- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
അർജന്റീന ജയിച്ചപ്പോൾ ആവേശം മൂത്ത് തുണിപ്പറിച്ചാടിയ ആരാധികയെ പൊലീസ് പൊക്കിക്കൊണ്ട് പോയി; ക്രൊയേഷ്യൻ മോഡൽ അടക്കമുള്ളവരോട് സംയമനം പാലിച്ച ഖത്തർ പൊലീസ് ഇനി ദയ കാട്ടില്ല; ആ ആരാധികക്ക് ഇനി ജയിലിൽ കഴിയാം
പ്രകോപനപരമായ വസ്ത്രം ധരിച്ച് ലോകകപ്പ് വേദിയിൽ നിറഞ്ഞാടിയ ക്രൊയേഷ്യൻ മോഡലിനോട് ക്ഷമിച്ച ഖത്തർ പൊലീസ് പക്ഷെ ലോകകപ്പ് അവസാനിച്ചതോടെ പഴയ രീതിയിലേക്ക് മടങ്ങുകയാണ്. ഗൊൺസാലോ മോണ്ടീലിന്റെ പെനാൽറ്റികിക്ക്, ഫ്രാൻസിനു മേൽ പരാജയത്തിന്റെ കരിനിഴൽ വിരിച്ചപ്പോൾ ആവേശത്തോടെ ക്യാമറക്ക് മുൻപിൽ ഉടുതുണി പറിച്ചെറിഞ്ഞ ആർജന്റീനിയൻ ആരാധികയെ ഖത്തർ പൊലീസ് പിടികൂടുകയായിരുന്നു. ഒരുപക്ഷെ ഇനിയവർക്ക് വിധിക്കുന്നത് ജയിൽ ശിക്ഷയാകാം.
അർജന്റീനിയൻ ആരാധാകരുടെ വിജയാഘോഷങ്ങൾ ഒപ്പിയെടുക്കാൻ തിരിഞ്ഞ ക്യാമറക്കണ്ണുകൾക്ക് അവർ ആഗ്രഹിച്ചതിലും കൂടുതൽ നൽകിക്കൊണ്ടായിരുന്നു ഈ യുവതി നഗ്നത പ്രദർശനം നടത്തിയത്. തികഞ്ഞ യാഥാസ്ഥികത്വം പുലർത്തുന്ന ഖത്തറിൽ ലോകകപ്പ് സംഘടിപ്പിച്ചത് വലിയൊരു വിഭാഗം ആരാധകരെ നിരാശയിലാഴ്ത്തിയിരുന്നു. നാലുവർഷത്തിലൊരിക്കൽ എത്തുന്ന ഫുട്ബോൾ മാമാങ്കം കേവലം മൈതാനത്തെ കളിയായി ഒതുങ്ങുകയായിരുന്നു ഇത്തവണ എന്നതും വാസ്തവമാണ്.
പ്രാദേശിക സംസ്കാരത്തേയും, ഖത്തർ നിയമങ്ങളേയും അനുസരിക്കണമെന്ന് കാണികൾക്ക് കർശനമായ നിർദ്ദേശം നൽകിയിരുന്നു. ഒരു പരിധിക്കപ്പുറം ശരീരം പുറത്തു കാട്ടുന്ന രീതിയിലുള്ള വസ്ത്രധാരണം പാടില്ലെന്നും നിർദ്ദേശമുണ്ടായിരുന്നു. തോളുകളും കാൽമുട്ടുകളും മൂടത്തക്ക രീതിയിലുള്ള വസ്ത്രധാരണം വേണമെന്നാണ് ഖത്തർ നിയമം അനുശാസിക്കുന്നത്. അതുപോലെ സ്ത്രീകൾ ഇറുകിയ വസ്ത്രം ധരിക്കുന്നതും ഉദര ഭാഗങ്ങൾ പുറത്തു കാട്ടുന്നതും നിരോധിച്ചിരിക്കുകയാണിവിടെ. ഖത്തർ വംശീയരല്ലാത്ത സ്ത്രീകൾ പക്ഷെ ശരീരം മുഴുവൻ മൂടുന്ന പർദ്ദ ധരിക്കണമെന്നില്ല.
ഏതൊരു ലോകകപ്പിന്റെയും ആകർഷണങ്ങളിൽ ഒന്നായിരുന്നു വാഗ്സ് എന്നറിയപ്പെടുന്ന, കളിക്കാരുടെ ഭാര്യമാരും കാമുകിമാരും അടങ്ങുന്ന സംഘം. വസ്ത്രധാരണ രീതികൊണ്ടും ജീവിതശൈലികൊണ്ടും ലോകകപ്പ് നാളുകളിൽ മാധ്യമങ്ങളുടെ തലക്കെട്ടിൽ ഇടംകണ്ടെത്താറുണ്ടായിരുന്ന ഈ വിഭാഗവും ഇക്കുറി ഏറെക്കുറെ നിശബ്ദരായിരുന്നു. അവർക്ക് പോലും പലപ്പോഴും നെഞ്ച് മറയ്ക്കാനായി കഴുത്തിലൂടെ സ്കാർഫുകൾ അണിയേണ്ടതായി വന്നിരുന്നു.
ഈ കർശന നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു ക്രൊയേഷ്യൻ മോഡലായ ഇവാന നോൾ എന്ന 26 കാരി പ്രകോപനകരമായ രീതിയിൽ വസ്ത്രമണിഞ്ഞ് വിവാദം സൃഷ്ടിച്ചത്. അറസ്റ്റിനെ താൻ ഭയക്കുന്നില്ലെന്ന് പറഞ്ഞ ഇവാനയെ പക്ഷെ എന്തുകാരണം കൊണ്ടോ ഖത്തർ പൊലീസ് അറസ്റ്റ് ചെയ്തില്ല. ഒരുപക്ഷെ, മത്സരങ്ങൾ നടക്കുന്നതിനിടയിൽ അത്തരത്തിലൊരു നടപടി ലോകകപ്പിന്റെ ശോഭ കെടുത്തിയേക്കുമെന്നും, ലോക രാഷ്ട്രങ്ങൾക്ക് മുൻപിൽ ഖത്തറിനെ നാണം കെടുത്തിയേക്കും എന്നും ഭയന്നായിരിക്കാം അത്.
മറുനാടന് മലയാളി ബ്യൂറോ