- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ത്രീ ലയൺസ് ഉറഞ്ഞു തുള്ളിയപ്പോൾ ഭാഗമാകാൻ കഴിയാതെ നാട്ടിലേക്ക് മടങ്ങി സൂപ്പർസ്റ്റാർ റഹീം സ്റ്റെർലിങ്; ഭാര്യയും മക്കളും വീട്ടിലുള്ളപ്പോൾ ലണ്ടനിലെ വീട്ടിൽ കള്ളൻ കയറിയെന്ന വാർത്ത കേട്ട് റഹീം മടങ്ങി; ഇതൊരു ഫുട്ബോളിലെ കുടുംബ സ്നേഹിയുടെ കഥ
ആഫ്രിക്കൻ പടയെ ഇംഗ്ലണ്ട് 3-0 ന് തകർത്തെറിഞ്ഞപ്പോൾ ആ സുലഭ നിമിഷങ്ങൾക്ക് സാക്ഷിയാകാൻ പക്ഷെ സൂപ്പർസ്റ്റാർ റഹീം സ്റ്റെർലിംഗിനായില്ല. തന്റെ ഭാര്യയും കുട്ടികളും ഉള്ളപ്പോൾ ആയുധധാരികളായ ഒരുപറ്റം കള്ളന്മാർ വീട് ആക്രമിച്ചു കയറിയ വാർത്ത കേട്ട് അദ്ദേഹം ഉടനെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. സറേയിലെ ഗേറ്റഡ് കമ്മ്യുണിറ്റിക്ക് അകത്തുള്ള തന്റെ വീട്ടിൽ ആയുധധാരികൾ അതിക്രമിച്ച് കയറിയതറിഞ്ഞ്, ഭാര്യയുടെയും കുട്ടികളുടെയും അവസ്ഥ അറിയുവാനായി അദ്ദേഹം ഉടനടി ഇംഗ്ലണ്ടിലേക്ക് തിരിക്കുകയായിരുന്നു.
കുടുംബ പ്രശ്നങ്ങൾ കൈകാര്യം ചെയ്യേണ്ടതിനാൽ, സ്റ്റെർലിംഗിന് ഈ ലോകകപ്പ് നഷ്ടപ്പെടുമെന്ന് ഒരു പത്രക്കുറിപ്പ് ഇന്നലെ മത്സരം തുടങ്ങുന്നതിനു മുൻപായി പുറത്തിറക്കുകയുണ്ടായി. ശനിയാഴ്‌ച്ച രാത്രിയിലായിരുന്നു സ്റ്റെർലിംഗിന്റെ വീട്ടിൽ അക്രമികൾ അതിക്രമിച്ചു കയറിയത്. ഏകദേശം 3 ലക്ഷം പൗണ്ടിന്റെ വസ്തുക്കൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് കുടുംബ വൃത്തങ്ങൾ അറിയിച്ചു. നേരത്തേ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിക്കുന്ന സമയത്ത്,ചെഷയറിൽ താമസിക്കുമ്പോൾ 2018 ലും സ്റ്റെർലിംഗിന്റെ വീട്ടിൽ മോഷണ ശ്രമം നടന്നിരുന്നു. എന്നാൽ, അന്ന് അലാം അടിച്ചതോടെ ഭയന്ന് മോഷ്ടാക്കൾ സ്ഥലം വിട്ടതിനാൽ മോഷണം നടന്നില്ല.
ഇംഗ്ലണ്ടിന്റെ വിജയങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ച സ്റ്റെർലിങ് എന്ന് തിരികെ ഇംഗ്ലണ്ട് ക്യാമ്പിൽ എത്തുമെന്നത് വ്യക്തമല്ല., കുട്ടികളെ കുറിച്ചുള്ള ആശങ്കയാണ് അദ്ദേഹത്തെ നാട്ടിലേക്ക് വരാൻ പ്രേരിപ്പിച്ചത്. ഇത്തരമൊരു സാഹചര്യത്തിൽ കുടുംബത്തോടൊപ്പം ഉണ്ടാവുക എന്നതിനു തന്നെയാണ് മുൻഗണന നൽകേണ്ടതെന്ന് ടീം മാനേജർ സൗത്ത് ഗേയ്റ്റും പറഞ്ഞു. അതുകൊണ്ടു തന്നെ, ആവശ്യമുള്ളത്രയും സമയം കുടുംബത്തോടൊപ്പം കഴിയാൻ സ്റ്റെർലിംഗിന് അനുവാദം നൽകിയിട്ടുണ്ടെന്നും സൗത്ത്ഗെയ്റ്റ് പറഞ്ഞു.
മൂന്ന് മക്കളാണ് സ്റ്റെർലിംഗിനുള്ളത്. മൂത്ത മകൾ മെലഡി റോസ്, പിന്നെ തിയാഗോ, തായ് എന്നീ രണ്ട് ആൺകുട്ടികളും. ഇത് തീർത്തും സ്വകാര്യ വിഷയമാണെങ്കിലും, ഒരു ടീമംഗത്തിന് ഇത്തരത്തിൽ ഒരു അനുഭവം ഉണ്ടാകുമ്പോൾ അതിൽ ആ വ്യക്തിക്ക് പൂർണ്ണ പിന്തുണ നൽകുന്നു എന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ പറഞ്ഞു. ഗാരിൽ ലിനേക്കർ, സ്റ്റാൻ കോളിമോർ തുടങ്ങിയ മുൻ ഇംഗ്ലീഷ് താരങ്ങളും സ്റ്റെർലിംഗിന് ആശ്വാസമോതി സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പ്രമുഖ ഫുട്ബോൾ കളിക്കാരുടെ വീടുകളിൽ നടക്കുന്ന മോഷണ പരമ്പരകളിൽ അവസാനത്തേതാണ് ഇത്. നേരത്തേ ആർസനൽ, ചെൽസിയ താരം ആഷ്ലി കോളിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ഒരു സംഘം അദ്ദേഹത്തിന്റെ കൈകൾ ബന്ധിച്ചായിരുന്നു മോഷണം നടത്തിയത്. 2020 ജനുവരിയിൽ ആയിരുന്നു സറേയിലുള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് സംഘം അതിക്രമിച്ചു കയറിയത്. യുവതാരം താഹിത് ചോംഗിനെ കത്തികുനയിൽ നിർത്തി മോഷണം നടത്തിയതിനെ തുടർന്ന് കളിക്കാർക്കുള്ള സുരക്ഷാ സംവിധാനങ്ങൾ പുനപരിശോധിക്കുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പറഞ്ഞിട്ടുണ്ട്.
ഗ്രെയ്റ്റർ മാഞ്ചസ്റ്ററിലുള്ള വീടിനുള്ളിൽ അതിക്രമിച്ചു കയറിയ, മുഖംമൂടിയണിഞ്ഞ മൂവർ സംഘമായിരുന്നു മോഷണം നടത്തിയത്. അടുത്ത മാസങ്ങളായി മോഷണത്തിനു വിധേയനാകുന്ന നാലാമത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാരനാണ് ചോംഗ്. പോൽ പോഗ്ബ, വിക്ടർ ലിൻഡെലോഫ്, ജെസ്സി ലിംഗാർഡ് എന്നിവരായിരുന്നു മറ്റ് മൂന്നുപേർ. മാഞ്ചസ്റ്റർ സിറ്റി താരം ജാക്കോ കാൻസെലോയുടെ വീട്ടിലും മോഷണം നടന്നിരുന്നു.
മറുനാടന് മലയാളി ബ്യൂറോ