- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഖത്തർ വേൾഡ് കപ്പ് വേദിയിൽ എവിടെയെങ്കിലും ബോംബ് പൊട്ടിക്കാൻ ഇറാൻ തയ്യാറെടുക്കുന്നുവെന്ന് ഇസ്രയേൽ ഇന്റലിജൻസ്; ഹിജാബ് പ്രക്ഷോഭണത്തിൽ നിന്നും ശ്രദ്ധ തിരിച്ച് ലോകത്തെ ഭയപ്പെടുത്താനുള്ള ഇറാൻ നീക്കം ആശങ്കയാകുന്നത് ഫുട്ബോൾ പ്രേമികളിൽ
ദോഹ: ഹിജാബ് സമരത്തിൽ ഇറാൻ പുകയുകയാണ്.350 ൽ ഏറെ പേർ ഇതുവരെ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലോകത്തിനു മുൻപിൽ ഇറാനെ പ്രതിക്കൂട്ടിലാക്കിയ ഈ ജനകീയ പ്രക്ഷോഭത്തിൽ നിന്നും ജനശ്രദ്ധ തിരിച്ചുവിടാൻ ഇറാൻ വഴികൾ ഓരോന്ന് ആലോചിക്കുകയാണ്. അതിന്റെ ഭാഗമായി ഖത്തറിലെ ലോകകപ്പ് വേദിയിൽ എവിടെയെങ്കിലും ഇറാൻ ഒരു ബോംബ് സ്ഫോടനം നടത്താൻ ഇടയുണ്ടെന്ന് ഇസ്രയേൽ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.
മേഖലയിൽ അസ്ഥിരത ഉണ്ടാക്കുവാനായി ഇറാൻ ഖത്തറിലെ ഫുട്ബോൾ വേദികളിൽ ഒന്നിൽ ആക്രമണം നടത്തിയേക്കുമെന്ന് മേജർ ജനറൽ അഹറോൻഹലിവ മുന്നറിയിപ്പ് നൽകുന്നു. ഇറാനിലെ പ്രക്ഷോഭത്തിൽ നിന്നും ലോക ശ്രദ്ധ തിരിക്കുക എന്നൊരു ഉദ്ദേശം കൂടി ഇതിന്റെ പിന്നിലുണ്ടെന്നും ഇസ്രയേലി രഹസ്യാന്വേഷണ വിഭാഗം തലവൻ പറഞ്ഞു. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന പെൺകുട്ടിയുടെ മരണത്തോടെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ആളിക്കത്തുന്ന അവസരത്തിലാണ് ഇത്തരത്തിൽ ഒരു മുന്നറിയിപ്പ് വന്നിരിക്കുന്നത്.
ഇറാനിലെ പ്രക്ഷോഭം കൂടുതൽ ശക്തി പ്രാപിക്കുകയാണെന്ന് പറഞ്ഞ ഹലിവ, അതുകൊണ്ടു തന്നെ ഇറാൻ കൂടുതൽ രൂക്ഷമായി പ്രതികരിക്കാൻ ഇടയുണ്ടെന്നും പറഞ്ഞു. ടെൽ അവീവിൽ ഇൻസ്റ്റിറ്റിയുട്ട് ഫോർ നാഷണൽ സെക്യുരിറ്റി സ്റ്റഡീസിന്റെ സമ്മേളനത്തിൽ പങ്കെടുക്കവേയാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്. ഇറാന് ചുറ്റുമുള്ള ലോകം ഏതാണ് ശാന്തത കൈവരിക്കാൻ തുടങ്ങുമ്പോൾ ഇറാനിലെ അന്തരീക്ഷം പ്രക്ഷുബ്ദമാവുകയാണ്. മേഖലയിൽ അസ്ഥിരതയും അനിശ്ചിതത്വവും സ്ഥിരമായി നിൽക്കണം എന്നതാണ് ഇറാന്റെ ആഗ്രഹം. ലോകകപ്പ് വേദിയിലെ ആക്രമണം അതിനു അനുയോജ്യമായ ഒന്നാണെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു എന്ന് ടൈംസ് ഓഫ് ഇസ്രയേൽ എഴുതുന്നു.
നിർബന്ധിത ഹിജാബിനെതിരെ ആരംഭിച്ച പ്രക്ഷോഭം ഇപ്പോൾ മതപൗരോഹിത്യ ഭരണകൂടത്തെ നിഷ്‌കാസനം ചെയ്യുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരിക്കുകയാണ്. പ്രക്ഷോഭം ഭരണകൂടത്തിന്റെ നിലനിൽപിനെ തന്നെ ബാധിക്കും എന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അതുകൊന്റു തന്നെയാണ് ഇറാനു വെളിയിൽ പ്രശ്നം സൃഷ്ടിച്ച് ലോകശ്രദ്ധ തിരിച്ചുവിടാൻ ഇറാൻ ശ്രമിക്കുന്നത്. അത്തരമൊരു സാഹചര്യത്തിൽ പ്രക്ഷോഭത്തെ കൂടുതൽ കരുത്തോടെ അടിച്ചമർത്താൻ കഴിഞ്ഞേക്കുമെന്ന് ഇറാൻ ഭരണകർത്താക്കൾ കരുതുന്നു.
ഇറാനിലെ പ്രതിഷേധം ഇപ്പോൾ സകല സീമകളും ലംഘിക്കുകയാണ് ഇംഗ്ലണ്ടിനെതിരെയുള്ള ഇറാന്റെ പരാജയം ഇറാൻ ഫുട്ബോൾ പ്രേമികൾ ആഘോഷമാക്കുകയായിരുന്നു. ഇംഗ്ലണ്ടിന്റെ പതാകകൾ ഏന്തി നിരവധി പേരായിരുന്നു തെരുവിലിറങ്ങി ഇറാന്റെ പരാജയം ആഘോഷിച്ചത്. മത്രമല്ല, മത്സരം നടക്കുന്ന സമയത്ത് സ്റ്റേഡിയത്തിൽ ഉണ്ടായിരുന്ന ഇറാൻ പൗരന്മാർ അമിനിയുടെ പേര് വിളിച്ചു പറയുകയും പ്രതിഷേധ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ