- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
മുന്നേറ്റ നിരയും പ്രതിരോധ നിരയും കരുത്ത്; ഖത്തർ ലോകകപ്പിൽ ബ്രീസിൽ കപ്പുയർത്തുമെന്ന് അഭിപ്രായ സർവ്വെ; 135 ഫുട്ബോൾ വിദഗ്ദ്ധർക്കിടയിൽ നടത്തിയ സർവ്വെയിൽ പകുതിയിലധികം പേരും തുണച്ചത് ബ്രസീലിനെ
ദോഹ: ഖത്തർ ലോകകപ്പിൽ ബ്രസീൽ കിരീടം നേടുമെന്ന് സർവേഫലം. പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ലോകകപ്പ് പ്രവചന സർവേ നടത്തിയിരിക്കുന്നത്. ലോകമെന്പാടുമുള്ള 135 ഫുട്ബോൾ വിദഗ്ദ്ധർക്കിടയിൽ റോയിട്ടേഴ്സ് നടത്തിയ സർവേയിലാണ് ബ്രസീൽ കിരീടം നേടുമെന്ന പ്രവചനം.
സർവേയിൽ പങ്കെടുത്ത പകുതിയോളം പേർ ബ്രസീൽ കിരീടം നേടുമെന്നാണ് പ്രവചിച്ചത്. അർജന്റീന ചാമ്പ്യന്മാരാവുമെന്ന് 15 ശതമാനംപേരും ഫ്രാൻസ് കിരീടം നിലനിർത്തുമെന്ന് പതിനാല് ശതമാനംപേരും അഭിപ്രായപ്പെട്ടു. ജർമനി, ഇംഗ്ലണ്ട്, ബെൽജിയം ടീമുകളുടെ പിന്തുണ രണ്ടക്കത്തിലെത്തിയില്ല.
നെയ്മർ നയിക്കുന്ന മുന്നേറ്റനിരയും കാസിമിറോയുടെ നേതൃത്വത്തിലുള്ള മധ്യനിരയും തിയാഗോ സിൽവ മുന്നിൽ നിൽക്കുന്ന പ്രതിരോധ നിരയും ബ്രസീലിനെ കിരീടത്തിലെത്തിക്കുമെന്നാണ് റോയിട്ടേഴ്സ് സർവേ വ്യക്തമാക്കുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 50 ശതമാനവും യൂറോപിൽനിന്നുള്ളവരാണ്. വടക്കേ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽനിന്ന് 15 ശതമാനവും തെക്കേ അമേരിക്കൻ രാജ്യങ്ങളിൽനിന്ന് 10 ശതമാനം പേരും സർവേയിൽ പങ്കെടുത്തു.
ആഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലൻഡ് എന്നിവർക്കും സർവേയിൽ പങ്കാളിത്തമുണ്ട്. അവസാന രണ്ട് ലോകകപ്പിനും റോയിട്ടേഴ്സ് സർവേഫലം തെറ്റിയിരുന്നു. 2010ൽ റോയിട്ടേഴ്സ് സർവേയിൽ മുന്നിലെത്തിയ സ്പെയ്ൻ തന്നെയായിരുന്നു ചാമ്പ്യന്മാർ. ഇതേസമയം അവസാന മൂന്ന് ലോകകപ്പുകളിലും ചാമ്പ്യന്മാരായ കൃത്യമായി പ്രവചിച്ച ഇ.എ സ്പോർട്സ് ലിയോണൽ മെസിയുടെ അർജന്റീന ഖത്തറിൽ കിരീടം നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
സ്പോർട്സ് ഡെസ്ക്