- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Column
- /
- Stay Hungry
ഇതുവരെ കേട്ടതും കണ്ടതൊന്നുമല്ല..ഇതാണ് പ്രവചനം!; 2022 ഡിസംബർ 18ന് മെസി കപ്പ് ഉയർത്തുമെന്ന് ഏഴ് വർഷം മുമ്പ് പ്രവചനം ; കായിക ലോകത്തേയും സൈബർ ലോകത്തെയും ഞെട്ടിച്ച് സ്പാനിഷ് ഫുട്‌ബോൾ ആരാധകൻ
ദോഹ: ഒരോ ലോകകപ്പ് ടൂർണ്ണമെന്റുകൾക്കും മുൻപെ തുടങ്ങാറുള്ളതാണ് ആ വർഷത്തെ വിജയിയെക്കുറിച്ചുള്ള പ്രവചനം.ലോകകപ്പ് നേടുന്നവർക്കൊപ്പം തന്നെ ഇത്തരം ശരിയായ പ്രവചനങ്ങൾ നടത്തുന്നവരും താരങ്ങളാകാറുണ്ട്.പോൾ നീരാളിയും ചൈനീസ് പാണ്ടയും അടക്കം പ്രവചനം നടത്തി ലോകശ്രദ്ധ നേടിയവർ അനവധിയാണ്.
എന്നാൽ ഈ പ്രവചനം വർഷങ്ങൾക്ക് മുൻപെ നടത്തിയാലോ..അതും തീയ്യതി ഉൾപ്പടെ കൃത്യമായി.അത്തരമൊരു പ്രചനമാണ് ഇപ്പോൾ ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്.ഹോസെ മിഗ്വെൽ പൊളാൻകോ എന്ന സ്പാനിഷ് ഫുട്‌ബോൾ ആരാധകനാണ് പ്രവചനം നടത്തിയിരിക്കുന്നത്, അതും ഏഴ് വർഷം മുമ്പ്.
കൃത്യമായി പറഞ്ഞാൽ 2015 മാർച്ച് 20നാണ് പൊളാൻകോ ഒരു ലോകകപ്പ് പ്രവചനം നടത്തിയത്. 2022 ഡിസംബർ 18ന് 34കാരനായ ലിയോണൽ മെസി ലോകകപ്പ് ഉയർത്തുമെന്നും എക്കാലത്തെയും മികച്ച ഫുട്‌ബോൾ താരമായി മാറുമെന്നാണ് ആ പ്രവചനത്തിൽ പറയുന്നത്. ഏഴ് വർഷത്തിന് ശേഷം ഇത് സത്യമാണോ എന്ന് വന്നു നോക്കാനും പൊളാൻകോ ട്വിറ്ററിൽ കുറിച്ചിരുന്നു.
December 18, 2022. 34 year old Leo Messi will win the World Cup and become the greatest player of all times. Check back with me in 7 years.
- José Miguel Polanco (@josepolanco10) March 20, 2015
മെസി കപ്പ് ഉയർത്തുമെന്നുള്ള പ്രവചനം ഒക്കെ പലരും മുമ്പ് നടത്തിയിട്ടുണ്ടെങ്കിലും കൃത്യമായി ഡിസംബർ 18 എന്ന തീയതിയൊക്കെ പൊളാൻകോ എങ്ങനെ പറഞ്ഞുവെന്നുള്ള അമ്പരപ്പിലാണ് ഫുട്‌ബോൾ ലോകം.
എന്തായാലും ട്വീറ്റിൽ പറഞ്ഞിട്ടുള്ള കാര്യം സത്യമാകട്ടെ എന്നുള്ള പ്രാർത്ഥനയിലാണ് അർജന്റീന ആരാധകർ. ഇതിഹാസ പൂർണതയ്ക്ക് ലോകകപ്പിന്റെ മേമ്പൊടി കൂടി വേണമെന്ന് വാശി പിടിക്കുന്നവർക്ക് മറുപടി നൽകി ലിയോണൽ മെസിക്ക് കിരീടമുയർത്താനാവുമോ എന്നാണ് ലോകമാകെ ഉറ്റുനോക്കുന്നത്. ഒപ്പം തുടർച്ചയായി രണ്ട് വട്ടം ലോക കിരീടത്തിൽ മുത്തമിടുക എന്ന് അതുല്യ നേട്ടമാണ് ഫ്രാൻസിനെ കാത്തിരിക്കുന്നത്.
പരസ്പരമുള്ള വാക്‌പോരുകൾ മത്സരത്തിന് മുമ്പേ ശ്രദ്ധനേടി കഴിഞ്ഞു. ലോകകപ്പ് ഫൈനൽ എന്നാൽ അർജന്റീന നായകൻ ലിയോണൽ മെസി മാത്രം മത്സരിക്കുന്ന പോരാട്ടമല്ലെന്ന് ഫ്രാൻസ് ഫുട്‌ബോൾ ടീം ക്യാപ്റ്റൻ ഹ്യഗോ ലോറിസ് തുറന്നു പറഞ്ഞു. ലോകകപ്പ് ഫൈനലിനെ മെസിയിലേക്ക് മാത്രമായി ചുരുക്കരുതെന്നും മത്സരത്തലേന്നുള്ള വാർത്താസമ്മേളനത്തിൽ ലോറിസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ