ത്തറിലെ കടുത്ത മതനിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ട്, തന്റെ ലോകകപ്പ് പ്രത്യേക വസ്ത്രങ്ങൾ ധരിക്കുന്നതാണ് തനിക്ക് സൗന്ദര്യം എന്ന് പറയുകയാണ് ഒരു ക്രൊയേഷൻ ആരാധിക.ഗൾഫ് രാജ്യത്തെ വസ്ത്ര നിയന്ത്രണങ്ങൾ വായിച്ച് തനിക്ക് ആദ്യം കോപം വന്നുവെന്ന് ഇവാൻ നോൾ എന്ന മോഡൽ പറയുന്നു. പുരുഷന്മാരും സ്ത്രീകളും, അധികം ശരീരം പ്രദർശിപ്പിക്കാത്ത രീതിയിലുള്ള വസ്ത്രങ്ങൾ അണിയണമെന്നാണ് ഖത്തറിലെ നിഷ്‌കർഷ.

എന്നാൽ, വിവിധ്യമാർന്ന വസ്ത്രങ്ങൾ ധരിച്ചുകൊണ്ടുള്ള ചിത്രങ്ങൾ നിത്യേനയെന്നോണം ഏകദേശം 7 ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പ്രദർശിപ്പിക്കുന്ന ഇവർ പറയുന്നത് ഇതുവരെ അധികൃതർ തനിക്ക് ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല എന്നാണ്. പൂർണ്ണ നിറത്തിലുള്ള ചുവപ്പും വെള്ളയും കള്ളികളുൾല ഒരു വസ്ത്രം ധരിച്ചാണ് ഇവാന നോൾ ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത്. അതേ ഡിസൈനിലുള്ളശിരോവസ്ത്രവും അണിഞ്ഞിട്ടുണ്ട്.

എന്നാൽ, ഈ യാത്രക്കിടയിൽ തന്നെ ക്രോയേഷ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ചുവപ്പും വെളുപ്പും കള്ളികളുള്ള നീന്തൽ വസ്ത്രങ്ങളും ബിക്കിനികളും അണിഞ്ഞുള്ള ചിത്രങ്ങളും ഇവർ പോസ്റ്റ് ചെയ്യുന്നുണ്ട്. ഇവയ്ക്കൊക്കെ അനുകൂലമായും എതിരായും കമന്റുകളും ലഭിക്കുന്നുണ്ട്. താൻ ചെയ്യുന്നത് മറ്റുള്ളവരെ മുറിപ്പെടുത്തേണ്ട കാര്യമില്ല എന്നാണ് നോൾ പറയുന്നത്. തന്റെ വസ്ത്രമോ ബിക്കിനിയോ മറ്റുള്ളവരെ എങ്ങനെ മുറിപ്പെടുത്തും എന്നും അവർ ചോദിക്കുന്നു.

തന്റെ രാജ്യത്തിന്റെ രണ്ടാമത്തെ മത്സരത്തിൽ കാനഡയെ നേരിടുന്ന സമയത്ത് ഇവർ കുറച്ചുകൂടി ഇറക്കം കുറഞ്ഞ സമാനമായ ഡിസൈനിലുള്ള വസ്ത്രവുമായി പ്രത്യക്ഷപ്പെട്ടിരുന്നു. മാത്രമല്ല, ക്രൊയേഷ്യൻ ആരാധകർക്കൊപ്പം സെൽഫിക്കും പോസ് ചെയ്തിരുന്നു. അതേസമയം, യു കെ ഫോറിൻ ഓഫീസ്, ലോകകപ്പ് കാണാൻ പോകുന്ന സ്വന്തം നാട്ടുകാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം സ്ത്രീകൾ തോൾ മൂടുന്ന രീതിയിലുള്ള വസ്ത്രം ധരിക്കണമെന്നും നീളം കുറഞ്ഞ സ്‌കേർട്ടുകൾ ധരിക്കരുതെന്നുമാണ്.

സന്ദർശകാരോട് തങ്ങളുടെ തദ്ദേശീയ സംസ്‌കാരത്തെ ബഹുമാനിക്കണമെന്നും, തോൾ മൂടുന്ന രീതിയിലുള്ള വസ്ത്രം ധരിക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, അതൊന്നും കണ്ടതായി ഭാവിക്കാതെ നോൾ ദിവസേനയെന്നോണം ഇത്തരത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നുണ്ട്. ചിലതിലൊക്കെ അവർ ഫിഫയേയും ടാഗ് ചെയ്യുന്നു. അപ്പോഴൊക്കെ ഫിഫ അവരെ ഖത്തറിലെ നിയന്ത്രണങ്ങളെ കുറിച്ച് ഓർമ്മിപ്പിക്കുന്നുമുണ്ട്.

എന്നാൽ അതൊക്കെ അവഗണിച്ച് പണി ഇരന്നു വാങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഈ ക്രൊയേഷ്യൻ വനിത എന്നാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വരുന്ന പൊതു സംസാരം.