ഫ്രിക്കൻ ചാമ്പ്യന്മാരെ 3-0 ന് നിലമ്പരിശാക്കി എത്തിയ ഇംഗ്ലണ്ടിന്റെ സിംഹക്കുട്ടികളെ വരവേൽക്കാൻ ഗ്യാലറിയിൽ നിറഞ്ഞ ഹൃദയവുമായി നിന്നത് അവരുടെ ഭാര്യമാരും കാമുകിമാരും. വാഗ്സ് (വൈവ്സ് ആൻഡ് ഗേൾ ഗ്രണ്ട്സ്) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന, കളിക്കാരുടെ ഭാര്യമാരും കാമുകിമാരും അടങ്ങുന്ന സംഘത്തിലെ മിക്കവരും ഇംഗ്ലണ്ടിന്റെ ജഴ്സിയും അണിഞ്ഞായിരുന്നു തങ്ങളുടെ പ്രിയപ്പെട്ടവരെ പ്രോത്സാഹിപ്പിക്കാൻ എത്തിയത്. ദോഹയിലെ സായാഹ്നത്തിൽ ഇംഗ്ലണ്ട് മൂന്നാമതും സെനഗലിന്റെ വല കുലുക്കിയപ്പോൾ ആവേശത്തോടെ അവർ ആർത്തുവിളിച്ചു.

ക്യാപ്റ്റൻ ഹാരി കെയ്ൻ തന്റെ ഭാര്യ കാത്തി ഗുഡ്ലാൻഡിന് സ്നേഹചുംബനം അർപ്പിക്കുന്ന ചിതം ഇതിനോടകം തന്നെ പുറത്തു വന്നിട്ടുണ്ട്. ക്വാർട്ടർ ഫൈനലിലേക്ക് ടീമിനെ നയിച്ച ആഹ്ലാദത്തിൽ ബുകയോ സാകയും തന്റെ കാമുകി തലോമി ബെൻസണൊപ്പം ആഹ്ലാദിക്കുന്ന ചിത്രവും പുറത്തു വന്നിട്ടുണ്ട്. ഫിൽ ഫോഡന്റെ പങ്കാളി റെബെക്കകൂക്കും ജോർഡാൻ പിക്ക്ഫോർഡിന്റെ പങ്കാളി മേഗൻ ഡേവിസണും, തങ്ങളുടെ ടീം വിജയം രേഖപ്പെടുത്തിയപ്പോൾ തങ്ങളുടെ സീറ്റുകളിൽ നിന്നും ചാടുകയായിരുന്നു.

ഹെൻഡേഴ്സണും കെയ്നും നേടിയ രണ്ടു ഗോളുകളോടെ ഇംഗ്ലണ്ട് 2-0 ൽ ഇടവേളയിൽ എത്തിയപ്പോൾ തന്നെ ഭാര്യമാരും പങ്കാളികളും അടങ്ങിയ സംഘം ആഹ്ലാദത്തിമിരിപ്പിലായിരുന്നു. രണ്ടാം പകുതിയിൽ സാകാ മൂന്നാമത്തെ ഗോൾ കൂടി അടിച്ചതോടെ ആഘോഷം അതിന്റെ പാരമ്യത്തിലെത്തി. റഷ്യൻ ലോകകപ്പിൽ ഫൈനലിൽ എത്തിയ ഇംഗ്ലണ്ട് ഇനി ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ ശനിയാഴ്‌ച്ച നേരിടും.

സിംഹങ്ങളുടെ പടയോട്ടത്തിൽ നിലം തൊടാനാകാതെ ആഫ്രിക്കൻ പട കീഴടങ്ങിയപ്പോൾ, ഇംഗ്ലീഷ് ആരാധകരും ആർപ്പുവിളിച്ചു. സ്റ്റേഡിയത്തിൽ നിന്നും തൊട്ടടുത്ത മെട്രോ സ്റ്റേഷനിലേക്കുള്ള ബസ്സിനകത്തും ആരാധകർ ''ഇറ്റ്സ് കമിങ് ഹോം'' പാടുന്നുണ്ടായിരുന്നു. ദോഹയിൽ ഇന്ന് ഇംഗ്ലണ്ടിന് നല്ലൊരു ദിവസമായിരുന്നു എന്നായിരുന്നു കെന്റിൽ നിന്നുള്ള ജെയിംസ് സള്ളിവൻ എന്ന ആരാധകൻ പറഞ്ഞത്. അതേസമയം, ഇംഗ്ലണ്ടിലും ആരാധകരുടെ ആഘോഷമായിരുന്നു.

രണ്ടാം പകുതിയും കഴിഞ്ഞപ്പോൾ പബ്ബുകളിലും മറ്റും ആരവമുയർന്നു. പാട്ടും നൃത്തവുമായി തെരുവുകൾ ഉണർന്നു. രാജ്യം മുഴുവൻ നിങ്ങളുടെ പുറകിലുണ്ട്. ഞങ്ങൾക്ക് ക്രിസ്ത്മസ് സമ്മാനമായി ലോകകപ്പ് നൽകുമെന്ന് പ്രതീക്ഷിക്കുന്നു, ആരാധകർ ഒന്നടങ്കം ആർപ്പുവിളിച്ചു. ഈ വർഷം ആദ്യം ഇംഗ്ലണ്ട് വനിതാ ടീം നേട്ടമുണ്ടാക്കി, ഇതാ വർഷം അവസാനിക്കുമ്പോൾ പുരുഷന്മാരും നേടും എന്നായിരുന്നു അവരിൽ പലരും പറഞ്ഞിരുന്നത്.

ഫ്രാൻസ് ശക്തമായ ഒരു ടീമാണെങ്കിലും, ഈ വർഷം ഇംഗ്ലണ്ടിന്റെതായിരിക്കും എന്നും ആരാധകർ ഉറപ്പിച്ചു പറയുന്നു.