- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഏഴാം വയസ്സിൽ കുടുംബത്തോടൊപ്പം ബ്രിട്ടനിലേക്ക് താമസം മാറ്റി; ജൂനിയർ ടീമിൽ കളിച്ച് ഇംഗ്ലീഷ് ആരാധകരുടെ മനം കീഴടക്കിയെങ്കിലും ചേർന്നത് ജർമ്മൻ ടീമിൽ; ജർമ്മനിയുടെ ആവേശമായ 19 കാരൻ ജമാൽ മുസ്യാലയുടെ കഥ
ദോഹ: ഇടത്തരം ശരീരഘടനയും നിഷ്‌കളങ്കമായ മുഖവുമുള്ള ജമാൽ മുസ്യാല 2022 ലോകകപ്പിലെ ജർമ്മൻ താരമാകുമെന്ന് രണ്ട് വർഷം മുൻപ് വരെ ആരും കരുതിയിരുന്നില്ല. 2020-ൽ യൂറോപ്യൻ ഫുട്ബോളിലെ അതികായന്മാരിൽ ഒന്നായ ബയേൺ മ്യുണിക്കിന് വേണ്ടി മികച്ച പ്രകടനം കാഴ്‌ച്ചവെച്ചതോടെയായിരുന്നു ജമാൽ എന്ന യൂറോപ്യൻ താരത്തിന്റെ ഉദയം ഫുട്ബോൾ പ്രേമികൾ കണ്ടുതുടങ്ങിയത്. ഇന്നലെ, ജപ്പാനെതിരെ പന്തുരുട്ടി ജർമ്മനി അവരുടെ ലോകകപ്പ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ, ആ ഫുട്ബോൾ നൈപുണ്യം അതിന്റെ പൂർണ്ണതയിലെത്തുകയായിരുന്നു.
കഴിഞ്ഞ സീസണിൽ ബെയേൺ മ്യുണിക്കിനായി ഒൻപത് ഗോൾ നേടുകയും, ഗോളിന് കാരണമാകുന്ന ആറ് പാസ്സുകൾ നൽകുകയും ചെയ്ത ഈ 19 കാരൻ ലോകകപ്പിൽ ജർമ്മനിയുടെ പ്രധാന പടക്കുതിരയാവുകയാണ്. അദ്ദേഹത്തിന്റെ വേഗതയും, പാസ്സിംഗിലെ കൃത്യതയും അതുപോലെ സ്‌കോർ ചെയ്യുവാനുള്ള കഴിവുമെല്ലാം മുൻ ജർമ്മൻ ലോഥർ മത്തേവൂസുമായും അർജന്റീനറ്റ് ഫുട്ബോൾ ദൈവം ലിയോണൽ മെസ്സിയുമായുമൊക്കെ അദ്ദേഹത്തെ താരതമ്യം ചെയ്യുന്നിടം വരെ എത്തി.
ഏഴുവയസ്സ് മാത്രമുള്ളപ്പോൾ കുടുംബത്തോടൊപ്പം ജർമ്മനിയിൽ നിന്നും ഇംഗ്ലണ്ടിലേക്ക് കുടിയേറിയതായിരുന്നു മുസ്യാല. ജൂനിയർ ടീമിനു വേണ്ടി കളിച്ച് ഇംഗ്ലീഷ് ആരാധകരുടെ ഹൃദയത്തിൽ ഒരിടം നേടിയതിനു ശേഷമായിരുന്നു ജമാൽ ബയേണിലേക്ക് 2019 ൽ പോകുന്നത്. ഇംഗ്ലണ്ട് സൂപ്പർ താരം ജ്യുഡ് ബെല്ലിങ്ഹാമുമായി അടുത്ത സുഹൃത്ബന്ധം കാത്തുസൂക്ഷിക്കുന്ന ജമാൽ പക്ഷെ താന്റെ ജന്മനാടിനു വേണ്ടി കളിക്കാൻ തീരുമാനിക്കുകയായിരുന്നു. അത് ഇംഗ്ലണ്ടിനേറ്റ ഒരു കനത്ത തിരിച്ചടി കൂടിയായിരുന്നു.
അത് എളുപ്പത്തിൽ എടുക്കാവുന്ന ഒരു തീരുമാനമായിരുന്നില്ല എന്ന് ജമാൽ പിന്നീട് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തന്റെ ഹൃദയം ജർമ്മനിക്കു വേണ്ടിയും ഇംഗ്ലണ്ടിനു വേണ്ടിയും മിടിക്കുന്നു എന്നായിരുന്നു അദ്ദെഹം പറഞ്ഞത്. ജമാൽ ഇംഗ്ലണ്ടിനു വേണ്ടി കളിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നതായി ഇംഗ്ലീഷ് പരിശീലകൻ സൗത്ത്ഗെയ്റ്റും സമ്മതിച്ചിട്ടുണ്ട്. പക്ഷെ ബയേൺ മ്യുണിക്കിൽ കളിക്കുമ്പോൾ, ജർമ്മൻ കളിക്കാർക്കിടയിൽ ജീവിക്കുമ്പോൾ അത് അസാധ്യമാണെന്ന് അറിയുകയും ചെയ്യാമായിരുന്നു എന്നും അദ്ദേഹം പറയുന്നു.
തന്റെ കൗമാരകാലത്തെ ഇംഗ്ലീഷ് ഫുട്ബോൾ അനുഭവങ്ങളാണ് സർഗാത്മകമായ ഒരു ഫുട്ബോൾ തന്നിൽ വളർത്തിയതെന്ന് ജമാൽ കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു. മെസ്സിയുമായി താരതമ്യം ചെയ്യപ്പെടുക എന്നത് ഒരു ബഹുമതിയായി കണക്കാക്കുന്നു എന്നും ജമാൽ പറഞ്ഞു. ഇംഗ്ലണ്ടിൽ പഠിക്കാൻ ജർമ്മനിയിൽ ഉള്ളതിനേക്കാൾ ഏറെയുണ്ടെന്ന് പറഞ്ഞ ജമാൽ,താൻ ഇംഗ്ലണ്ടിൽ നിന്നും പഠിച്ചതെല്ലാം തന്നോടൊപ്പം എന്നുമുണ്ടാകുമെന്നും പറഞ്ഞു.
നൈജീരിയൻ വംശജനായ പിതാവിന്റെയും ജർമ്മൻ കാരിയായ മാതാവിന്റെ മകനായി സെൻട്രൽ ജർമ്മനിയിലെ ഫുൽഡയിൽ ആയിരുന്നു ജമാലിന്റെ ജനനം. ഏഴു വയസ്സുള്ളപ്പോഴായിരുന്നു മാതാപിതാക്കൾക്കൊപ്പം സൗത്താംപ്ടണിലേക്ക് മാറുന്നത്. അമ്മയുടെ യൂണിവേഴ്സിറ്റി പഠനവുമായി ബന്ധപ്പെട്ടായിരുന്നു അവർ ഇംഗ്ലണ്ടിൽ എത്തുന്നത്. ഒരു പ്രാദേശിക ഫുട്ബോൾ ക്ലബ്ബിനായുള്ള അന്വേഷണം ജമാലിന്റെ പിതാവിനെ എത്തിഛ്കത് സിറ്റി സെൻ-ട്രൽ ക്ലബ്ബിലായിരുന്നു.
അന്ന് ഏറെയൊന്നും ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത ജമാലിനോട് പരിശീലകൻ കുറച്ചു നേരം ഫുട്ബോൾ കളിക്കാൻ പറഞ്ഞു. ജമാലിന്റെ കളി കണ്ട അയാൾ പറഞ്ഞത് കുട്ടിക്ക് ഏഴ് വയസ്സ് മാത്രമാണെന്നത് വിശ്വസിക്കാൻ കഴിയുന്നില്ല എന്നായിരുന്നു. ആറു മാസം മാത്രമേ ആക്ലബ്ബിൽ തുടർന്നുള്ളുവെങ്കിലും, എല്ലാവരുടെയും ഹൃദയം ആ ഏഴു വയസ്സുകാരൻ കീഴടക്കിയിരുന്നതായി അന്നത്തെ പരിശീലകൻ പറയുന്നു.
പിന്നീട് ചെൽസിയ അക്കാഡമിയിൽ ചേർന്ന് പരിശീലനം ആരംഭിച്ചജമാൽ, ക്രോയ്ഡൊണിലെ വിറ്റ്ഗിഫ്റ്റ് സ്‌കൂളിൽ ഹഡ്സൺ- ഒഡോയിയുടെ ഗോൾ സ്‌കോറിങ് റെക്കാർഡ് തകർക്കുകയും ചെയ്തു. നല്ലൊരു ചെസ്സ് കളിക്കാരൻ കൂടിയായിരുന്ന ജമാൽ, സ്‌കൂൾ പഠനകാലത്ത് കവിതകളും എഴുതുമായിരുന്നു എന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. എട്ടു വർഷം ചെലസിയയോടൊപ്പമുണ്ടായിരുന്ന ജമാൽ, 2019-ൽ തന്റെ അമ്മയ്ക്കൊപ്പം ജർമ്മനിയിലേക്ക് മടങ്ങുകയായിരുന്നു. പിന്നീടായിരുനു ബയേണിൽ ചേരുന്നത്.
തൊട്ടടുത്ത വർഷം ക്ലബ്ബിനായി ആദ്യ ഔദ്യോഗിക മത്സരം കളിച്ച ജമാൽ, ക്ലബ്ബിനായി ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി മാറുകയും ചെയ്തു.
സ്പോർട്സ് ഡെസ്ക്