- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ചോദ്യങ്ങൾക്ക് ഉത്തരം ഇംഗ്ലീഷിൽ; ഒപ്പമുള്ള കിറ്റിന് ഒരേ രീതി; ടീം ആരാധക അംഗങ്ങൾ എല്ലാം ഇന്ത്യാക്കാർ; ആകെ വ്യത്യാസം പല ടീമിന്റെ ഫാനെന്നത്; ആവേശം ഇരട്ടിപ്പിക്കാൻ ഖത്തറിൽ എല്ലാ രാജ്യങ്ങൾക്കുമായി ഇന്ത്യാക്കാരായ ഫാൻസിനെ വാടകക്ക് എടുത്തോ?
ഖത്തറിൽ ആവേശമുണർത്താൻ വ്യാജ ആരാധകർ എത്തിയോ? ഫിഫ തലവൻ ഗിയാന്നി ഇൻഫാന്റിനോയുടെ വംശീയ പരാമർശം വിവാദമായതിനെ തുടർന്ന് മറ്റൊരു വിവാദം കൂടി ഉയരുകയാണ്. അടുത്ത് പങ്കുവച്ച വീഡിയോയിൽ, ഇംഗ്ലണ്ട്, ജർമ്മനി, അർജന്റീന എന്നിവ ഉൾപ്പടെ പല രാജ്യങ്ങളുടെയും ജഴ്സിയണിഞ്ഞ ഒരു കൂട്ടം ആരാധകരെ കാണാം. അവരിൽ ഭൂരിഭാഗവും ഇന്ത്യൻ വംശജരുമാണ്. അതോടെയാണ്, മത്സരങ്ങൾക്ക് ആവേശമുയർത്താൻ ആരാധകരെ ഖത്തർ വാടകക്ക് എടുത്തിരിക്കുന്നു എന്ന ആരോപണം ഉയരുന്നത്.
ഇവർ ഉയർത്തിപ്പിടിക്കുന്ന ബാനറുകൾക്കും ഏറെ സാമ്യതയുണ്ടെന്നുള്ളതാണ് ഈ സംശയം ബലപ്പെടാൻ കാരണമായത്. ''ഇംഗ്ലണ്ട് ഫാൻസ് ഖത്തർ'', ''ജർമ്മൻ ഫാൻസ് ഖത്തർ'' എന്നിങ്ങനെ ഏറെ സമാനതകളുള്ള ബാനറുകളാണ് ഇവർ ഉയർത്തിപ്പിടിക്കുന്നത്. മാത്രമല്ല, സാധാരണയായി ആ രാജ്യങ്ങളിൽ നിന്നുള്ള ആരാധകർ കൊണ്ടു വരിക പതിവില്ലാത്ത സംഗീതോപകരണങ്ങളും ഡ്രമ്മുകളും ഇവരുടെ കൈവശമുണ്ട് താനു.
ഒരു വീഡിയോയിൽ, വ്യത്യസ്ത ഗ്രൂപ്പുകളിലെ അംഗങ്ങളോട് ആരാണ് ഇത്തവണ ലോക കപ്പ നേടുക എന്ന് ചോദിക്കുന്നുണ്ട്. ഓരോ ഗ്രൂപ്പും, അവർ പ്രതിനിധാനം ചെയ്യുന്ന രാജ്യത്തിന്റെ പേര് പറയുന്നുണ്ടെങ്കിലും, എല്ലാവരും സംസാരിക്കുന്നത് ഇംഗ്ലീഷിൽ മാത്രമാണ്. ജർമ്മൻ ആരാധകർ പോലും ജർമ്മൻ ഭാഷയിൽ സംസാരിക്കുന്നില്ല എന്നതും കൗതുകമുണർത്തുന്നു. അതുപോലെ ഇവർ കൈയിൽ ഉയർത്തിപ്പിടിക്കുന്ന ബാനറുകൾ ഏറെയും എഴുതിയിരിക്കുന്നതും ഇംഗ്ലീഷിലാണ്.
പലവിധം നിയന്ത്രണങ്ങളാൽ ശോഭ കെട്ടുപോയ ഖത്തർ ലോക കപ്പിനെ രക്ഷിച്ചെടുക്കാൻ ഖത്തർ അധികൃതർ തന്നെ ആരാധകരെ വാടകക്ക് എടുത്തിരിക്കുകയാണെന്ന ആരോപണവും ശക്തമാണ്. എന്നാൽ, ഖത്തറിൽ വലിയ അളവിൽ ഉള്ള ഇന്ത്യാക്കാർ പൊതുവെ ഫുട്ബോൾ പ്രേമികളാണെന്നും, അവർ വിവിധ ടീമുകളുടെ ആരാധകരാണെന്നുമാണ് ഇതിനു മറുപടിയായി ഖത്തർ നൽകുന്ന മറുപടി. ഫിഫ തലവനും, വ്യാജ ആരാധകർ എന്ന ആരോപണത്തെ നിഷേധിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ