്പർ താരം നെയ്മർ. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കണങ്കാലിനേറ്റ പരുക്കിനെ തുടർന്ന് താരത്തിന് കളം വിടേണ്ടി വന്നിരുന്നു. ശേഷിക്കുന്ന ഗ്രൂപ്പ് മത്സരങ്ങളും നെയ്മറിന് നഷ്ടമായി. എന്നാൽ ബ്രസീൽ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ചിത്രങ്ങളും വാർത്തകളുമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ടീമിന്റെ ഹോട്ടലിൽ താരം ഫിസിയോതെറാപ്പി തുടരുകയാണ്. ഇടുപ്പിന് പരുക്കേറ്റ പ്രതിരോധ താരം അലക്സ് സാന്ദ്രോയ്ക്കൊപ്പം നീന്തൽക്കുളത്തിൽ നെയ്മർ ജോഗിംഗും മറ്റ് വ്യായാമങ്ങളും ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളുമാണ് പുറത്തുവന്നിരിക്കുന്നത്.
സ്വിറ്റ്സർലൻഡിനെതിരായ മത്സരത്തിലാണ് അലക്സ് സാന്ദ്രോയ്ക്ക് പരുക്കേറ്റത്.ഇരുവർക്കും പുറമേ പ്രതിരോധ താരം ഡാനിലോയ്ക്കും പരുക്കേറ്റിരുന്നു. ഡാനിലോയുടെ പരുക്ക് ഭേദമായി ടീമിനൊപ്പം തിരിച്ചെത്തിയെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്.
ടീമിനൊപ്പം ചേർന്നെങ്കിലും താരം പ്രത്യേകമായാണ് പരിശീലനത്തിനിറങ്ങിയത്. പ്രീക്വാർട്ടർ കളിക്കാൻ ഡാനിലോ ഉണ്ടാകുമെന്നാണ് വിവരം.എന്നാൽ നെയ്മറിന്റെ പരുക്കിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ടീം ഡോക്ടർമാർ തയ്യാറായിട്ടില്ല. പ്രീക്വാർട്ടർ മത്സരത്തിനായി താരം ബൂട്ട് കെട്ടുമോയെന്നതിനെ കുറിച്ചും ഇതുവരെ സ്ഥിരീകരണമൊന്നുമില്ല.
കാമറൂണുമായാണ് ഗ്രൂപ്പിൽ ബ്രസീലിന്റെ അവസാന മത്സരം. പ്രധാന താരങ്ങൾക്ക് വിശ്രമം നൽകി ബെഞ്ചിലെ താരങ്ങളെ അണിനിരത്തി ടിറ്റെ ആദ്യ ഇലവൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. നാളെ അർദ്ധരാത്രി 12:30 നാണ് മത്സരം.
മറുനാടന്‍ മലയാളി ബ്യൂറോ