ദോഹ: നിലവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസിന് ഖത്തർ ലോകകപ്പിൽ താരങ്ങളുടെ പരിക്ക് വലിയ തിരിച്ചടി. സ്റ്റാർ സ്ട്രൈക്കർ കരിം ബെൻസെമയും പരിക്കേറ്റ് ലോകകപ്പിൽ നിന്ന് പുറത്തായി. ഫ്രഞ്ച് ഫുട്ബോൾ അസോസിയേഷൻ താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്ന് ഔദ്യോഗികമായി അറിയിച്ചു.

പരിശീലനത്തിനിടെയാണ് ബാലൺ ഡി ഓർ പുരസ്‌കാര ജേതാവ് കൂടിയായ ബെൻസെമയ്ക്ക് പരിക്കേറ്റത്. മുൻനിര താരങ്ങളായ പോൾ പോഗ്ബ, എൻഗോളെ കാന്റെ, ക്രിസ്റ്റഫർ എൻകുൻകു എന്നിവർ പരിക്കേറ്റ് ടീമിന് ടീമിൽ നിന്ന് നേരത്തെ തന്നെ പുറത്തായിരുന്നു. കഴിഞ്ഞ തവണ ഫ്രാൻസ് ലോകകപ്പ് നേടുമ്പോൾ ബെൻസെമ സഹതാരത്തെ അശ്ലീല വീഡിയോ കാട്ടി ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്ന് ടീമിന് പുറത്തായിരുന്നു. ഇത്തവണ ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡിനായി തകർപ്പൻ ഫോമിൽ കളിച്ച ബെൻസെമ ബാലൺ ഡി ഓർ ബഹുമതിയും നേടി. . റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗും സ്പാനിഷ് ലീഗും നേടുന്നതിൽ ഈ ഗോളടിക്കാരന്റെ പങ്ക് നിർണായകമായിരുന്നു. അതുകൊണ്ട് തന്നെ ഫ്രാൻസിന് വലിയ നഷ്ടമാണ്.

ലെസ് ബ്ലൂസിനൊപ്പം ട്രെയ്നിങ് നടത്തുന്നതിനിടെയാണ് ബെൻസേമയ്ക്ക് കാലിൽ അസാധാരണമായ വേദന അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച് എംആർഐ സ്‌കാൻ എടുത്തപ്പോഴാണ് തുടയ്ക്ക് പരുക്കുണ്ടെന്ന് അറിയുന്നത്. ഫ്രാൻസിന്റെയും നിലവിൽ റയൽ മാഡ്രിഡിന്റെയും മുന്നേറ്റനിര കളിക്കാരനാണ് കരീം ബെൻസിമ. 2006ൽ ഗ്രീസിനെതിരെയായിരുന്നു സീനിയർ ടീമിൽ അരങ്ങേറ്റം. പക്ഷെ മികച്ച കളി പുറത്തെടുക്കാനായില്ല. ഫറോദ്വീപുകൾക്കെതിരെയുള്ള കളിയിൽ രണ്ട് ഗോൾ നേടിയതോടെ 2008 യൂറോകപ്പ് ടീമിൽ സ്ഥാനമുറച്ചു.

യൂറോയിലെയും ലോകകപ്പ് യോഗ്യതാ റൗണ്ടിലെയും മോശം കളിയും സെക്‌സ് വിവാദവും തിരിച്ചടിയായി. ലോകകുപ്പ് ടീമിൽ സ്ഥാനമില്ലായിരുന്നു. പുതിയ പരിശീലകൻ ലോറന്റ് ബ്ലാങ്കിനു കീഴിൽ 2012യൂറോ യോഗ്യതയിൽ നിർണ്ണായകമായ 3 ഗോളുകൾ നേടി. പക്ഷെ യൂറോ2012 ൽ മികച്ച കളി പുറത്തെടുക്കാനായില്ല. 2021 ഒക്ടോബറിൽ, മാത്യു വാൽബ്യൂണ സെക്സ്ടേപ്പ് കേസിൽ കരിം ബെൻസേമയുടെ വിചാരണയിൽ, കരിമിനെതിരെ പത്ത് മാസത്തെ സസ്പെൻഡ് ചെയ്ത തടവും 75,000 യൂറോ പിഴയും വിധിക്കാൻ വെർസൈൽസ് പ്രോസിക്യൂട്ടർ ഓഫീസ് ക്രിമിനൽ കോടതിയോട് ആവശ്യപ്പെട്ടു. ഈ ലോകകപ്പിൽ അത്ഭുതം കാട്ടി താരമാകുകയായിരുന്നു ബെൻസെമയുടെ ലക്ഷ്യം. അതാണ് പരിക്ക് തകർക്കുന്നത്.

റയലിന് ചാമ്പ്യൻസ് ലീഗ്, സ്പാനിഷ് ലീഗ്, സൂപ്പർ കപ്പ് എന്നിവ സമ്മാനിക്കുന്നതിൽ ബെൻസെമയുടെ പങ്ക് നിർണായകമായിരുന്നു. ഫ്രാൻസിനൊപ്പം നേഷൻസ് ലീഗ് കിരീടവും ഉയർത്തി. കഴിഞ്ഞ സീസണിൽ റയലിനായി 46 കളിയിൽ 44 ഗോളടിച്ചു. 15 ഗോളിന് വഴിയൊരുക്കി. പുരസ്‌കാരം നേടുന്ന അഞ്ചാമത്തെ ഫ്രഞ്ചുകാരനാണ് ബെൻസെമ.