- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഖത്തർ അമീർ എന്തിനായിരുന്നു മെസ്സിയെ ആ വസ്ത്രം ധരിപ്പിച്ചത്? കപ്പ് ഉയർത്താൻ വൈകിപ്പിച്ച ഇടപെടലിനെ കുറിച്ച് സമ്മിശ്ര പ്രതികരണം; കപ്പ് നൽകുമ്പോൾ ടർക്കിഷ് ഷെഫ് നുഴഞ്ഞു കയറി കാട്ടിയ കോപ്രായങ്ങളും നാണക്കേടായി
ഖത്തറിലെ മണ്ണിൽ കരുത്തരായ മുൻ ചാമ്പ്യന്മാരെ പരാജയപ്പെടുത്തി, 36 വർഷത്തിനിടയിൽ ആദ്യമായി അർജന്റീന ലോകകപ്പ് ഉയർത്തിയപ്പോൾ ലോകമെമ്പാടുമുള്ള അർജീന്റനൻ ആരാധകർ ആഹ്ലാദ തിമിർപ്പിലാണ്ടു. ക്യാപ്റ്റന്റെ കളി കളിച്ച ലിയോണൽ മെസ്സി അർജീന്റനൻ യുവത്വത്തിന്റെ പ്രചോദനമാവുകയും ചെയ്തു. എന്നാൽ, കാത്തിരുന്ന സമ്മാനദാന ചടങ്ങിൽ മെസ്സി ആരാധകരെയെല്ലാം അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയായിരുന്നു.
കറുത്ത പരമ്പരാഗത വസ്ത്രമണിഞ്ഞായിരുന്നു മെസ്സി കപ്പ് വാങ്ങാൻ എത്തിയത്,. ലോകത്തിലെ ആരാധകർ മുഴുവൻ എന്നും മനസ്സിൽ സൂക്ഷിക്കുന്ന ആ വിശ്വപ്രസിദ്ധമായ ജഴ്സിയെ മറച്ചുകൊണ്ടുള്ളതായിരുന്നു ആ കറുത്ത വസ്ത്രം. എന്നാൽ, അതിനെ മൂടിക്കൊണ്ടുള്ള അർദ്ധസുതാര്യമായ ആ കറുത്ത വസ്ത്രം മെസ്സിക്ക് സമ്മാനിച്ചത് ഖത്തർ എമിർ ഹമദ് അൽ താനി ആയിരുന്നു എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്ത.
അറബ് രാജ്യങ്ങളിലെ പുരുഷന്മാരുടെ പരമ്പരാഗത വസ്ത്രധാരണത്തിന്റെ ഭാഗമായ ബിഷ്ന്റ് എന്നറിയപ്പെടുന്ന ആ വസ്ത്രം സാധാരണയായി കല്യാണം പോലുള്ള ചടങ്ങുകളിൽ അറബ് പുരുഷന്മാർ ധരിക്കുന്നതാണ്. രജാധികാരവുമായും അതിന് ബന്ധമുണ്ട്. അറബ് രാജ്യത്ത് ലോകകപ്പ് നടക്കുന്നത് ഇതാദ്യമായതിനാലാണ് ഇതിനു മുൻപ് ഇത്തരത്തിലൊരു വസ്ത്രം ലോകം അറിയാതെ പോയത്.
ഏന്നിരുന്നാലും ഈ വസ്ത്ര ധാരണം ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരിക്കുകയാണ്. അതിന്റെ കൂടെയണ് വേദിയിൽ, മെസ്സിയുടെ അടുത്തെത്താൻ വെപ്രാളം കൂട്ടുന്ന ടർക്കിഷ് ഷെഫിന്റെ വീഡിയോ പുറത്തു വന്നത്. മെസ്സിയുടെ തോളിൽ കൈവയ്ക്കുകയും, ഹസ്തദാനത്തിന് മെസ്സിയെ നിർബന്ധിതനാക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാൻ കഴിയും.
ചില മാംസ വിഭവങ്ങൾക്ക് മേൽ ഉപ്പു വിതറുന്ന വീഡിയോ വൈറൽ ആയതോടെ പ്രശസ്തനായ ടർക്കിഷ് ഷെഫ് സാൾട്ട് ബെ ആണ് ഈ സാഹസത്തിന് മുതിർന്നത്. എന്നാൽ, അർജന്റീനൻ ആരാധകർക്ക് ഇത് അത്ര പിടിച്ച മട്ടില്ല. അവർ ഷെഫിനെതിരെ രൂക്ഷമായ കമന്റുകളുമായി സമൂഹ മാധ്യമങ്ങളിൽ എത്തുകയാണ്. അയാളെ തള്ളിമാറ്റിയ മെസ്സിയുടെ നടപടിയെ പലരും അഭിനന്ദിക്കുന്നുമുണ്ട്.
സ്പോർട്സ് ഡെസ്ക്