- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഖത്തർ തീരത്ത് നങ്കൂരമിട്ടിരുന്ന അത്യാഡംബര ക്രൂയിസ് ഷിപ്പിൽ നിന്നും ഇറങ്ങിയോടി എത്തിയ ഭാര്യമാർ പരസ്യമായി ചുംബിച്ച് ആഘോഷിച്ചു; ജനം പബ്ബുകളിലും തെരുവുകളിലും ആനന്ദ നൃത്തമാടി; ത്രീ ലയൺസ് നോക്കൗട്ട് റൗണ്ടിലെത്തിയപ്പോഴത്തെ കാഴ്ച്ചകൾ
ലണ്ടൻ: ഗരേത്ത് സൗത്ത്ഗെയ്റ്റിന്റെ ആൺകുട്ടികൾ ഇന്നലെ മൈതാനത്ത് തിളങ്ങിയപ്പോൾ ഇംഗ്ലണ്ടിലാകെ ആഘോഷമായിരുന്നു. ഖത്തറിലെ ഒരു സുന്ദരരാത്രിയിൽ, രണ്ടാം പകുതിയിൽനേടിയ മൂന്ന് ഗോളുകൾക്ക് വെയിൽസിനെ തകർത്തെറിഞ്ഞ് ഇംഗ്ലണ്ട് ടീം നോക്കൗട്ട് റൗണ്ടിലേക്ക് കയറിയപ്പോൾ കളിക്കാർക്കൊപ്പം എത്തിയ പങ്കാളികളും ആഹ്ലാദാരവമുയർത്തി. മത്സരത്തിന്റെ അവസാന വിസൽ മുഴങ്ങിയതോടെ തങ്ങളുടെ സ്നേഹം മുഴുവൻ ആവാഹിച്ച് അവർ ഓടിയെത്തി, പങ്കാളികളെ വാരി പുണരാൻ.
മോഡൽ കൂടിയായ സാഷാ ആറ്റ്‌വുഡ്, തന്റെ പ്രിയകാമുകൻ ജാക്ക് ഗ്രീലിഷിനൊപ്പം ചേർന്നപ്പോൾ അൽ റായൻ അഹമാദ് ബിൽ അലി സ്റ്റേഡിയത്തിന്റെ മറ്റൊരു ഭാഗത്ത് ടീം ക്യാപ്റ്റൻ ഹാരി കെയ്ൻ തന്റെ ഭാര്യ കാറ്റിക്കൊപ്പം ചില സുന്ദര മുഹൂർത്തങ്ങൾ ചെലവഴിക്കുകയായിരുന്നു. ലൂക്ക് ഷാ ആകട്ടെ തന്റെ ദീർഘനാളത്തെ പങ്കാളിയായ അനൗസ്‌ക സാന്റോസിൽ നിന്നും ചുംബനം ഏറ്റുവാങ്ങിൻ വിജയാഹ്ലാദത്തിന് മാറ്റുകൂട്ടുകയായിരുന്നു. ഗോൾ കീപ്പർ ജോർഡാൻ പിക്ക്ഫോർഡും പങ്കാളി മേഗൻ ഡെവിസണും മറ്റൊരിടത്ത് തങ്ങളുടെ സ്വകാര്യത് ആസ്വദിക്കുന്നുണ്ടായിരുന്നു.
തന്റെ പ്രതിശ്രുത വധു ലൂസിയ ലോയിക്ക് ചുംബനങ്ങൾ അർപ്പിച്ചുകൊണ്ടായിരുന്നു മാർക്കസ് തന്റെ രണ്ട് ഗോളുകളുടെ സന്തോഷം ആഘോഷിച്ചത്. അതേസമയം, ആൾക്കൂട്ടത്തിനിടയിൽ തന്നെ കാൽവിൻ ഫിലിപ്പ് തന്റെ കാമുകി ആഷ്ലീ ബേഹനെ വാരി പുണരുകയായിരുന്നു. മത്സരം കാണാന്മ് ടീം ക്യാപ്ന്റന്റെ ഭാര്യ കാറ്റിയുടെ നേതൃത്വത്തിലായിരുന്നു വാഗ്സ് (വൈവ്സ് ആൻഡ് ഗേൾ ഫ്രണ്ട്സ്) എന്നറിയപ്പെടുന്ന കളിക്കാരുടെ പങ്കാളികൾ സ്റ്റേഡിയത്തിലെത്തിയത്. മൂന്ന് മക്കളുടെ അമ്മ കൂടിയായ കാറ്റി, ഇംഗ്ലണ്ട് ഷർട്ട് അണിഞ്ഞായിരുന്നുകളിക്കളത്തിൽ തന്റെ പ്രിയതമന് പിന്തുണയേകിയത്.
സ്റ്റേഡിയത്തിൽ ആഹ്ലാദാരവങ്ങൾ ഉയർന്നപ്പോൾ ഇംഗ്ലണ്ടിന്റെ ഓരോ കോണിലും അതിന്റെ അലയൊലിയെത്തി ചേർന്നു. കഴിഞ്ഞ ദിവസം അമേരിക്കയുമായി സമനില പാലിക്കേണ്ടി വന്നതിൽ ഖിന്നരായ ഇംഗ്ലീഷ് ആരാധകർക്ക് ഇന്നലെ ആഘോഷത്തിന്റെ ദിനമായിരുന്നു. രാജ്യത്തെ ഒട്ടു മിക്ക പബ്ബുകളിലും ഈ വിജയം ആഘോഷിക്കപ്പെട്ടു. രണ്ടാം പകുതിയിൽ റാഷ്ഫോർദിന്റെ ആദ്യ ഗോൾ വീണപ്പോൾ തന്നെ എങ്ങും ആരവമുയർന്നിരുന്നു. ഏതാനും നിമിഷങ്ങൾക്കകം ഫിൽ ഫോഡൻ വീണ്ടും വെയിൽസിന്റെ വല കുലുക്കിയപ്പോൾ സന്തോഷം നിയന്ത്രണാതീതമായി. പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ, വിജയം ഒന്നുകൂടി ഊട്ടിയുറപ്പിച്ച് റാഷ്ഫോർഡിന്റെ രണ്ടാം ഗോൾ കൂടിയെത്തി.
ഇംഗ്ലണ്ട് എന്തായാലും സെമി ഫൈനലിൽ എത്തുമെന്നാണ് ആരാധകർ ഉറപ്പിച്ചു പറയുന്നത്. മാത്രമല്ല, ഇത്തവണ ലോകകപ്പിൽ ചുംബിക്കുവാനും കഴിവുള്ള ടീം തന്നെയാണ് ഇംഗ്ലണ്ടിന്റെതെന്ന് അവർ വിശ്വസിക്കുന്നു. അടുത്ത മത്സരത്തിൽ ഇംഗ്ലണ്ടിന് ഏറ്റുമുട്ടേണ്ടത് കൂടുതൽ കരുത്തരായ സെനഗലുമായിട്ടാണ്. അതിലും ഇംഗ്ലണ്ട് തിളങ്ങുന്ന പ്രകടനം കാഴ്‌ച്ചവയ്ക്കുമെന്ന് ആരാധകർ വിശ്വസിക്കുന്നു.
വെയിൽസിന്റെ ഗോൾ വലയം മൂന്നു തവണ കുലുങ്ങിയതോടെ പല ജോലിക്കാരും ഓഫീസുകളിൽ നിന്നും പബ്ബുകളിലേക്ക് ഓടിയെത്തി. ഇന്നലെ ഒരു ദിവസം 215 മില്യൺ പൗണ്ടിന്റെ മദ്യ വിൽപന നടത്തിയതായിട്ടാണ് കണക്കാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ