- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഖത്തർ-ഇക്വഡോർ മാച്ച് കഴിഞ്ഞ് ആരാധകർ ഒഴിഞ്ഞപ്പോൾ ഓടി നടന്ന് വേസ്റ്റുകൾ പെറുക്കി ഖത്തറിന്റെ മനം കവർന്ന് ജപ്പാൻ ആരാധകർ; ഹോളണ്ടിന്റെ ഫ്രെൻകിയുടെ ഇടിയേറ്റ് സ്വകാര്യഭാഗം തകർന്ന സെനഗളിന്റെ ചെയ്കോവ് ആശുപത്രിയിൽ
ശുചിത്വത്തിന്റെ പ്രാധാന്യം എന്തെന്ന് ലോകത്തെ കാണിക്കുകയായിരുന്നു ജപ്പാൻ ആരാധകർ. തങ്ങളുടെ ടീം കളിക്കാത്ത ഒരു മത്സരത്തിനൊടുവിലായിരുന്നു ലോക കപ്പ് സ്റ്റേഡിയം വൃത്തിയാക്കി അവർ ലോകത്തിനു മുൻപിൽ മാതൃകയായത്. ഖത്തറും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിലായിരുന്നു കാണികൾ സ്റ്റേഡിയത്തിൽ ഉപേക്ഷിച്ചു പോയ കുപ്പികളും കടലാസ്സ് പാക്കറ്റുകളും പെറുക്കിയെടുത്ത് ജാപ്പനീസ് ആരാധകർ ഖത്തറിന്റെ മനം കവർന്നത്.
ഇതിനു മുൻപും പല അന്താരാഷ്ട്ര വേദികളിലും ജപ്പാൻ ജനതയുടെ ഇത്തരത്തിലുള്ള നന്മ നിറഞ്ഞ പ്രവർത്തികൾ ഏറെ അഭിനന്ദനങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇപ്പോഴിതാ മദ്ധ്യപൂർവ്വ ദേശങ്ങളുടെ ഹൃദയത്തിലും അവർ ഇടം കണ്ടെത്തിയിരിക്കുന്നു. വരിവരിയായി പൊയി കാണികൾ ഉപേക്ഷിച്ചുപോയ കുപ്പികളും മറ്റ് അവശിഷ്ടങ്ങളും ഓരോന്നായി പെറുക്കി പ്ലാസ്റ്റിക് ബാഗിൽ നിറയ്ക്കുന്ന ജപ്പാൻകാരുടെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. ബഹ്റിനിൽ നിന്നുള്ള ഒമർ അൽ ഫറൂഖ് എന്ന വ്യക്തിയാണ് ഇത് ചിത്രീകരിച്ച് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
നിങ്ങൾ എന്തിനാണ് ഇത് ചെയ്യുന്നത് എന്ന് വീഡിയോയിൽ അയാൾ ചോദിക്കുന്നുണ്ട്. ഞങ്ങൾ ജപ്പാൻകാരാണ്, ഞങ്ങൾ ഒരിക്കലും മാലിന്യം വഴിയിൽ ഉപേക്ഷിച്ചു പോകാറില്ല എന്നായിരുന്നു അതിന് അവർ നൽകിയ ഉത്തരം. ഖത്തർ ആരാധകരും ഇക്വഡോർ ആരാധകരും ഉപേക്ഷിച്ചിട്ടുപോയ പതാകകളും അവർ പെറുക്കി എടുക്കുന്നുണ്ടായിരുന്നു. ദേശീയ പതാകകൾ എല്ലായ്‌പ്പോഴും ബഹുമാനം അർഹിക്കുന്നു എന്നാണ് അവർ പറയുന്നത്.
2018-ൽ റഷ്യയിൽ നടന്ന ലോക കപ്പിലും സമാനമായ രീതിയിൽ ജപ്പാൻ ആരാധകർ ലോക ശ്രദ്ധ നേടിയിരുന്നു. ബെൽജിയത്തിനോട് തങ്ങളുടെ ടീം പരാജയപ്പെട്ടപ്പോഴും, നിരാശരാകാതെ റോസ്റ്റോവ് അറീനയിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചിയാക്കുകയായിരുന്നു അവർ. ശുചീകരണ പ്രവർത്തനം നടത്തുമ്പോഴും അന്ന് പല ആരാധകരും തങ്ങളുടെ ടീമിന്റെ പരാജയത്തിൽ ഏങ്ങലടിക്കുന്നുണ്ടായിരുന്നു.
ഖത്തറിൽ പരിക്കേറ്റ് പുറത്താകുന്ന ആദ്യ കളിക്കാരനായി ചെയ്കോവ്
സെനഗളിന്റെ സൂപ്പർതാരമായ ചെയ്കോവ് കൊയാഷെ ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു അവരുടെ ആദ്യ കളിയിൽ നടന്നത്. മിഡ് ഫീൽഡറായ ചെയ്കോവ്,ഹോളണ്ടിന്റെ ഫ്രൻകീ ഡി ജോംഗിനെ തടയാനുള്ള ശ്രമത്തിനിടയിൽ സ്വകാര്യ ഭാഗങ്ങളിൽ പരിക്കേൽക്കുകയായിരുന്നു.
വേദനകൊണ്ട് പുളഞ്ഞ ചെയ്കോവിനെ സ്ട്രെച്ചറിലായിരുന്നു പിന്നീട് മൈതാനത്തിനു പുറത്തേക്ക് കൊണ്ടു പോയത്. പന്തിനായുള്ള മത്സരത്തിനിടയിൽ ചെയ്കോവിന്റെ സ്വകാര്യഭാഗങ്ങളിൽ ജോംഗ് അമർത്തുകയായിരുന്നു. കാര്യങ്ങൾ കൂടുതൽ വഷളാക്കുവാൻ സെനെഗൽ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ