- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
പരമാവധി പ്രകോപനമുണ്ടാക്കുന്ന വസ്ത്രവുമായി ക്രൊയേഷ്യൻ മോഡൽ ഇന്നലെയും സ്റ്റേഡിയത്തിലെത്തി; അറസ്റ്റ് ചെയ്ത് വിവാദമുണ്ടാക്കാനുള്ള പാശ്ചാത്യ പദ്ധതി തിരിച്ചറിഞ്ഞ് ഗൗനിക്കാതെ ഖത്തർ പൊലീസ്; ടീം പുറത്തായതോടെ സുന്ദരി മടങ്ങുന്നു
ദോഹ: പ്രകോപനമുണ്ടാക്കുന്ന രീതിയിൽ വസ്ത്രധാരണം നടത്തി വാർത്തകളിൽ ഇടം നേടിയ ക്രൊയേഷ്യൻ സുന്ദരി ഇന്നലെയും സ്റ്റേഡിയത്തിലെത്തിയത് സ്വതസിദ്ധമായ വസ്ത്ര ധാരണത്തോടെ. എന്നാൽ, ലാറ്റിൻ അമേരിക്കൻ പാടവത്തിനു മുൻപിൽ യൂറോപ്യൻ കരുത്ത് തകർന്നടിഞ്ഞതോടെ ഇവാന നോൾ എന്ന 30 കാരി മോഡലിന് ഇനി സ്വന്തം നാട്ടിലേക്ക് മടങ്ങാം. വസ്ത്രധാരണത്തിൽ ഉൾപ്പടെ പലതിലും തികഞ്ഞ യാഥാസ്ഥിതികത പുലർത്തുന്ന ഖത്തറിൽ ഏറെ വിവാദമുണ്ടാക്കിയ വനിതയായിരുന്നു അവർ.
സെമിഫൈനൽ മത്സരവേദിയിൽ നിന്നും ഇവാന നോളിനെ വിലക്കുമെന്ന് ഒരു റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും തികച്ചും പ്രകോപനമുണ്ടാക്കുന്ന രീതിയിൽ വസ്ത്രം ധരിച്ച് കളി ആരംഭിക്കുന്നതിനു ഒരു മണിക്കൂർ മുൻപ് തന്നെ സ്റ്റേഡിയത്തിലിരിക്കുന്ന ചിത്രം പുറത്തു വന്നിട്ടുണ്ട്. പതിവുപോലെ ചുവപ്പും വെളുപ്പും കള്ളികളുള്ള വസ്ത്രം തന്നെയായിരുന്നു അവർ ധരിച്ചിരുന്നത്. ഇറുകിയ വസ്ത്രത്തിനൊപ്പം അമിത വലിപ്പമുള്ള ഒരു തൊപ്പിയും അവർ അണിഞ്ഞിരുന്നു. 2016-ലെ മിസ്സ് ക്രൊയേഷ്യ മത്സരത്തിന്റെ ഫൈനലിസ്റ്റ് കൂടിയാണ് ഇവർ.
വെള്ളിയാഴ്‌ച്ച ബ്രസീലുമായുള്ള ക്രൊയേഷ്യയുടെ മത്സരത്തിനെത്തിയ ഇവാന ആരാധകരുമൊത്ത് ഫോട്ടോക്ക് പോസ് ചെയ്യാൻ ശ്രമിച്ചത് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. എന്നാൽ ഇന്നലെ അത് ഉണ്ടായില്ല എന്നത് ശ്രദ്ധേയമായി. സ്ത്രീകളുടെ വസ്ത്ര ധാരണത്തിൽ കടുത്ത യാഥാസിഥിതികത്വം പുലർത്തുന്ന ഖത്തറിൽ ദേഹം പ്രദർശിപ്പിക്കുന്ന രീതിയിലുള്ള വസ്ത്രധാരണംനടത്തി ഇവാന സമ്പാദിച്ചത് ഇൻസ്റ്റാഗ്രാമിലെ 26 ലക്ഷം ആരാധകരെയായിരുന്നു.
ഗ്രൂപ്പ് എഫിൽ നിന്നും രണ്ടാമതായായിരുന്നുക്രൊയേഷ്യ സെമിഫൈനലിൽ എത്തിയത്. തുടർച്ചയായി ഇത് രണ്ടാം തവണയാണ് ക്രൊയേഷ്യ ലോകകപ്പ് സെമി ഫൈനലിൽ എത്തുന്നത്. വെള്ളിയാഴ്‌ച്ച നടന്ന ക്വാർട്ടർ ഫൈനലിൽ ഏറെ ആരാധകരുള്ള ബ്രസീലിനെ 4-2 ന് പരാജയപ്പെടുത്തിയാണ് അവർ സെമിയിൽ എത്തിയത്. എന്നാൽ, മെസ്സി പകർന്ന് ഉത്തേജനവുമായി ഇറങ്ങിയ അർജന്റീനക്ക് മുൻപിൽ ക്രൊയേഷ്യക്ക് അടിപതറുകയായിരുന്നു.
ഇന്ന് നടക്കുന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ പരാജയപ്പെടുന്ന ടീമുമായി, ഇനി മൂന്നാം സ്ഥാനത്തിനായി ക്രൊയേഷ്യ കളിക്കും. ഫ്രാൻസും മൊറോക്കോയും തമ്മിലാണ് ഇന്നത്തെ സെമി ഫൈനലിൽ ഏറ്റുമുട്ടുന്നത്.
മറുനാടന് മലയാളി ബ്യൂറോ