ദോഹ: ഖത്തർ ലോകകപ്പിൽ കിരീട നേട്ടത്തോടെ സാമൂഹിക മാധ്യമത്തിലും തരംഗമായി അർജന്റീനയുടെ ലയണൽ മെസി. അർജന്റൈൻ നായകന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് റെക്കോർഡുകളെല്ലാം തകർത്ത് മുന്നേറുകയാണ്. സമൂഹമാധ്യമങ്ങളിൽ അർജന്റീനയുടെ വിജയവും മെസ്സിയുടെ കിരീടധാരണവും തരംഗമാവുകയാണ്.

ഇതിന് പിന്നാലെ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ലൈക്ക് നേടിയ ചിത്രമായി മെസ്സിയുടെ പോസ്റ്റ് മാറി. കിരീടം നേടിയതിന് പിന്നാലെയാണ് ലോകകപ്പുയർത്തുന്ന ചിത്രങ്ങൾ മെസ്സി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. അത് മിനിറ്റുകൾക്കം തരംഗമായി. നിലവിൽ 57 മില്ല്യണിലധികം ലൈക്ക് ആണ് പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. ഏറ്റവും വേഗത്തിൽ 50 മില്ല്യൺ ലൈക്ക് ലഭിച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് കൂടിയാണിത്.

ലോക കിരീടം നേടിയതിന് ശേഷം മെസി പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിനാണ് 57 മില്യണിലേറെ ലൈക്കുകൾ ലഭിച്ചത്.

 
 
 
View this post on Instagram

A post shared by Leo Messi (@leomessi)

ഏറ്റവും കൂടുതൽ ലൈക്ക് നേടിയിരുന്ന വേൾഡ് റെക്കോർഡ് എഗ്ഗിന്റെ ഇൻസ്റ്റഗ്രാം റെക്കോർഡാണ് മെസ്സി മറികടന്നത്. മെസ്സിയുടെ പോസ്റ്റ് വൻ വൈറലായതോടെ ഫുട്ബോൾ ആരാധകർ വേൾഡ് റെക്കോർഡ് എഗ്ഗിന്റെ പോസ്റ്റ് ഡിസ്ലൈക്ക് ചെയ്യാനാരംഭിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

നേരത്തേ ഒരു കായികതാരത്തിന്റെ ഏറ്റവും കൂടുതൽ ലൈക്ക് നേടിയ ഇൻസ്റ്റഗ്രാം പോസ്റ്റായും മെസ്സിയുടെ പോസ്റ്റ് മാറിയിരുന്നു. ഇൻസ്റ്റഗ്രാമിൽ നിലവിൽ 400 മില്ല്യണിലധികം ഫോളോവേഴ്സുള്ള താരം കൂടിയാണ് മെസ്സി.

ഏറ്റവും കൂടുതൽ ഇൻസ്റ്റഗ്രാം ലൈക്കുകൾ എന്ന ക്രിസ്റ്റിയാനോ റൊണാൾഡോയുടെ റെക്കോർഡ് ആണ് മെസി മറികടന്നത്. മെസിക്കൊപ്പം ചെസ്സ് ബോർഡിന് മുൻപിലിരിക്കുന്ന ചിത്രം ക്രിസ്റ്റ്യാനോ പങ്കുവെച്ചപ്പോൾ ലഭിച്ച ഇൻസ്റ്റാ ലൈക്കുകളുടെ റെക്കോർഡ് ആണ് മെസി ഇവിടെ കടപുഴക്കിയത്. 42 മില്യൺ ലൈക്കുകളാണ് ക്രിസ്റ്റ്യാനോയ്ക്ക് ലഭിച്ചത്.

എന്റെ കുടുംബത്തിന് നന്ദി, എന്നെ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്തവർക്ക് നന്ദി. ഒരുമിച്ച് നിന്നാൽ ഏത് ലക്ഷ്യത്തിലേക്കും എത്താനാവും എന്ന് നമ്മൾ അർജന്റീനക്കാർ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു എന്നാണ് മെസി ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചത്.

 
 
 
View this post on Instagram

A post shared by Leo Messi (@leomessi)

ലോകകപ്പിൽ ചുംബിക്കുന്ന ചിത്രത്തിനൊപ്പം ലോക ജേതാക്കൾ, ഒരുപാട് തവണ ഞാനിത് സ്വപ്നം കണ്ടിരുന്നു, ഒരുപാട് ആഗ്രഹിച്ചിരുന്നു, എനിക്ക് വിശ്വസിക്കാനാവുന്നില്ലെന്നും മെസി ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ലോക കിരീടം നേടിയ മെസിയെ കായികലോകം ഒന്നടങ്കം അഭിനന്ദിച്ചിരുന്നു. എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മൗനവും ആരാധകർക്കിടയിൽ ചർച്ചയായി. മെസിയുടെ ലോകകപ്പ് വിജയത്തെക്കുറിച്ച് റൊണാൾഡോ ഒന്നും പ്രതികരിച്ചിട്ടില്ല.