- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
എന്നെ ഒന്ന് വെറുതെ വിടൂ പ്രസിഡണ്ടേ; ആശ്വസിപ്പിക്കാൻ എത്തിയ ഇമ്മാനുവൽ മാക്രോണിനെ അവഗണിച്ച് എംബപെ; അവഗണന ഗൗനിക്കാതെ കെട്ടിപ്പിടി തുടർന്ന് മാക്രോൺ; ഖത്തർ ലോകത്തിന് നൽകിയ സൂപ്പർ താരം നിർവികരനായി സ്റ്റേഡിയത്തിന് പുറത്തേക്ക്
ഖത്തർ ലോകകപ്പ് ഫുട്ബോൾ ലോകത്തിന് സമർപ്പിച്ച പുതിയ താരം, കിലിയാൻ എംബാപേക്ക് പക്ഷെ വിജയവും പരാജയവും എല്ലാം ഒരുപോലെയാണ്. ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ കളിക്കാരനായിട്ടും, വിജയം കൈപ്പിടിയിൽ ഒതുക്കാനായില്ല എന്നത് ഒരുപക്ഷെ എംബാപെയെ നിരാശപ്പെടുത്തുന്നുണ്ടാകും, പക്ഷെ അതൊന്നും പുറത്തു കാണിക്കാൻ ആ താരം തയ്യാറല്ല.
പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയം ഏറ്റുവാങ്ങിയതോടെ എംബാപെയെ ആശ്വസിപ്പിക്കാൻ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോൺ മൈതാനത്ത് എത്തി. താരത്തിന്റെ കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് അദ്ദേഹം താരത്തെ ആശ്വസിപ്പിച്ചു. ആശ്വാസ വചനങ്ങൾ ചൊരിയുന്ന പ്രസിഡണ്ടിൽ നിന്നും ഒഴിഞ്ഞുമാറാനായിരുന്നു എംബാപെയുടെ ശ്രമം. പിന്നീട് റണ്ണർ അപ് മെഡലുകൾ സ്വീകരിക്കുന്ന സമയത്തും മാക്രോൺ എംബാപെയെ ആശ്വസിപ്പിക്കൻ ശ്രമിച്ചു.
തികച്ചും അവിശ്വസനീയമായ പ്രകടനമായിരുന്നു എംബാപെ കാഴ്ച്ച വെച്ചത് എന്ന് പറഞ്ഞ മാക്രോൺ, മുഴുവൻ ടീമും നന്നായി കളിച്ചു എന്നും കൂട്ടിച്ചേർത്തു. വെറും 23 വയസ്സ് മാത്രമുള്ള എംബാപെയുടെ മുൻപിൽ, അവസരങ്ങളുടെ വലിയൊരു ലോകം കാത്തു നിൽപ്പുണ്ടെന്ന് താൻ താരത്തോട് പറഞ്ഞതായി പ്രസിഡണ്ട് പറഞ്ഞു. ഫ്രാൻസ് മുഴുവൻ എംബാപെയെ ഓർത്ത് അഭിമാനിക്കുന്നു എന്നും പറഞ്ഞു.
1966-ലെ ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ സർ ജെഫ് ഹഴ്സ്റ്റിനു ശേഷം ഫൈനൽ മത്സരത്തിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ കളിക്കാരനായി മാറിയിരിക്കുകയാണ് എംബാപെ. 2018- ൽ ക്രൊയേഷ്യക്കെതിരെയുള്ള ഫൈനൽ മത്സരത്തിൽ നേടിയ ഗോളുകൾ, ലോകകപ്പ ചരിത്രത്തിൽ ഫൈനലിൽ ഏറ്റവുമധികം ഗോളടിക്കുന്ന താരമാക്കി എംബാപെയെ മാറ്റിയിരുന്നു. തുടർച്ചയായി രണ്ടാം തവണയും കപ്പ് നേടണമെന്ന ആഗ്രഹം നടന്നില്ലെങ്കിലും, ഇത്തവണത്തെ സുവർണ്ണ പാദുകം ഉറപ്പിച്ചുകൊണ്ടാണ് എംബാപെ വേദി വിടുന്നത്.
ലോക കപ്പ് ഫുട്ബോളിന്റെ ഒന്നാം പകുതി കഴിയുമ്പോൾ വിജയിച്ചു എന്ന പ്രതീതിയിലായിരുന്നു അർജന്റീന. എന്നാൽ, രണ്ടാം പകുതിയിൽ ആയിരുന്നു ഫ്രഞ്ച് വിപ്ലവം. രണ്ടാം പകുതിയിൽ മിശിഹയെ കടത്തിവെട്ടുന്ന പ്രകടനവുമായി കിലിയൻ എംബാപ്പെ എന്ന 23കാരൻ മികച്ചു നിന്നു. ഒടുവിൽ, മെസിയുടെ കൈകളിലക്ക് കപ്പ് ത്തുന്നത് വൈകിച്ചത് ഈ ഒറ്റയാനായിരുന്നു.
ലോകകപ്പിന്റെ കലാശക്കളിയിൽ അർജന്റീനയോട് പൊരുതിത്തോറ്റെങ്കിലും ഹാട്രിക്കിലൂടെ ടീമിനെ ഷൂട്ടൗട്ട് വരെ എത്തിച്ച ഫ്രാൻസിന്റെ സൂപ്പർ താരം കിലിയൻ എംബാപ്പെക്ക് ഗോൾഡൻ ബൂട്ട് സ്വന്തമാക്കി. ലോകകപ്പിൽ എട്ട് ഗോളുകൾ എതിർവലയിൽ അടിച്ചുകയറ്റിയാണ് ടോപ്സ്കോറർക്കുള്ള അംഗീകാരം സ്വന്തമാക്കിയത്. ഫൈനൽ വരെ അഞ്ച് ഗോളുമായി ഇതിഹാസ താരം ലയണൽ മെസ്സിക്കൊപ്പമായിരുന്നു എംബാപ്പെ.
കലാശക്കളിയിൽ പെനാൽറ്റിയിലൂടെ അർജന്റീനക്കായി ആദ്യ ഗോൾ നേടിയതോടെ മെസ്സി ഒരടി മുന്നിലായി. എന്നാൽ, പെനാൽറ്റിയിലൂടെ ഒന്നും അത്യുജ്വലമായി മറ്റൊന്നും നേടി എംബാപ്പെ ഒറ്റക്ക് മുന്നിലെത്തി. എക്സ്ട്രാ ടൈമിൽ മെസ്സി വീണ്ടും ഗോളടിച്ചതോടെ വീണ്ടും ഒപ്പത്തിനൊപ്പം. എന്നാൽ, കളി തീരാൻ മൂന്ന് മിനിറ്റ് ശേഷിക്കെ ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് എംബാപ്പെ വീണ്ടും ഒന്നാമനാവുകയായിരുന്നു. ഹാട്രിക്കാണ് ഫൈനലിൽ എംബാപ്പെ നേടിയത്.
കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ക്രൊയേഷ്യക്കെതിരേ എംബാപ്പെ ഗോൾ നേടിയപ്പോൾ പെലെയ്ക്കുശേഷം ലോകകപ്പ് ഫൈനലിൽ ഗോൾ നേടുന്ന കൗമാരക്കാരൻ എന്ന റെക്കോഡ് സ്വന്തമായിയിരുന്നു. കഴിഞ്ഞതവണ മികച്ച യുവതാരത്തിനുള്ള പുരസ്കാരവും എംബാപ്പെ സ്വന്തമാക്കുകയുണ്ടായി. തന്റെ രണ്ടാം ലോകകപ്പിൽ അത് സുവർണ ബൂട്ടിലേക്ക് എത്തിച്ചു. ഇനി വരാനിരിക്കുന്നത് തന്റെ നാളുകളാണെന്ന് വ്യക്തമാക്കുന്നതാണ് എംബാപ്പെയുടെ നേട്ടം.
സ്പോർട്സ് ഡെസ്ക്